2010, ഡിസംബർ 31, വെള്ളിയാഴ്‌ച

സംഝോത സ്ഫോടനത്തിന്റെ ആസൂത്രണവും ഗുജറാത്തില്‍ madhyamam 31/12/2010

സംഝോത സ്ഫോടനത്തിന്റെ ആസൂത്രണവും ഗുജറാത്തില്‍


 സംഝോത സ്ഫോടനത്തിന്റെ ആസൂത്രണവും ഗുജറാത്തില്‍
ന്യൂദല്‍ഹി: അജ്മീര്‍ സ്ഫോടനത്തിന് പിറകെ സംഝോത സ്ഫോടനത്തിന്റെ ആസൂത്രണത്തിനും മണ്ണൊരുക്കിയത് ഗുജറാത്ത് ആണെന്ന് സംഝോത സ്ഫോടനക്കേസിലെ പ്രധാന സാക്ഷി കോടതിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കി. ഇന്ത്യാ^പാക് സമാധാന സംഭാഷണങ്ങളെ പൊളിക്കാനാണ് ഹിന്ദുത്വ ഭീകരര്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക്പോകുകയായിരുന്ന സംഝോത എക്സ്പ്രസില്‍ സ്ഫോടനം നടത്തിയതെന്നും കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കി.
2007 ഫെബ്രുവരി 19ന് ദല്‍ഹിയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് പോകുകുയായിരുന്ന സംഝോത എക്സ്പ്രസില്‍ നടത്തിയ സ്ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ പാനിപ്പത്തിന് അടുത്തുള്ള ദിവാന സ്റ്റേഷന്‍ വിട്ട ഉടനെയായിരുന്നു ട്രെയിനില്‍ സ്ഫോടനം നടന്നത്. മരിച്ചവരിലധികം പാകിസ്ഥാന്‍കാരായിരുന്നു.
കേസിലെ പ്രധാന സാക്ഷിയായ ഭരത് ഭായിയാണ് പഞ്ച്കുള അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെ ക്രമിനല്‍ ശിക്ഷാ നിയമം 164ാം വകുപ്പ് പ്രകാരമുള്ള മൊഴി നല്‍കിയത്. ഗുജറാത്തിലെ വല്‍സഡ് സ്വദേശിയാണ് ഭരത് ഭായി.ഗൂഢാലോചനയുടെ സിംഹഭാഗവും ഗുജറാത്തിലായിരുന്നുവെന്ന് ഭരത് മജിസ്ട്രേറ്റിനോട് പറഞ്ഞു. ഇപ്പോള്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വാമി അസിമാനന്ദ 2006 ഫെബ്രുവരിയില്‍ ഗുജറാത്തിലെ ഡാങ്കില്‍ ഭീകര പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനായി നിരന്തരം യോഗങ്ങള്‍ വിളിച്ചുവെന്നും ഭരതിന്റെ മൊഴിയിലുണ്ട്. ഈ സമയത്ത് അസിമാനന്ദയുടെ സഹായിയായിരുന്നു താനെന്ന് ഭരത് തുറന്നുസമ്മതിച്ചിട്ടുമുണ്ട്

നിത്യാനന്ദ കേസ്: ടേപ്പിലെ സ്ത്രീ താനല്ലെന്ന് നടി രഞ്ജിത


നിത്യാനന്ദ കേസ്: ടേപ്പിലെ സ്ത്രീ താനല്ലെന്ന് നടി രഞ്ജിത
ബംഗളൂരു: വിവാദസന്യാസി നിത്യാനന്ദയുമൊത്ത് കിടപ്പറ രംഗങ്ങള്‍ പങ്കിടുന്ന ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് നടി രഞ്ജിത. സംഭവത്തില്‍ താന്‍ ബലിയാടായി മാറുകയായിരുന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2010 മാര്‍ച്ചിലാണ് ബിഡദിയിലെ ആശ്രമത്തില്‍ നിത്യാനന്ദയും രഞ്ജിതയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ ചാനലുകളിലൂടെ പുറത്തുവന്നത്. ഇതോടെ അപ്രത്യക്ഷനായ നിത്യാനന്ദയെ പിന്നീട് ഹിമാചല്‍ പ്രദേശില്‍ വച്ചാണ് പിടികൂടിയത്.
സംഭവത്തിന് ശേഷം ആദ്യമായാണ് രഞ്ജിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു തെറ്റും ചെയ്യാത്ത തന്നെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് തുടര്‍ന്നപ്പോഴാണ് തുറന്ന് പറയാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ പറഞ്ഞു.
ടേപ്പ് പുറത്തുവന്നതോടെ തനിക്ക് ഏറെ വില നല്‍കേണ്ടിവന്നുവെന്നും താന്‍ ബലിയാടായി മാറുകയായിരുന്നുവെന്നും രഞ്ജിത പറഞ്ഞു. ഫൊറന്‍സിക് റിപ്പോര്‍ട്ട് താന്‍ വിശ്വസിക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാനാണ് യു. എസില്‍ നിന്ന് തിരിച്ചെത്തിയത്.
നടന്നതെല്ലാം ഗൂഡാലോചനയുടെ ഭാഗമാണ്.  തനിക്ക് മതിയായ സുരക്ഷ നല്‍കിയാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വെളിപ്പെടുത്താമെന്നും രഞ്ജിത പറഞ്ഞു.
നിത്യാനന്ദയുടെ ലൈംഗികചൂഷണങ്ങളെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നും രഞ്ജിത വ്യക്തമാക്കി.
ടേപ്പിലെ രംഗങ്ങള്‍ പുറത്തുവന്നതോടെ താന്‍ ഒളിവില്‍ പോയെന്ന ആരോപണം രഞ്ജിത നിഷേധിച്ചു. തനിക്ക് ഏറെ ഭീഷണി ഉണ്ടായിരുന്നു. അതിനാലാണ് അമേരിക്കയിലേക്ക് പോയത്.
സാമൂഹ്യ പ്രവര്‍ത്തനങ്ങളും ആത്മീയതയും ഇഷ്ടമായതിനാലാണ് താന്‍ നിത്യാനന്ദയുടെ അനുയായി ആയത്. വീഡിയോ തന്റെ ജോലിയെ ഏറെ ബാധിച്ചിരുന്നുവെങ്കിലും ഇപ്പോഴും തന്നെത്തേടി അവസരങ്ങള്‍ വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
നിത്യാനന്ദയുടെ ഡ്രൈവറായിരുന്ന ലെനിന്‍ കറുപ്പനാണ് ടേപ്പ് ചാനലിന് നല്‍കിയത്. വ്യക്തിഹത്യ ചെയ്തതിന് രഞ്ജിത ലെനിന്‍ കറുപ്പനെതിരെ രാമനഗരം പൊലീസില്‍ കേസ് നല്‍കിയിട്ടുണ്ട്.
കേസില്‍ നിത്യാനന്ദക്കും നാല് സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കുറ്റപത്രം നല്‍കിയിട്ടുണ്ട്. ബലാല്‍സംഗം, പ്രകൃതി വിരുദ്ധ ലൈംഗികത, വഞ്ചന, ഭീഷണിപ്പെടുത്തല്‍, ഗൂഡാലോചന എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍..


എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം- മനുഷ്യാവകാശ കമ്മീഷന്‍


എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം- മനുഷ്യാവകാശ കമ്മീഷന്‍
ന്യൂ ദല്‍ഹി: രാജ്യത്തുടനീളം എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായി മരിച്ചവര്‍ക്ക് അഞ്ചു ലക്ഷം രൂപയും അംഗ വൈകല്യം സംഭവിച്ചവര്‍ക്ക് മൂന്നു ലക്ഷം രൂപയും നഷ്ട പരിഹാരം നല്‍കാന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2011 ല്‍ സ്‌റ്റോക്ക്‌ഹോമില്‍ നടക്കുന്ന അന്താരാഷ്ട്ര റിവ്യൂ കമ്മിറ്റിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടേണ്ട കീട നാശിനിയുടെ ഗണത്തില്‍ പെടുത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ കെ.എസ് മണി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ജില്ലയിലെ 11 പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ചത്. 6000 പേരാണ്് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിരയായത്. ഇവര്‍ക്ക്  പ്രത്യേക ആശുപത്രി തുടങ്ങുകയും ചികല്‍സാ സൗകര്യം ലഭ്യമാക്കുകയും വേണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
റിപോര്‍ട്ട് ഇന്ന് ആരോഗ്യം, പരിസ്ഥിതി, കൃഷി മന്ത്രാലയങ്ങള്‍ക്ക് നല്‍കും. ഈ മന്ത്രാലയങ്ങളില്‍ നിന്നുള്ള മറുപടിക്കായി ഒരു മാസം കാത്തിരിക്കും. തുടര്‍ന്ന് തുടര്‍ നടപടികളുമായി മുന്നോട്ടുപോവുമെന്ന് കെ.എസ് മണി അറിയിച്ചു.

മക്കാ മസ്ജിദ് സ്‌ഫോടനം: പ്രതിഷേധകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിച്ചേക്കും


ഹൈദരാബാദ്: മുസ്‌ലിം പ്രതിഷേധക്കാര്‍ക്കെതിരെ ഹൈദരാബാദിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ചുമത്തിയ കേസുകള്‍ ആന്ധ്രാ സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണാവശ്യമുയര്‍ത്തി പോരാടിയവര്‍ക്കെതിരെ ചുമത്തിയ 1667 കേസുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇത്. 2007ല്‍ മക്കാ മസ്ജിദിലുണ്ടായ സ്‌ഫോടനത്തിനെതിരെ പ്രതിഷേധിച്ച മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി വിശ്വസീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. മക്കാ മസ്ജിദ് സ്‌ഫോടനം മുസ്‌ലിം ചെറുപ്പക്കാര്‍ ആസൂത്രണം ചെയ്തതാണ് എന്നായിരുന്നു ആദ്യം ഭരണകൂടത്തിന്റെ നിഗമനം. എന്നാല്‍, സി.ബി.ഐ. അന്വേഷണത്തില്‍ സ്‌ഫോടനം ഹിന്ദുത്വ തീവ്രാദി സംഘടനകള്‍ ആസൂത്രണം ചെയ്തതായിരുന്നു എന്നു തെളിഞ്ഞു. സംഭവത്തില്‍ പ്രതികളായി മുസ്‌ലിംകളെയാണ് പൊലീസ് അറസ്റ്റു ചെയ്തിരുന്നത്.മുസ്‌ലിം പ്രതിഷേധകര്‍ക്കെതിരെ പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്തു.

മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടിയ സംഭവം: ടി.വി റിപ്പോര്‍ട്ടറെ വേട്ടയാടി ഗുജറാത്ത് പൊലീസ്


അഹ്മദാബാദ്: ഗുജറാത്ത് കലാപവേളയില്‍ ഗോധ്രക്കടുത്ത് പാന്തേര്‍വാലയില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടിയ സംഭവം പുറത്തുകൊണ്ടുവന്ന ചാനല്‍ റിപ്പോര്‍ട്ടര്‍ രാഹുല്‍ സിങ്ങിനു പിറകെ ഗുജറാത്ത് പൊലീസ്.
സിങ്ങിനുപുറമെ ടീസ്റ്റ സെറ്റല്‍വാദിന്റെ നേതൃത്വത്തില്‍ ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കുവേണ്ടി പോരാട്ടം നടത്തുന്ന സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിന്റെ (സി.ജെ.പി) മുന്‍ അംഗം റഈസ്ഖാന്‍ അടക്കം അഞ്ചുപേര്‍ക്കെതിരെ  പൊലീസ് കേസെടുത്തിട്ടുമുണ്ട്. ചോദ്യം ചെയ്യാനുള്ള സമന്‍സുമായി ബുധനാഴ്ച പൊലീസ് സംഘം  രാഹുലിന്റെ ഭോപാലിലുള്ള വീട്ടില്‍ എത്തി.  നാലു വാഹനങ്ങളിലായി എത്തിയ  സംഘം വീടിനു ചുറ്റും വളഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആ സമയത്ത് രാഹുല്‍ വീട്ടിലില്ലായിരുന്നു. കൂട്ടക്കൊല ചെയ്തവരെ കുഴിച്ചുമൂടിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് രാഹുലിനെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കാന്‍ വന്നതാണ് തങ്ങളെന്ന് പൊലീസ് വീട്ടുകാരെ അറിയിച്ചു . എന്നാല്‍, രാഹുലിന്റെ പിതാവും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഭോപാല്‍ എഡിഷന്‍ റസിഡന്റ് എഡിറ്ററുമായ എന്‍.കെ.സിങ് സമന്‍സ് കൈപ്പറ്റാന്‍ കൂട്ടാക്കിയില്ല. ദേശീയ -പ്രാദേശിക ചാനലുകളില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇരച്ചെത്തി കാരണമന്വേഷിച്ചതോടെയാണ് പൊലീസ് മടങ്ങിയത്.  രാഹുല്‍ സഹാറ ടി.വി ചാനലില്‍ ആയിരുന്നപ്പോഴാണ് ഈ സംഭവം പുറത്തുവരുന്നത്. അതിനുശേഷം ഭോപാലില്‍ ടൈംസ് നൗവില്‍ ജോലിനോക്കിയിരുന്ന രാഹുല്‍ ദല്‍ഹിയില്‍ ഹെഡ്‌ലൈന്‍സ് ടുഡെയിലാണ് ഇപ്പോള്‍. 2002ലെ കലാപത്തില്‍ പാന്തേര്‍വാലയില്‍ കൊല്ലപ്പെട്ട 27 മുസ്‌ലിംകളുടെ മൃതദേഹം ലുനാവാദയിലെ പനാം നദിക്കരയില്‍ വലിയ കുഴിയെടുത്ത് കൂട്ടത്തോടെ മൂടുകയായിരുന്നു. എന്നാല്‍, 2005 ഡിസംബറില്‍ കലാപത്തിലെ ഇരകള്‍ ഇവിടെ മണ്ണുമാന്തിയതിനെ തുടര്‍ന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. അവരില്‍ ചിലര്‍ വിവരം മാധ്യപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ജസ്റ്റിസ് ആന്‍ഡ്  പീസ് സംഘടന നിയമ സഹായം ഇവരിലേക്കുകൂടി വ്യാപിപ്പിച്ചിരു

2010, ഡിസംബർ 28, ചൊവ്വാഴ്ച

സ്‌പെക്ട്രം: അന്വേഷണം വീണ്ടും മന്ദഗതിയില്‍; രാജ, റാഡിയ അറസ്റ്റ് നീണ്ടേക്കും

 

Madhyamam 29/12/2011

സ്‌പെക്ട്രം: അന്വേഷണം വീണ്ടും മന്ദഗതിയില്‍; രാജ, റാഡിയ അറസ്റ്റ് നീണ്ടേക്കും


സ്‌പെക്ട്രം: അന്വേഷണം വീണ്ടും മന്ദഗതിയില്‍; രാജ, റാഡിയ അറസ്റ്റ് നീണ്ടേക്കും
ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ രണ്ടു തവണ ചോദ്യംചെയ്ത ടെലികോം മുന്‍ മന്ത്രി എ. രാജയുടെ അറസ്റ്റ് നീണ്ടേക്കുമെന്ന് സൂചന. ശക്തമായ നിരവധി തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചെങ്കിലും അറസ്റ്റ് പരമാവധി നീട്ടിക്കൊണ്ടു പോകാനാണത്രെ ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം. അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഫെബ്രുവരി പത്തുവരെ സുപ്രീംകോടതി സമയം അനുവദിച്ച സ്ഥിതിക്ക് ഇക്കാര്യത്തില്‍ ധൃതി വെക്കേണ്ടതില്ലെന്നാണ് തീരുമാനം.
റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും  റാഡിയ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ലഭിച്ച മൊഴികളും രാജയെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകളാണെന്ന് അന്വേഷണ എജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുതവണ ചോദ്യം ചെയ്‌തെങ്കിലും രാജ നല്‍കിയ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. 2ജി സ്‌പെക്ട്രം അനുവദിച്ചതില്‍ തന്റെ മുന്‍ഗാമിയുടെ നയങ്ങള്‍ തന്നെയാണ് താനും പിന്തുടര്‍ന്നതെന്നാണ് രാജ വ്യക്തമാക്കിയത്.  എന്നാല്‍, ലൈസന്‍സിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി ധൃതിപിടിച്ച് എന്തുകൊണ്ട് നേരത്തേയാക്കി മാറ്റിയെന്ന സി.ബി.ഐ ഉദ്യോഗസ്ഥരുടെ പ്രധാന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നതില്‍ രാജ പരാജയപ്പെട്ടു. ചോദ്യം ചെയ്യലില്‍ രാജ നല്‍കിയ വിശദീകരണം മറ്റുരേഖകളുമായി ഒത്തുനോക്കുന്ന പ്രക്രിയ സി.ബി.ഐ ഇപ്പോള്‍ ആരംഭിച്ചിട്ടേയുള്ളൂ. രണ്ടാഴ്ചയെങ്കിലും ഇതിനു വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. അതിനുശേഷം വീണ്ടും ചോദ്യംചെയ്യല്‍ ഉണ്ടായേക്കും.
റെയ്ഡിലൂടെ രാജയുടെ വസതികളില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ സംബന്ധിച്ചും മറ്റും അന്വേഷണ ഏജന്‍സി വിവരങ്ങള്‍ ആരാഞ്ഞു. രണ്ടു തവണയാണ് രാജയെ സി.ബി.ഐ മണിക്കൂറുകള്‍ ചോദ്യം ചെയ്തത്. ഡിസംബര്‍ 24ന്  നടന്ന ആദ്യ ചോദ്യംചെയ്യല്‍ ഒമ്പത് മണിക്കൂറെടുത്തു. തൊട്ടടുത്ത ദിവസം നടന്ന ചോദ്യം ചെയ്യലും വിശദമായിരുന്നു. കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ കേന്ദ്രീകരിച്ചായിരുന്നു രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍. സ്‌പെക്ട്രം ലൈസന്‍സ് വിതരണത്തില്‍ നടന്ന ക്രമക്കേടിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചതായ സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നവംബര്‍ 14നാണ് രാജ രാജിവെക്കാന്‍ നിര്‍ബന്ധിതനായത്.
അതേസമയം, സി.ബി.ഐയുമായി പൂര്‍ണമായി സഹകരിച്ചുവെന്ന്  എ. രാജ വെളിപ്പെടുത്തി.  സി.ബി.ഐയുമായി എല്ലാനിലക്കും  സഹകരിച്ചു. തുടര്‍ന്നും സഹകരിക്കും. എന്നാല്‍, ചേദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോടു വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.
രാജക്കു പുറമെ കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയക്കെതിരെയും ശക്തമായ തെളിവുകള്‍ ലഭിച്ചെങ്കിലും അറസ്റ്റ് നീളുകയാണ്. ഇതിനകം  മൂന്നുതവണ സി.ബി.ഐ അവരെ ചോദ്യംചെയ്തിരുന്നു. വെറും ഒമ്പതു വര്‍ഷത്തിനുള്ളില്‍ 300 കോടിയുടെ ആസ്തിയാണ് റാഡിയ സ്വന്തമാക്കിയത്. മാത്രവുമല്ല, വിദേശ ഏജന്‍സികള്‍ക്കു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായ സംശയവും ഇവര്‍ക്കെതിരെ ശക്തമാണ്. ഏതായാലും തുടര്‍ നടപടികള്‍ പരമാവധി ദീര്‍ഘിപ്പിക്കുകയെന്ന തന്ത്രപരമായ നീക്കമാവും സര്‍ക്കാറിനുവേണ്ടി സി.ബി.ഐ നടത്തുകയെന്ന സംശയം ശക്തമാണ്.
അതേസമയം കൂടുതല്‍ ചോദ്യങ്ങളും വിദേശ സമ്പാദ്യങ്ങളെക്കുറിച്ചായതിനാല്‍ രാജക്കെതിരെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട് (ഫെറ) പ്രകാരം കേസെടുത്തേക്കുമെന്ന ആശങ്കയെ  തുടര്‍ന്ന്  ഇന്നലെ ഉച്ചയോടെ ചെന്നൈയിലെത്തിയ  രാജ കരുണാനിധി അടക്കമുള്ള  മുതിര്‍ന്ന  നേതാക്കളുമായി ബന്ധപ്പെട്ടതായി സൂചനയുണ്ട്. സി.ബി.ഐയുടെ ചോദ്യംചെയ്യലുമായി പൂര്‍ണമായി സഹകരിച്ചുവെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും വിമാനത്താവളത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അഴിമതിയില്‍ വിഹിതം പറ്റിയ മറ്റു ഡി.എം.കെ നേതാക്കളുടെ വിവരങ്ങള്‍ ചോദ്യംചെയ്യലില്‍ രാജ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും ഡി.എം.കെ നേതൃത്വത്തിന്റെ അങ്കലാപ്പ് മാറിയിട്ടില്ല.
എം.സി.എ നാസര്‍

ബിനായക് സെന്‍: ഛത്തിസ്ഗഢ് സര്‍ക്കാറിനെതിരെ ജത്മലാനി


ന്യൂദല്‍ഹി: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിനെ കള്ളക്കേസില്‍ കുടുക്കിയ ഛത്തിസ്ഗഢിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്ന് പാര്‍ട്ടിയുടെ രാജ്യസഭാ എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജത്മലാനി. ബിനായക് സെന്നിന്റെ മോചനത്തിന് രംഗത്തിറങ്ങിയവര്‍ക്ക് ഊര്‍ജം പകര്‍ന്ന പ്രതികരണം പക്ഷേ, ബി.ജെ.പിക്ക് മറ്റൊരു തലവേദനയായി. നിരപരാധിയായ സെന്നിന് വേണ്ടി കേസില്‍ ഹാജരാകാനുള്ള സന്നദ്ധത പ്രമുഖ ഇംഗ്ലീഷ് പത്രത്തെയാണ് ജത്മലാനി അറിയിച്ചത്. സുപ്രീം കോടതിയില്‍ ബിനായക് സെന്നിന്റെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ ഹാജരാകാമെന്നാണ്  വാഗ്ദാനം. സെന്നിനെതിരായ വിധി   കണ്ടിട്ടില്ലെങ്കിലും കേസ് വളരെ ദുര്‍ബലമായ ഒന്നാണെന്ന് ജത്മലാനി അഭിപ്രായപ്പെട്ടു.  സെന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന് വേണ്ടി തീര്‍ച്ചയായും  ഹാജരാകും. ബി.ജെ.പി സര്‍ക്കാര്‍ കുറ്റം ചുമത്തിയ സെന്നിന് വേണ്ടി പാര്‍ട്ടി എം.പി  ഹാജരാകുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അതില്‍ തനിക്കൊരു പ്രശ്‌നവുമില്ലെന്നായിരുന്നു  പ്രതികരണം. ജത്മലാനി അദ്ദേഹത്തിന്റെ തൊഴില്‍ ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി വക്താവ് രാജീവ് പ്രതാപ് റൂഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രഭുദേവയും റംലത്തും വിവാഹമോചന ഹരജി നല്‍കി


പ്രഭുദേവയും റംലത്തും വിവാഹമോചന ഹരജി നല്‍കി
ചെന്നൈ: മാസങ്ങള്‍ നീണ്ട ശീതയുദ്ധത്തിനു വിരാമമിട്ട് തമിഴ് ചലച്ചിത്രനടന്‍ പ്രഭുദേവയും ഭാര്യ റംലത്ത് എന്ന ലതയും വിവാഹമോചനത്തിന് സംയുക്ത ഹരജി നല്‍കി. ചൊവ്വാഴ്ച ചെന്നൈ കുടുംബകോടതിയില്‍ ഇരുവരും നേരിട്ട് ഹാജരായാണ് ഹരജി സമര്‍പ്പിച്ചത്. ഒരുമിച്ചുപോകാന്‍ കഴിയാത്തതിനാല്‍ ബന്ധം വേര്‍പെടുത്താന്‍ പൂര്‍ണ സമ്മതമാണെന്ന് രണ്ടുപേരും ഹരജിയില്‍ വ്യക്തമാക്കി. 1996ല്‍ പ്രഭുദേവയെ പ്രേമിച്ചു വിവാഹം കഴിച്ച റംലത്ത്, അതിനായി ഹിന്ദുമതം സ്വീകരിച്ചിരുന്നു. ഇവര്‍ക്ക് മൂന്നു  മക്കളുള്ളതില്‍ ഒരാണ്‍കുട്ടി മരിച്ചു.
പ്രമുഖ നടിയും മലയാളിയുമായ നയന്‍താരയുമായുള്ള പ്രഭുദേവയുടെ അടുപ്പത്തെ തുടര്‍ന്നാണ് ഇവരുടെ ദാമ്പത്യം വഷളായത്. നയന്‍താരയെ വിവാഹം കഴിക്കുമെന്ന് പ്രഭുദേവ പരസ്യമായി പ്രഖ്യാപിച്ചതോടെ റംലത്ത് കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. നയന്‍താരയെ പ്രഭുദേവ വിവാഹം കഴിക്കുന്നത് തടയണമെന്നായിരുന്നു ആവശ്യം.
പ്രഭുദേവയുടെ ചില സ്വത്തുക്കളും വീടുകളും റഹ്മത്തിന് നല്‍കാമെന്നും മക്കളുടെ ചെലവിനായി പ്രതിമാസം ഒരു ലക്ഷം രൂപ വീതം നല്‍കാമെന്നുമാണ് വിവാഹമോചനത്തിനുള്ള വ്യവസ്ഥയെന്നറിയുന്നു

സഞ്ജയ്ഗാന്ധി കുടുംബാസൂത്രണപദ്ധതി അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചു -കോണ്‍ഗ്രസ്

സഞ്ജയ്ഗാന്ധി കുടുംബാസൂത്രണപദ്ധതി അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചു -കോണ്‍ഗ്രസ്
ന്യൂദല്‍ഹി: അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ്ഗാന്ധി കൈക്കൊണ്ട തീരുമാനങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് ഒടുവില്‍ സമ്മതിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജി എഡിറ്റ് ചെയ്ത 'ദ കോണ്‍ഗ്രസ് ആന്റ് ദ മെയ്ക്കിംഗ് ഓഫ് ദ ഇന്ത്യന്‍ നാഷന്‍' എന്ന പുസ്തകത്തിലാണ് സഞ്ജയ് ഗാന്ധിക്കും രാജീവ് ഗാന്ധിക്കുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
സഞ്ജയ് ഗാന്ധിയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനാഭിപ്രായം കോണ്‍ഗ്രസിനെതിരാക്കി തീര്‍ത്തുവെന്നും പുസ്തകം പറയുന്നു.
1975 ജൂണിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കുടുംബാസൂത്രണ പദ്ധതിയെയും ചേരിനിര്‍മാര്‍ജനത്തെയും പിന്തുണച്ചുകൊണ്ടാണ് സഞ്ജയ് ഗാന്ധി രംഗത്തുവരുന്നത്. എന്നാല്‍, ഈ തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയിലാണ് സഞ്ജയ്ഗാന്ധി പ്രവര്‍ത്തിച്ചത്. അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ പൊതുഭരണം മെച്ചപ്പെട്ടിരുന്നു. ജനങ്ങള്‍ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, കുടുംബാസൂത്രണം പോലുള്ള തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത് സര്‍ക്കാറിന് തിരിച്ചടിയായി.
മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ദല്‍ഹി തുര്‍ക്കുമാന്‍ ഗെയ്റ്റിലെ ചേരികള്‍ തുടച്ചുനീക്കിയത് മുസ്‌ലിംകളുടെ എതിര്‍പ്പിന് കാരണമായി. ഇക്കാര്യത്തില്‍ സഞ്ജയ് ഗാന്ധി വ്യക്തിപരമായി ഇടപെട്ടതായി പുസ്തകം ആരോപിക്കുന്നു. 1975നും 76നുമിടയിലാണ് സഞ്ജയ്ഗാന്ധിയുടെ അതിരുകടന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി പരാജയം രുചിച്ചു. കുടുംബാസൂത്രണം, ചേരിനിര്‍മാര്‍ജനം, സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനം, സാക്ഷരതാ പ്രചാരണം തുടങ്ങിയ വിഷയങ്ങളില്‍ സഞ്ജയ് ഗാന്ധിയുടെ തീരുമാനങ്ങള്‍ ഏകപക്ഷീയമായിരുന്നുവെന്നു മാത്രമല്ല ആധിപത്യപരവുമായിരുന്നുവെന്ന് പുസ്തകം വിമര്‍ശിക്കുന്നു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും പുസ്തകം വിമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയിലും മന്ത്രിസഭയിലും അദ്ദേഹം മാറ്റങ്ങള്‍ വരുത്തി. പാര്‍ട്ടിയിലെ ദല്ലാള്‍മാരെ തുടര്‍ച്ചുനീക്കി.  സംഘടനയില്‍ പരിഷ്‌കാരം കൊണ്ടുവരുമെന്ന വാഗ്ദാനം നടപ്പിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

2010, ഡിസംബർ 27, തിങ്കളാഴ്‌ച

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ -അരുന്ധതി റോയ്

ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐ.എസ്.ഐ)  നിന്ന് ആര്‍ക്കെങ്കിലും കത്ത് വന്നാലും രാജ്യദ്രോഹിയായി അറസ്റ്റ് ചെയ്യാവുന്ന കാലമാണിതെന്ന് അരുന്ധതി പരിഹസിച്ചു. കോളനി കാലത്തെ ഇത്തരം കരിനിയമങ്ങളെ ചോദ്യംചെയ്യാനും ഇവയുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന മനുഷ്യരുടെ ദുരവസ്ഥ പുറത്തുകൊണ്ടുവരാനും മാധ്യമങ്ങള്‍ തയാറാകണമെന്ന് അരുന്ധതി ആവശ്യപ്പെട്ടു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ -അരുന്ധതി റോയ്


രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ -അരുന്ധതി റോയ്
ബിനായക് സെന്നിന് ഐക്യദാര്‍ഢ്യമേറുന്നു
ന്യൂദല്‍ഹി: ആദിവാസികള്‍ക്കിടയില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുകയായിരുന്ന ഡോ. ബിനായക് സെന്നിനെ കള്ളക്കേസില്‍ കുടുക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. നോം ചോംസ്‌കി അടക്കമുള്ള 81ഓളം ബുദ്ധിജീവികള്‍ കോടതി വിധിയെ അപലപിച്ചപ്പോള്‍ അരുന്ധതി റോയ്, സ്വാമി അഗ്‌നിവേശ് തുടങ്ങിയവര്‍ സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും ദല്‍ഹിയില്‍ ഒരുക്കിയ പ്രതിഷേധ സമരത്തില്‍ പങ്കാളികളായി തെരുവിലിറങ്ങി.
ദല്‍ഹിയിലെ വ്യത്യസ്ത സംഘടനകളൊരുക്കിയ പ്രതിഷേധ സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളും നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പങ്കെടുത്തു. രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയെ നേരിടുകയാണെന്നും ബിനായക് സെന്നിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ജയിലില്‍ അടച്ചത് ഇതിന്റെ തെളിവാണെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. സെന്നിനെതിരായ കോടതി വിധിയില്‍ പ്രതിഷേധിച്ച്  ജന്തര്‍ മന്തിറില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അരുന്ധതി റോയ്.
ആദിവാസിമേഖലയില്‍ ചികിത്സയുമായി കഴിഞ്ഞിരുന്ന ജനകീയ ഡോക്ടറായ ബിനായക് സെന്നിന്റെ ജീവിതം നശിപ്പിച്ചുകഴിഞ്ഞു.
സെന്നിന് ഇനി ഒരിക്കലും അവിടെ ചികിത്സ തുടരാന്‍ കഴിയില്ല. ആ സ്ഥലത്ത് പ്രവേശിക്കാന്‍പോലും അദ്ദേഹത്തിനാകില്ല. ഇതൊരു സെന്നിന്റെ കഥ മാത്രമല്ലെന്ന് അരുന്ധതി റോയ് ഓര്‍മിപ്പിച്ചു.
കേസെടുത്ത ഛത്തീസ്ഗഢിലെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരം രാജ്യത്ത് ഏത് പൗരനെയും ജയിലില്‍ അടക്കാന്‍ കഴിയുമെന്ന് അരുന്ധതി റോയ് ചുണ്ടിക്കാട്ടി. ഇതുപോലുള്ള കരിനിയമങ്ങളാണ് മഹാരാഷ്ട്രയിലും ഒറീസയിലും മറ്റു നിരവധി സംസ്ഥാനങ്ങളിലുമുള്ളത്.
ആരെങ്കിലും സഖാവെന്ന് അഭിസംബോധന ചെയ്താലും ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐ.എസ്.ഐ)  നിന്ന് ആര്‍ക്കെങ്കിലും കത്ത് വന്നാലും രാജ്യദ്രോഹിയായി അറസ്റ്റ് ചെയ്യാവുന്ന കാലമാണിതെന്ന് അരുന്ധതി പരിഹസിച്ചു. കോളനി കാലത്തെ ഇത്തരം കരിനിയമങ്ങളെ ചോദ്യംചെയ്യാനും ഇവയുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന മനുഷ്യരുടെ ദുരവസ്ഥ പുറത്തുകൊണ്ടുവരാനും മാധ്യമങ്ങള്‍ തയാറാകണമെന്ന് അരുന്ധതി ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് കോടികളുടെ അഴിമതി നടത്തുന്നവര്‍ക്ക് വേണ്ടി ഭരണകൂടം രംഗത്തിറങ്ങുകയും മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ജയിലില്‍ അടക്കുകയും ചെയ്യുന്നത് നമ്മുടെ വ്യവസ്ഥിതിയുടെ തകരാറാണെന്ന് സ്വാമി അഗ്‌നിവേശ് കുറ്റപ്പെടുത്തി.
ഭോപാലില്‍ ആന്‍ഡേഴ്‌സണെ രക്ഷിക്കുകയും ഇരകളെ പീഡിപ്പിക്കുകയും ചെയ്ത ഭരണകൂടമാണ് ഇപ്പോള്‍ സെന്നിനെയും പീഡിപ്പിക്കുന്നത്.
ഇനിയുള്ള കാലം ബിനായക് സെന്‍ ജയിലില്‍ കിടക്കുകയാണെങ്കില്‍ വിധി പ്രഖ്യാപിച്ച ജഡ്ജി മാത്രമല്ല, വിഷയത്തില്‍ മൗനം പാലിക്കുന്നവരെല്ലാം അതില്‍ പ്രതികളായിത്തീരുമെന്ന് പ്രമുഖ ചരിത്രകാരന്‍ ഹര്‍ഭം മുഖിയ പറഞ്ഞു. ഗൗതം നൗലഖ, ഹര്‍ഷ് മണ്‍ഡൈ, കവിത കൃഷ്ണന്‍, ഡോ. മീന ശിവ, കെ.ജെ. മുഖര്‍ജി, അശോക് ചൗധരി, മംഗ്ലേഷ് ദബ്‌റാന്‍, മനീഷാ സേഥി, അങ്കിതാ ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
madhyamam 28/12/2010

നീരാ റാഡിയ-അനന്തകുമാര്‍ ബന്ധം madhyamam 27/12/2010

നീരാ റാഡിയ-അനന്തകുമാര്‍ ബന്ധം കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കും

നീരാ റാഡിയ-അനന്തകുമാര്‍ ബന്ധം കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കും
ചെന്നൈ: കോര്‍പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയും ബി.ജെ.പി ജനറല്‍ സെക്രട്ടറി അനന്തകുമാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. നാരായണസ്വാമി. എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്ത് അനന്തകുമാര്‍ വ്യോമയാനമന്ത്രിയായിരിക്കുമ്പോഴാണ് നീരാ റാഡിയ അധികാരവൃത്തങ്ങളില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യോമയാനമന്ത്രിയായിരിക്കേ അനന്തകുമാര്‍ നീരാ റാഡിയക്ക് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷണവിധേയമാക്കുക. ഔദ്യോഗികരഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കുന്നത് ദേശദ്രോഹമാണെന്ന് നാരായണസ്വാമി പറഞ്ഞു.
2 ജി സ്‌പെക്ട്രം അഴിമതി വിവാദത്തില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനവും സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം തയാറെടുക്കുകയാണ്. ഇത് ഒഴിവാക്കാന്‍ ഡിസംബര്‍ 30, 31 തീയതികളില്‍ ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാര്‍ ന്യൂദല്‍ഹിയില്‍ സര്‍വകക്ഷിയോഗം വിളിക്കും. ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് 22 ദിവസം പാര്‍ലമെന്റ് സ്തംഭിപ്പിച്ച ബി.ജെ.പി നടപടി ജനാധിപത്യവിരുദ്ധമാണ്. 22 ദിവസം പാര്‍ലമെന്റ് മുടങ്ങിയതിനാല്‍ 22 സുപ്രധാന ബില്ലുകള്‍ പാസാക്കാനായില്ല. പാര്‍ലമെന്റ് മുടങ്ങിയതു മൂലം 33 കോടി രൂപയുടെ നഷ്ടമുണ്ടായി.
ജെ.പി.സി അന്വേഷണത്തിനായി പ്രതിപക്ഷത്തെ പല കക്ഷികളും മുറവിളി കൂട്ടുന്നതില്‍ കാര്യമില്ലെന്നും നാരായണസ്വാമി പറഞ്ഞു. കുറഞ്ഞത് 17 എം.പി.മാരെങ്കിലുമുള്ള പാര്‍ട്ടിക്കേ സംയുക്ത പാര്‍ലമെന്ററികാര്യ സമിതിയില്‍ പ്രാതിനിധ്യം ലഭിക്കൂ.
കോണ്‍ഗ്രസില്‍ അഴിമതി നടത്തിയ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി.യിലെ അഴിമതിക്കാരായ മന്ത്രിമാര്‍ ഇപ്പോഴും അധികാരത്തില്‍ തുടരുന്നു. അതിനാല്‍ അഴിമതിക്കെതിരെ സംസാരിക്കാന്‍ ബി.ജെ.പി.ക്ക് അര്‍ഹതയില്ല.
2 ജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കാന്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് പൂര്‍ണ അധികാരമുണ്ടെന്ന് നാരായണസ്വാമി ചൂണ്ടിക്കാട്ടി. സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവ ഇക്കാര്യത്തില്‍ പി.എ.സി.യെ സഹായിക്കും. ജെ.പി.സി അന്വേഷണം വേണ്ടെന്ന കേന്ദ്രസര്‍ക്കാറിന്റെ പിടിവാശിയെക്കുറിച്ച ചോദ്യത്തിന് ജെ.പി.സി അന്വേഷണം പൊതുവെ നിഷ്ഫലമാണെന്ന മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തിലാണിതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ബോഫോഴ്‌സ് അഴിമതി, ഓഹരി കുംഭകോണം, കോളയിലെ വിഷാംശം എന്നിവയില്‍ ജെ.പി.സി അന്വേഷണം കൊണ്ട് കാര്യമായ ഗുണമൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

അജ്മീര്‍ സ്‌ഫോടന കേസ്: സംഘ്പരിവാര്‍ ്രപതികെള മധ്യപ്രദേശ് മുഖ്യമന്ത്രി സംരക്ഷിക്കുന്നു -കോണ്‍്രഗസ്

ഷാജാപൂര്‍:  അജ്മീര്‍ സ്‌ഫോടന കേസിലെ സംഘ്പരിവാര്‍ ്രപതികളെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങും സംസ്ഥാന സര്‍ക്കാറും സംരക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിങ് കുറ്റപ്പെടുത്തി. സംഘ്പരിവാര്‍ ആയതുകൊണ്ടു മാത്രം പല പ്രതികളും സംസ്ഥാനത്ത് സംരക്ഷിക്കപ്പെടുന്നതായി സിങ് പറഞ്ഞു. ഇത്തരക്കാരെ ബി.ജെ.പി സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് ഉചിതമായ മറുപടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിനായക് സെന്നിനെതിരായ വിധി പരിഹാസ്യം -സച്ചാര്‍

അഹ്മദാബാദ്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിനെതിരെയുള്ള റായ്പൂര്‍ ജില്ലാ കോടതി വിധി നിരര്‍ഥകവും പരിഹാസ്യവുമാണെന്ന് നിയമ വിദഗ്ധര്‍. രാജ്യത്ത ജനങ്ങളുടെ പൗരാവകാശങ്ങള്‍ അപകടത്തിലാണെന്നും അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇതിനേക്കാള്‍ നിരര്‍ഥകമായൊരു വിധി ഇനി  ഉണ്ടാകാനില്ല. ജുഡീഷ്യറിയുമായി ബന്ധപ്പെട്ടാണല്ലോ ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു. അത്രമാത്രം പരിഹാസ്യമായ വിധിയാണ് പുറത്തുവന്നിരിക്കുന്നത്. ദല്‍ഹി ഹൈകോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ശിശുരോഗ വിദഗ്ധനും പൗരാവകാശ ജനകീയ പ്രസ്ഥാനത്തിന്റെ ദേശീയ വൈസ്‌പ്രസിഡന്റും കൂടിയായ ബിനായക് സെന്നിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ നക്‌സലൈറ്റുകളെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയാണ് സെന്‍. നാരായണ്‍ സന്യാലിനെ ജയിലില്‍ 30 തവണയെങ്കിലും അധികൃതരുടെ സാന്നിധ്യത്തില്‍തന്നെ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അവര്‍ തമ്മില്‍ രഹസ്യ സംഭാഷണത്തിന് സാധ്യത തന്നെയില്ല.
ഇത്തരം നടപടികള്‍ രാജ്യത്ത് അസഹിഷ്ണുത വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. ഇന്ന് അതിന്റെ ഇര സെന്‍ ആയി. നാളെ അത് മറ്റ് ആരുമാവാം. സര്‍ക്കാറിനെതിരെ സംസാരിക്കുന്നത് ആരായാലും അവരെ പിടിച്ച് ജയിലിലടക്കുക എന്നതാണ് നിലപാട്. ഇത് അപകടകരമാണ് -രജീന്ദര്‍ സച്ചാര്‍ കൂട്ടിച്ചേര്‍ത്തു.

2010, ഡിസംബർ 26, ഞായറാഴ്‌ച

madhyamam vaartha 26/12/2011

സോണിയക്ക് പരോക്ഷ ഭീഷണി: സിംഗാള്‍ വിവാദത്തില്‍

സോണിയക്ക് പരോക്ഷ ഭീഷണി: സിംഗാള്‍ വിവാദത്തില്‍
മുംബൈ: ആര്‍ എസ് എസ് നേതാക്കളെ ലക്ഷ്യമിട്ടാല്‍ ഇന്ദിരാ ഗാന്ധിയുടെ അനുഭവമാകും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുമുണ്ടാവുകയെന്ന് ഭീഷണി മുഴക്കിയ വി എച്ച് പി പ്രസിഡണ്ട് അശോക് സിംഗാള്‍ വിവാദത്തില്‍. ശനിയാഴ്ച മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നടന്ന പൊതുയോഗത്തിലാണ് സിങ്കാള്‍ സോണിയക്ക് മുന്നറിയിപ്പ് നല്‍കിയത്. സിംഗാളിന്റെ പ്രസംഗം പരിശോധിക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍. ആര്‍ പാട്ടീല്‍ നിയമ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
അര മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെയാണ് സോണിയാ ഗാന്ധിക്കെതിരെ സിംഗാള്‍ ഭീഷണി മുഴക്കിയത്. ആര്‍ എസ് എസ് നേതാക്കളെ ലക്ഷ്യമിട്ടാല്‍ ഇന്ദിരാ ഗാന്ധിക്കുണ്ടായ അനുഭവമാകും സോണിയാഗാന്ധിക്കും ഉണ്ടാവുക എന്നാണ് സിങ്കാള്‍ പറഞ്ഞത്. എന്നാല്‍ ആ അനുഭവം എന്താണെന്ന് സിംഗാള്‍ വിശദീകരിച്ചില്ല. മക്കാ മസ്ജിദ് സ്ഫോടന കേസില്‍ ആര്‍ എസ് എസ് നേതാവായ ഇന്ദ്രേഷ് കുമാറിനെ പ്രതിചേര്‍ത്തത് പരാമര്‍ശിച്ച സിംഗാള്‍ ഹിന്ദു വികാരത്തെ വൃണപെടുത്തുന്നത് തുടര്‍ന്നാല്‍ സോണിയക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും പറഞ്ഞു.
സിംഗാളിന്റെ ഭീഷണി കോണ്‍ഗ്രസ് അണികളില്‍ പ്രതിഷേധമുയര്‍ത്തി. നാസിക്കിലും ഔറംഗാബാദിലും സിംഗാളിന്റെ കോലം കത്തിച്ചു

റാഡിയ ബന്ധം - കോണ്‍ഗ്രസും ബി.ജെ.പിയും കൊമ്പുകോര്‍ക്കുന്നു

റാഡിയ ബന്ധം - കോണ്‍ഗ്രസും ബി.ജെ.പിയും കൊമ്പുകോര്‍ക്കുന്നു
ലഖ്നോ : ടു ജി സ്പെക്ട്രം അഴിമതിയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും പരസ്പരം കൊമ്പുകോര്‍ക്കുന്നു. സ്പെക്ട്രം അഴിമതിയിലെ മുഖ്യ ഇടനിലക്കാരി നിര റാഡിയയുമായി ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിക്ക് ബന്ധമുണ്ടെന്ന്  ആരോപണമുയര്‍ന്നതോടെയാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ പോര് മൂര്‍ച്ഛിച്ചത്.
അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിവെക്കണമെന്ന് ബി.ജെ.പി വീണ്ടും അഭ്യര്‍ഥിച്ചു. അദ്വാനിക്കെതിരായ വ്യാജ ആരോപണം പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പു പറയണമെന്നും ബി.ജെ.പി വക്താവ്  ആവശ്യപ്പെട്ടു. നിര റാഡിയയുടെ ട്രസ്റ്റിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത് എല്‍.കെ. അദ്വാനിയാണെന്നാണ് ആരോപണം.
എന്നാല്‍, ഈ ആരോപണം ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് നിഷേധിച്ചു. ഇത്തരം ആരോപണങ്ങളിലൂടെ യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണ്  കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഹരിയാനയിലെ പ്രമുഖ കോണ്‍ഗ്രസ് കുടുംബവുമായി അടുത്ത  ബന്ധം പുലര്‍ത്തുന്ന ധീരജ് റാവു എന്നയാളാണ് ആരോപണത്തിന് പിന്നില്‍. പെജാവര്‍ സ്വാമിയുടെ മത സംഘടന സംഘടിപ്പിച്ച ചടങ്ങിലാണ് അദ്വാനി പങ്കെടുത്തിട്ടുള്ളത്. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണ വളര്‍ത്തുന്നതിനു വേണ്ടിയാണ്^  പ്രസാദ് പറഞ്ഞു.
 ജെ.പി.സി അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് പിറകോട്ടില്ലെന്നും പി.എ.സിയുടെ അധികാരങ്ങള്‍ വളരെ പരിമിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജ്മീര്‍ സ്‌ഫോടനം: ബോംബ് കൊണ്ടുപോയ കാര്‍ കണ്ടെത്തി

അജ്മീര്‍ സ്‌ഫോടനം: ബോംബ് കൊണ്ടുപോയ കാര്‍ കണ്ടെത്തി
ജയ്പൂര്‍: അജ്മീര്‍ സ്‌ഫോടന കേസ് അന്വേഷണത്തിന് പുതിയ വഴിത്തിരിവ്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് കൊണ്ടുപോയ കാര്‍ അന്വേഷണം നടത്തുന്ന രാജസ്ഥാന്‍ ഭീകരവിരുദ്ധ സേന(ആര്‍.ടി.എസ്) കണ്ടെടുത്തു. കേസില്‍ ഗൂഡാലോചന നടത്തിയെന്നു കരുതുന്ന അഞ്ചുപേരുടെ പേരുവിവരം രാജസ്താന്‍ ആര്‍.ടി.എസിന് ലഭിച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മധ്യപ്രദേശില്‍ നിന്നുമാണ് കാര്‍ കണ്ടെടുത്തത്്. ഇന്‍ഡോറില്‍ നിന്നും കാറിലാണ് ബോംബ് ഗുജറാത്തിലെ ഗോധ്രയിലെത്തിച്ചത്. ഇവിടെ നിന്നും ബസിലാണ് അജ്മീറിലേക്ക് കൊണ്ടുപോയത്.

 
  

2010, ഡിസംബർ 23, വ്യാഴാഴ്‌ച

മാധ്യമം december 23/2010

:: ചരിത്രപഥത്തില്‍ :: കെ. കരുണാകരന്‍ 1918- 2010


:: ചരിത്രപഥത്തില്‍ :: കെ. കരുണാകരന്‍ 1918- 2010
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരു യുഗം അവസാനിച്ചു.  പലവട്ടം മരണത്തെ മുഖാമുഖം കണ്ട്, അവിടെനിന്നൊക്കെ അദ്ഭുതകരമാംവിധം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ കെ. കരുണാകരന്‍ ചരിത്രത്തിലേക്ക് പിന്‍വാങ്ങി.
ഏതെങ്കിലുമൊരു നിമിഷത്തില്‍ മരണസാധ്യതയെ അതിജീവിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷകളെയും  പ്രാര്‍ഥനകളെയും അസ്ഥാനത്താക്കി വ്യാഴാഴ്ച വൈകുന്നേരം 5.32നാണ് ആ ശരീരം നിശ്ചലമായത്. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ തൃശൂരിലെ മുരളീമന്ദിരത്തില്‍.
അന്ത്യനിമിഷങ്ങളില്‍ മക്കളായ കെ. മുരളീധരന്‍, പത്മജ, മരുമക്കളായ ഡോ. വേണുഗോപാല്‍, ജ്യോതി എന്നിവരും പേരക്കുട്ടികളും, കരുണാകരന്റെ വിശ്വസ്ത അനുയായികളും അടുത്തുണ്ടായിരുന്നു. ഭാര്യ കല്യാണിക്കുട്ടിയമ്മ നേരത്തെ മരിച്ചു.
ഡിസംബര്‍ പത്തിനാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന്  കരുണാകരനെ  തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  13ഓടെ അദ്ദേഹത്തിന്റെ നില ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റി.  രോഗത്തെ അതിജീവിച്ച് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കെ ബുധനാഴ്ചയോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. രണ്ടുതവണ പക്ഷാഘാതമുണ്ടായതിന് പിന്നാലെ ആരോഗ്യനില കൂടുതല്‍ വഷളായി. വ്യാഴാഴ്ച രാവിലെ മുതല്‍  നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്കൊഴുകി. വൈകുന്നേരത്തോടെ അന്ത്യം സംഭവിച്ചു. മരണവിവരം അറിഞ്ഞ് , മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും , സ്‌പീക്കര്‍ കെ. രാധാകൃഷ്ണനും മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും  ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.
നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും മൂന്നു തവണ പ്രതിപക്ഷ നേതാവും ഒരിക്കല്‍ കേന്ദ്രമന്ത്രിയുമായ കരുണാകരന്റെ വിയോഗത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനുവെക്കുന്ന  മൃതദേഹം വൈകീട്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ കളരിയായ തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
ഒരിട അകന്നെങ്കിലും ദീര്‍ഘകാലം നെഹ്‌റു കുടുംബത്തോട് വിശ്വസ്തത പ്രകടിപ്പിച്ച ലീഡര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വെള്ളിയാഴ്ച രാവിലെ 8.15ന് എ.ഐ.സി.സി പ്രസിഡന്റ് സോണിയ ഗാന്ധി തിരുവനന്തപുരത്തെത്തും. സംസ്‌കാരച്ചടങ്ങില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പങ്കെടുക്കും.വെള്ളിയാഴ്ച കോണ്‍ഗ്രസിന്റെ നിരവധി ദേശീയ നേതാക്കന്മാരും മന്ത്രിമാരടക്കമുള്ളവരും അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തും.
ഒമ്പത് എം.എല്‍.എമാരില്‍നിന്ന് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയും അധികാരശക്തിയുമാക്കിമാറ്റിയ കരുണാകരന്റെ വിയോഗത്തിലുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി കെ.പി.സി.സിയുടെ ഒരാഴ്ചത്തെ പരിപാടികളത്രയും റദ്ദാക്കി.

ഇണങ്ങിയും പിണങ്ങിയും ഒരായുഷ്‌കാലം


ഇണങ്ങിയും പിണങ്ങിയും ഒരായുഷ്‌കാലം
ഓര്‍മകള്‍ ഒരുപാടുണ്ട്. ഏഴു പതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിന്റെ വഴികളില്‍ ഭീഷ്മാചാര്യരെപ്പോലെ നടന്ന ആ മഹാനുഭാവന്‍ ഓര്‍മകളിലേക്ക് പിന്‍വാങ്ങുമ്പോള്‍ മനസ്സിന്റെ കണ്ണീരലകളില്‍ ആ ചിരിയും വാല്‍സല്യവും മായാതെ കിടക്കുന്നു. എണ്‍പതുകള്‍ മുതലാണ് കരുണാകരന്‍ എന്ന അതികായകനുമായി അടുത്തിടപഴകിത്തുടങ്ങിയത്. പിന്നെയങ്ങോട്ട് ഒന്നര പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ കാറ്റും കോളുമടങ്ങാത്ത ജീവിതത്തിനൊപ്പം സഞ്ചാരം.
സ്‌നേഹത്തിന്റെ സ്വാദ്
സ്‌നേഹവും വാത്സല്യവും ധാരാളം കരുണാകരനില്‍നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹം ജീവനുതുല്യം സ്‌നേഹിച്ചിരുന്ന സഹധര്‍മിണി കല്യാണിക്കുട്ടിയമ്മയാകട്ടെ വീട്ടില്‍ വരുന്നരെയെല്ലാം ഒരമ്മയെപ്പോലെ സ്‌നേഹിച്ചു. ഞങ്ങള്‍ ചിലര്‍ മിക്കവാറും ദിവസം ഒരു നേരമെങ്കിലും ലീഡറുടെ വീട്ടില്‍നിന്നായിരുന്നു ഭക്ഷണം. മൂന്നുനേരവും ഭക്ഷണസമയത്ത് ഭക്ഷണമേശയുടെ ചുറ്റുമുള്ള എല്ലാ കസേരകളും നിറഞ്ഞിരുന്നു. കല്യാണിക്കുട്ടിയമ്മതന്നെ മേല്‍നോട്ടം വഹിച്ചാണ് എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിക്കൊടുക്കുക. എന്നോട് പ്രത്യേകമായ ഒരു വാല്‍സല്യം ആ  വലിയ അമ്മക്കുണ്ടായിരുന്നു. ശബരിമല വ്രതാനുഷ്ഠാനത്തിന്റെ സമയത്ത് ലീഡറുടെ വീട്ടില്‍ ഇറച്ചിയോ മീനോ മുട്ടയോ കയറ്റുമായിരുന്നില്ല. എന്റെ തലവട്ടം കണ്ടാല്‍ അമ്മക്ക് വെപ്രാളമാണ്. സ്വയം ഉറക്കെ പറയും: 'ഷാജി ഉണ്ണാനുണ്ട്, ഇവിടുള്ള ഒന്നും ഇഷ്ടപ്പെടില്ല'. എന്നിട്ട് ലീഡര്‍ കാണാതെ സ്റ്റാഫിനെ വിളിച്ച് വെളിയില്‍ നിന്ന് ചിക്കന്‍ കറിയും ഫ്രൈയും എനിക്കുവേണ്ടി വരുത്തും. അതുതന്നെ, പൂര്‍ണമായും സസ്യാഹാരം മാത്രം കഴിക്കുന്ന ലീഡറുടെ അതേ മേശയില്‍ എനിക്ക് വിളമ്പും.
ലീഡറുമായി ഞാന്‍ അകന്ന ശേഷം ഒരിക്കല്‍ അമ്മയുടെ ശ്രാദ്ധത്തിന് എ.കെ. ആന്റണിയോടൊപ്പം വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: 'വ്രതാനുഷ്ഠാനത്തിന്റെ സമയത്ത് അവര്‍ ഷാജിക്കുവേണ്ടി നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വരുത്തുമായിരുന്നു'. ആ ഓര്‍മ ചികഞ്ഞെടുക്കുമ്പോള്‍ അറിയാതെ ലീഡര്‍ ഒന്ന് തേങ്ങിയോ...? എന്റെ മനസ്സിലും നൊമ്പരം മുളപൊട്ടി. ചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവും ഇത്രയധികം കോണ്‍ഗ്രസുകാരോട് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല.
വലിയ നേതാവ്
1978ല്‍ കോണ്‍ഗ്രസ് ഭിന്നിച്ചപ്പോള്‍ മിക്കവാറും എല്ലാ നേതാക്കളും പാര്‍ട്ടി വിട്ടുപോയി. അന്ന് ഇന്ദിരാഗാന്ധിയോടൊപ്പം നിന്ന ഞങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റായ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായി. പിന്നീട് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും കാര്‍ത്തികേയനും പന്തളം സുധാകരനും ഞാനും ലീഡറുടെ ഇഷ്ടപ്പെട്ട ചെറുപ്പക്കാരായി മാറി. ലീഡര്‍ എത്രയോ യുവാക്കളെ കൈപിടിച്ചുയര്‍ത്തി. എത്രയോപേരെ നേതാക്കളാക്കി. ഒരു തെരഞ്ഞെടുപ്പ് വരുന്നതിന് വളരെ മുമ്പുതന്നെ സ്ഥാനാര്‍ഥിപ്പട്ടികയുടെ അവസാനരൂപം എങ്ങനെയാകണമെന്ന് ലീഡര്‍ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു.  1982ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്  സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് അദ്ദേഹത്തോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാന്‍ കാര്‍ത്തികേയനും, രമേശും പന്തളം സുധാകരനും ഞാനും ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അദേഹം പറഞ്ഞു: 'രമേശ് ഹരിപ്പാട്, പന്തളം വണ്ടൂര്‍, കാര്‍ത്തികേയന്‍ നോര്‍ത്ത്'. നോര്‍ത്ത് വേണോ വേണ്ടയോ എന്ന് കാര്‍ത്തികേയന് അപ്പോള്‍ ചെറിയ സംശയം. പക്ഷെ, ലീഡര്‍ ഉറപ്പിച്ചുപറഞ്ഞു, കാര്‍ത്തികേയന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന്. ആ മൂന്ന് യുവജന നേതാക്കളുടെയും പാര്‍ലമെന്ററി ജീവിതത്തിന് അങ്ങനെ ആരംഭം കുറിച്ചു. വ്യക്തിപരമായി വളരെ അടുപ്പമില്ലാത്ത ചെറുപ്പക്കാരെയും അവരുടെ കഴിവുനോക്കി ഓരോ സ്ഥാനത്തെത്തിക്കാന്‍ ലീഡര്‍ എന്നും ശ്രമിച്ചിരുന്നു. പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടുന്നവരെ ഒരു നിമിഷം കൊണ്ട് അദ്ദേഹം എം.എല്‍.എ ആക്കി. 1991ലെ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയ കാലഘട്ടമായിരുന്നു ലീഡറുമായി എനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന സമയം. എം.എം. ജേക്കബും പി.പി. ജോര്‍ജും കാര്‍ത്തികേയനും രമേശുമൊക്കെ അടങ്ങുന്ന ഞങ്ങള്‍ ഒരു ടീമായി സ്ഥാനാര്‍ഥി നിര്‍ണയത്തിന് സഹായകമായ വിവരങ്ങള്‍ ലീഡര്‍ക്ക് എത്തിച്ചുകൊണ്ടിരുന്നു.
ഒരു പേരുവെട്ടല്‍
അങ്കമാലി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ലീഡറുടെ ലിസ്റ്റില്‍ പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍, താരതമ്യേന ചെറുപ്പക്കാരനായ പി.ജെ. ജോയിയുടെ പേര് ശക്തമായി ലീഡറോടു പറഞ്ഞപ്പോള്‍ ലീഡര്‍ അത് നിരാകരിച്ചു. അത് സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഞാന്‍ അപ്പോള്‍ ലീഡറോട് ചോദിച്ചു: 'രണ്ടുകൊല്ലം മുമ്പ് കുറുമശ്ശേരിയില്‍ വെച്ച് മാര്‍ക്‌സിസ്റ്റുകാര്‍ ജോയിയുടെ തല അടിച്ചുപൊട്ടിച്ചപ്പോള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ലീഡര്‍ കാണാന്‍ ചെന്നത് ഓര്‍മയില്ലേ?, ലീഡര്‍ ഒരുനിമിഷം ചിന്തിച്ചു. ലീഡര്‍ സ്ഥാനാര്‍ഥികളുടെ ലിസ്‌റ്റെടുത്ത് നേരത്തേ എഴുതിയിരുന്ന പേരുവെട്ടി സ്വന്തം കൈപ്പടയില്‍ പി.ജെ. ജോയിയുടെ പേര് എഴുതിച്ചേര്‍ത്തു.
പരിഭവങ്ങള്‍, പരാതികള്‍
ഒരു ദിവസം ഞാന്‍ ശിവദാ ടൂറിസ്റ്റ് ഹോമിലേക്ക് ചെന്നപ്പോള്‍ ജോര്‍ജ് ഈഡന്‍ പെട്ടിയും തൂക്കി മുറി ഒഴിഞ്ഞ് പുറത്തേക്കിറങ്ങുന്നു. രോഷാകുലനായ ഈഡന്‍, തനിക്ക് സീറ്റൊന്നും കിട്ടിയില്ലെന്ന് എന്നോട് പറഞ്ഞു. ഞാന്‍ ഈഡനെയും കൂട്ടി അന്നത്തെ ഞങ്ങളുടെ മറ്റൊരു കേന്ദ്രമായ എം.എം. ജേക്കബിന്റെ വസതിയിലേക്കു പോയി. അവിടെ രമേശും കാര്‍ത്തികേയനും വന്നു. ഞങ്ങള്‍ അവിടെ നിന്ന് ലീഡറുടെ വീട്ടിലെത്തി. ലീഡറുടെ കാതില്‍ മന്ത്രിച്ച് അവസാനം ഈഡന് സ്ഥാനാര്‍ഥിത്വം ലഭിച്ചു. ലീഡറുടെ എല്ലാ സ്ഥാനാര്‍ഥികളുടെയും ലിസ്റ്റ് എന്റെ കൈയിലാണ്. പക്ഷേ, എന്റെ പേരു മാത്രമില്ല. ഒരുപാട് വിജയസാധ്യതകളെക്കുറിച്ചും സീറ്റുകളെക്കുറിച്ചും മോഹങ്ങള്‍ തന്ന ശേഷം ദല്‍ഹിയിലേക്കു തിരിക്കുന്നതിനുമുമ്പ് ലീഡര്‍ എന്നോടു പറഞ്ഞു. 'ഇനി വടക്കേക്കരയേ ഉള്ളൂ'. അങ്ങനെ 1987ല്‍ നാന്നൂറ് വോട്ടിന് തോറ്റ വടക്കേക്കരയില്‍ വീണ്ടും മല്‍സരിച്ച ഞാന്‍ അറുന്നൂറ് വോട്ടിന് തോറ്റു. മനഃപൂര്‍വമല്ലായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്ന പതിമൂന്ന് വര്‍ഷക്കാലത്ത് ഞാന്‍ ആഗ്രഹിച്ച സീറ്റുകളൊന്നും തരാന്‍ അദ്ദേഹത്തിനായില്ല. എന്നാലും ആ സ്‌നേഹത്തിന്റെ മുന്നില്‍ പരിഭവം പ്രകടിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.
ഒരു സംഘടനാ തെരഞ്ഞെടുപ്പു കാലത്ത്
ലീഡറുമായി ഞാന്‍ ഏറ്റവും അടുത്തു പ്രവര്‍ത്തിച്ച കാലഘട്ടം 1980 മുതല്‍ 1992 വരെ ആയിരുന്നു. അതിനിടക്കായിരുന്നു കോണ്‍ഗ്രസിലെ ഏറ്റവും വാശിയേറിയ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. 1990-91 വര്‍ഷത്തെ ആ തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ കാര്യങ്ങളും ഞങ്ങള്‍ മൂന്നു നാലുപേരെയാണ് അദ്ദേഹം പൂര്‍ണവിശ്വാസത്തോടെ ഏല്‍പിച്ചിരുന്നത്.  ഒരു വിഭാഗത്തിന് നേതൃത്വം നല്‍കുന്നതില്‍ അസാമാന്യമായ സാമര്‍ഥ്യമാണ് ലീഡര്‍ പ്രകടിപ്പിച്ചത്. കേരളത്തിലെ കോണ്‍ഗ്രസില്‍ 91ല്‍ നടന്നതുപോലുള്ള സംഘടനാ തെരഞ്ഞെടുപ്പ് ഇനി ഒരിക്കലും നടക്കുമെന്നു കരുതാനാവില്ല. എ.കെ. ആന്റണിയായിരുന്നു അന്ന് കെ.പി.സി.സി പ്രസിഡന്റ്.
ലീഡര്‍പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു സംഘടനാ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന് താഴെത്തട്ടിലുണ്ടായത്. വയലാര്‍ രവിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി മല്‍സരിപ്പിക്കാനുള്ള തീരുമാനം അവസാന നിമിഷത്തിലേ ലീഡര്‍ പുറത്തുപറഞ്ഞുള്ളൂ. ഐ ഗ്രൂപ്പിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും തങ്ങളുടെ സ്ഥാനാര്‍ഥി വിജയിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. വോട്ടിംഗിന്റെ തലേദിവസം അര്‍ധരാത്രി ഒരുമണിക്ക് എന്നെ വിളിച്ചുണര്‍ത്തി ക്ലിഫ് ഹൗസിലെത്താന്‍ ലീഡര്‍ ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോള്‍ മുണ്ടും മടക്കിക്കുത്തി ഓഫിസ് മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ലീഡറെയാണ് കണ്ടത്. 'എത്ര വോട്ടിന് ജയിക്കും?' എന്നോടു ചോദിച്ചു. ഞാന്‍ പറഞ്ഞു: 'അമ്പത്തിരണ്ടു വോട്ടിന്റെ ഭൂരിപക്ഷം കിട്ടും'. പിറ്റേ ദിവസം 18 വോട്ടിന്റെ ഭൂരിപക്ഷത്തിന് വയലാര്‍ രവി വിജയിയായി. മാത്രമല്ല, കെ.പി.സി.സി എക്‌സിക്യൂട്ടിവില്‍ ഏകപക്ഷീയമായി ഐ ഗ്രൂപ്പില്‍പ്പെട്ടവര്‍ മാത്രമാവുകയും ചെയ്തു.  വൈകുന്നേരം പുതിയ പ്രസിഡന്റ് വയലാര്‍ രവിയും ജി. കാര്‍ത്തികേയനും ഞാനും ഒരുമിച്ച് ലീഡറെ സന്ദര്‍ശിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായി റോസമ്മ ചാക്കോയുടെയും കെ.കെ. ബാലകൃഷ്ണന്റെയും എന്റെയും പേരെഴുതിയ കടലാസ് വയലാര്‍ രവി ലീഡര്‍ക്ക് കൈമാറി. അതു വായിച്ചിട്ട്, 'കോഴിക്കോടിന് പ്രാതിനിധ്യം ഇല്ലേ' എന്ന് ലീഡര്‍ ചോദിച്ചു. അങ്ങനെയാണ് കെ. മുരളീധരന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതനാകുന്നത്.
തിരുത്തല്‍ വാദം
തിരുപ്പതി എ.ഐ.സി.സി സമ്മേളനം നടക്കുന്നു. ലീഡര്‍ ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിനില്‍ക്കുന്ന കാലം. പ്രധാനമന്ത്രിയായി നരസിംഹ റാവുവിനെ വാഴിച്ച കരുണാകരന്‍ അതോടെ അക്ഷരാര്‍ഥത്തില്‍ കിങ് മേക്കറായി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ലീഡറുടെ സൗകര്യമനുസരിച്ചാണ് കുടിയിരുന്നത്. ആദ്യമായി കാര്‍ത്തികേയനും രമേശും ഞാനും ലീഡറുടെ മനോഗതിക്കെതിരായി നില്‍ക്കാന്‍ തിരുപ്പതി സമ്മേളനസ്ഥലത്തുവെച്ച് തീരുമാനമെടുത്തു. തുടര്‍ന്ന്, ഞങ്ങള്‍ കരുണാകരന്റെ ഇംഗിതത്തിനെതിരായി എ.കെ. ആന്റണിക്ക് വോട്ടുചെയ്യാന്‍ നിശ്ചയിച്ചു. കോണ്‍ഗ്രസിനകത്ത് അതിശക്തമായ ഒരു മുന്നേറ്റമായി രൂപംപൂണ്ട തിരുത്തല്‍വാദ പ്രസ്ഥാനത്തിന്റെ ആരംഭം അതായിരുന്നു.
ഒരപകടം,  വിവാദങ്ങള്‍
1992 മേയില്‍ ഞാറക്കല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു കരുണാകരന്‍ കാറപകടത്തില്‍പെട്ടത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും മുഴുകിയിരുന്ന ഞാനും വി.ജെ. പൗലോസും രാത്രിയില്‍ കരുണാകരനെ കാണാന്‍ ആലുവാ പാലസിലെത്തിയിരുന്നു. രാത്രി ഏറെ വൈകുന്നതുവരെ സംസാരിച്ചിരുന്നതിനുശേഷം അദ്ദേഹത്തെ യാത്രയാക്കി ഞങ്ങള്‍ ഞാറക്കലേക്ക് മടങ്ങി. വെളുപ്പിനാണ് അപകടമുണ്ടാകുന്നത്.  കരുണാകരന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ എല്ലാറ്റിലുമുള്ള സ്‌പീഡ് ആയിരുന്നു.  ചെറുപ്പക്കാര്‍ക്കുപോലും അദ്ദേഹത്തോടൊപ്പം നടന്നെത്താന്‍ സാധിക്കുമായിരുന്നില്ല. ആ സ്‌പീഡ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു.
കരുണാകരന്‍ അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ ശേഷം ഞങ്ങളുമായി വല്ലാതെ അകന്നു. അനുരഞ്ജനത്തിന് ശ്രമിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അകന്നകന്നുപോയ ഞങ്ങള്‍ തിരുത്തല്‍വാദ പ്രസ്ഥാനവുമായി മുന്നോട്ടുനീങ്ങി. ഞങ്ങളോടൊപ്പം അഞ്ച് എം.എല്‍.എമാരും പതിനായിരക്കണക്കിന് പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ലീഡറുടെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമാണ് പ്രമുഖരായ ഇത്രയും നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ വിട്ടുപോയത്. കോണ്‍ഗ്രസുകാര്‍ പരസ്‌പരം പോര്‍വിളി നടത്തി തെരുവിലേക്കിറങ്ങുകയും അച്ചടക്കത്തിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയും ചെയ്തു. കുറെക്കഴിഞ്ഞ് തിരുത്തല്‍വാദപ്രസ്ഥാനം അസ്തമിച്ചെങ്കിലും കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കി.  ദല്‍ഹിയില്‍ നിന്ന് ജി.കെ. മൂപ്പനാര്‍ കേരളത്തില്‍ വന്ന് നടത്തിയ ആശയവിനിമയത്തെത്തുടര്‍ന്ന് കരുണാകരന്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായി. പിന്തിരിഞ്ഞു നോക്കുമ്പോള്‍, കേരളത്തിലെ കോണ്‍ഗ്രസിന്റെ പിന്നീടുള്ള ശക്തിക്ഷയത്തിന് കരുണാകരനെ ഇറക്കിവിട്ട സംഭവം കാരണമായി എന്നു കാണാം.
എന്നും അണികള്‍ക്കൊപ്പം
ഇതിനുശേഷവും നാടകീയമായ എത്രയോ സംഭവപരമ്പരകളാണ് കരുണാകരനെ കാത്തിരുത്. ഒടുവില്‍, കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തു.  ഓരോ തീരുമാനത്തിലും കരുണാകരന് ഒപ്പംനിന്നവര്‍ ഒന്നൊന്നായി യാത്രപറയാന്‍ തുടങ്ങി.
സ്വന്തം മകന്‍പോലും വിട്ടുപോയി. എന്നിട്ടും കരുണാകരന്‍ പിടിച്ചുനിന്നു. ആരും കരുണാകരനൊപ്പമില്ലെന്ന് കരുതിയിരുന്ന കാലത്ത് തിരുവനന്തപുരത്ത് ടാഗോള്‍ ഹാളില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്ന തീരുമാനം പ്രഖ്യാപിച്ച സമ്മേളനത്തില്‍, 'ഒരിക്കല്‍കൂടി നിങ്ങള്‍ മറൈന്‍ ഡ്രൈവിലേക്ക് വരണം' എന്ന് അദ്ദേഹം അവിടെ കൂടിയിരുന്ന പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അങ്ങനെ എത്രയോ പ്രാവശ്യം ഒറ്റക്ക് മറൈന്‍ ഡ്രൈവ് നിറക്കാന്‍ കരുണാകരനു സാധിച്ചു. ഇത് കേരള രാഷ്ട്രീയത്തില്‍ ആര്‍ക്ക് കഴിയും?

വിവാദങ്ങളുടെ തോഴന്‍


കൊച്ചി: തട്ടില്‍ എസ്‌റ്റേറ്റ് കേസ്, രാജന്‍ കേസ്, ഐ.എസ്.ആര്‍.ഒ ചാരക്കേസ്, പാമോയില്‍ കേസ് തുടങ്ങി കരുണാകരന്‍ നേരിട്ട വിവാദങ്ങള്‍ വിരലിലെണ്ണിയാല്‍ തീരാത്തതാണ്. വിവാദങ്ങളുടെ ഭാണ്ഡവുമായി കരുണാകരനെ വിടാതെ പിന്തുടരാന്‍  നവാബ് രാജേന്ദ്രന്‍ എന്ന ഒറ്റയാനും ഉണ്ടായിരുന്നു. വിവാദങ്ങളുടെ തേരിലേറി കരുണാകരന്‍ മാതൃസംഘടനയില്‍നിന്ന് പുറത്തുപോവുകയും ഒടുവില്‍ തന്റെ ജീവവായുവായ അതേ സംഘടനയിലേക്ക് തിരിച്ചെത്തുകയും ചെയ്തതും മറ്റൊരു വിവാദമായി.
വിവാദങ്ങള്‍ തന്നെയാണ് രണ്ടുപ്രാവശ്യം അദ്ദേഹത്തെ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് തട്ടിത്തെറിപ്പിച്ചത്. രാജന്‍ കേസിലെ കോടതി പരാമര്‍ശങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്ന കെ. കരുണാകാരന്‍ നാലുവര്‍ഷത്തിന് ശേഷം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നു. എന്നാല്‍, 1995ല്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ മുഖ്യമന്ത്രിപദം വിട്ട് കേന്ദ്ര മന്ത്രിസഭയിലേക്ക് പോകേണ്ടിവന്ന കരുണാകരന് പക്ഷേ, പിന്നീടൊരിക്കലും കേരള നിയമസഭ കാണാനോ സംസ്ഥാന മുഖ്യമന്ത്രിപദം അലങ്കരിക്കാനോ അവസരം ലഭിച്ചില്ല.
ആശ്രിത വാല്‍സല്യമാണ് ചാരക്കേസില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിപദത്തില്‍നിന്ന് തെറിപ്പിച്ചതെങ്കില്‍ മക്കളോടുള്ള സ്‌നേഹമാണ് അവസാനകാലത്ത് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പിന്നീട് തിരിച്ചെത്തിയപ്പോള്‍ പാര്‍ട്ടിയില്‍ ഏകനായിത്തീരാനും കാരണമായത് മക്കള്‍ സ്‌നേഹം തന്നെ. 2006 മേയില്‍ മകന്‍  മുരളിക്കൊപ്പം പാര്‍ട്ടിവിട്ട് ഡി.ഐ.സിയുണ്ടാക്കിയ കരുണാകരന്‍ പിന്നീട് ഒരുവര്‍ഷക്കാലം നടത്തിയ പ്രസ്താവനകള്‍ എന്നും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. സോണിയാ ഗാന്ധിയെ  മദാമ്മ ഗാന്ധിയെന്ന് വിളിക്കുന്നേടത്തോളം കാര്യങ്ങള്‍ എത്തിയെങ്കിലും 2007 ഡിസംബറില്‍ എല്ലാ വിവാദങ്ങള്‍ക്കും വിട നല്‍കി അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഗ്രൂപ്പിനുവേണ്ടി വിലപേശിയിരുന്ന കരുണാകരന്‍ പിന്നീട് മക്കള്‍ക്കുവേണ്ടി മാത്രം വിലപേശിയതോടെ അണികള്‍ ഓരോന്നായി കൊഴിഞ്ഞുപോയി. അവസാനകാലത്ത്, തിരുവനന്തപുരത്ത് മകളുടെ വീട്ടില്‍ ഏറെയൊന്നും മാധ്യമശ്രദ്ധ കിട്ടാതെ കഴിഞ്ഞുകൂടിയ അദ്ദേഹത്തിന് 'രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യന്‍' എന്ന വിശേഷണം അറംപറ്റിയതുപോലെയായി.  ഭീഷ്മപിതാമഹന്‍േറതിന് സമാനമായി ആരോപണങ്ങളുടെ ശരശയ്യയിലായിരുന്നു കരുണാകാരന്റെയും അന്ത്യം. ഒരുകാലത്ത് ദല്‍ഹിയില്‍ കരുണാകരന്റെ വാക്കിന് മറുവാക്കില്ലായിരുന്നുവെങ്കില്‍ അവസാനകാലത്ത് മക്കള്‍ക്കുവേണ്ടി ദല്‍ഹിയില്‍ നേതാക്കളുടെ വാതിലില്‍ മാറിമാറി മുട്ടുന്ന കരുണാകരനെയും രാഷ്ട്രീയ കേരളത്തിന് കാണേണ്ടിവന്നു. പ്രതിസന്ധികളുടെ മുള്ളുനിറഞ്ഞ രാഷ്ട്രീയ വഴികള്‍ നാലരപ്പതിറ്റാണ്ടുകാലം നടന്നുതീര്‍ത്ത കെ. കരുണാകരന്‍ മരണമടയുമ്പോഴും പാമോയില്‍ കേസില്‍ പ്രതിയായിരുന്നുവെന്നത് വിധിവൈപരീത്യം. ഇതിനിടെ, കരുണാകരന്‍ കൈപിടിച്ച് വളര്‍ത്തിക്കൊണ്ടുവന്നവരെല്ലാം എം.എല്‍.എ സ്ഥാനത്തിനും എം.പി സ്ഥാനത്തിനും മന്ത്രിസ്ഥാനത്തിനും വേണ്ടി അദ്ദേഹത്തെ ഒറ്റുകൊടുക്കുന്ന കാഴ്ചയും രാഷ്ട്രീയ കേരളം കണ്ടു.
ഇതൊക്കെയാണെങ്കിലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സില്‍ ലീഡര്‍ ഒരു വികാരമായിരുന്നു.
2008 ഡിസംബര്‍ 15 ലെ സായാഹ്നത്തില്‍ എറണാകുളം സാക്ഷ്യം വഹിച്ചത് ആ സ്‌നേഹത്തിനാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചതുര്‍ദിന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളന വേദിയിലേക്ക് കെ. കരുണാകരന്‍ നടന്നുകയറിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗന്ധിയടക്കം വേദിയിലും സദസ്സിലുമുള്ള മുഴുവന്‍ പേരും എഴുന്നേറ്റുനിന്ന് കൈയടിച്ചു. ഡി.ഐ.സികാണ്ഡത്തിന് ശേഷം കരുണാകരന്‍ പാര്‍ട്ടിയില്‍ മടങ്ങിയെത്തി ഒരുവര്‍ഷത്തിനകമായിരുന്നു വേദിയും സദസ്സും ഒന്നായി കൈയടിയോടെ കരുണാകരനെ വരവേറ്റത്. പ്രതിസന്ധികള്‍ക്കിടയിലും കരുണാകരന് ഊര്‍ജമായി മാറിയതും പ്രവര്‍ത്തകരുടെ മനസ്സില്‍നിന്നുയര്‍ന്ന  ഈ കൈയടി തന്നെ.
 എം.കെ.എം ജാഫര്‍

2010, ഡിസംബർ 22, ബുധനാഴ്‌ച

ഹനീഫിനോട് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറഞ്ഞു.

ഹനീഫിനോട് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറഞ്ഞു

ഹനീഫിനോട് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറഞ്ഞു
മെല്‍ബണ്‍: തീവ്രവാദിയെന്നാരോപിച്ച് തടവിലിട്ടിരുന്ന ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിനോട് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറഞ്ഞു. അറസ്റ്റ് ചെയ്തത് തെറ്റായിപ്പോയെന്നും ഡോ. ഹനീഫ് നിരപരാധിയാണെന്നും ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാപ്പപേക്ഷയില്‍ പറയുന്നു.
സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഹനീഫിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. 10 ലക്ഷം ഡോളറാണ് (നാലരക്കോടി രൂപ) നഷ്ടപരിഹാരത്തുകയെന്ന് റിപ്പോര്‍ട്ടുകളുെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഹനീഫിന്റെ അഭിഭാഷകന്‍ റോഡ് ഹോഗ്‌സണ്‍ തയ്യാറായിട്ടില്ല. എന്നാല്‍ നഷ്ടപരിഹാര തുകയില്‍ ഹനീഫ് തൃപ്തനാണെന്നും സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറഞ്ഞതിലൂടെ തന്റെ കക്ഷിയുടെ നിരപരാധിത്തമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരതുക നല്‍കുന്നതിലൂടെയും മാപ്പ് പറയുകയും ചെയ്തതിലൂടെ പ്രശ്‌നം അവസാനിച്ചതായും ഡോ.ഹനീഫിന് സമാധാനപരമായി ജീവിതം നയിക്കാമെന്നും കുറിപ്പില്‍ പറയുന്നു. ഒത്തുത്തീര്‍പ്പ് ചര്‍ച്ചയിലെ നിബന്ധനകള്‍ രഹസ്യമാക്കി വെച്ചിരിക്കയാണ്.
ബ്രിട്ടനിലെ ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ 2007 ലുായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ബംഗളൂര്‍ സ്വദേശിയായ മുഹമ്മദ് ഹനീഫ് അറസ്റ്റിലായത്. ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് ആശുപത്രിയില്‍ ഡോക്ടറായിരുന്നു ഹനീഫ്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഹനീഫ് നിരപരാധിയെന്ന് കത്തെിയെങ്കിലും അദ്ദേഹത്തിന്റെ വിസ ആസ്‌ട്രേലിയ റദ്ദാക്കുകയുായി. ഇതിനെ ചോദ്യം ചെയ്തുകൊ് ഹനീഫ് നല്‍കിയ കേസാണ് കോടതിക്ക് പുറത്ത് ഒത്തുത്തീര്‍പ്പായത്........ മാധ്യമം വാര്‍ത്ത

മാന്യതയും മനുഷ്യത്തവുമുള്ളവര്‍ അങ്ങിനെയൊക്കെ ചെയ്തെന്നിരിക്കും. അതില്‍ നമുക്കെന്തു കാര്യം?

മാധ്യമം മുഖ പ്രസംഗംDecember 21, 2010

എ.ഐ.സി.സി പ്ലീനറികൊണ്ട് എന്തുനേടി?

എ.ഐ.സി.സി പ്ലീനറികൊണ്ട് എന്തുനേടി?
ഒരേ സമയം ആശ്വാസത്തിനും ആശങ്കക്കും വകനല്‍കുന്ന സാഹചര്യങ്ങളിലാണ് 125 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 83ാം പ്ലീനറി സമ്മേളനം ബുറാഡിയില്‍ നടന്നത്. നീണ്ട ഇടവേളക്കുശേഷം ഇന്ത്യയുടെ ഭരണനേതൃത്വം വീണ്ടും പാര്‍ട്ടിയെ തേടിയെത്തിയതും ഒടുവിലത്തെ തെരഞ്ഞെടുപ്പില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനത്തോടെ അധികാരത്തിന്റെ രണ്ടാമൂഴം ഉറപ്പിക്കാനായതുമാണ് ആശ്വാസത്തിനും ആഹ്ലാദത്തിനും വകയൊരുക്കിയത്. എന്നാല്‍, സകല റെക്കോഡും തകര്‍ത്ത സ്‌പെക്ട്രം അപവാദവും ആദര്‍ശ് ഫ്‌ളാറ്റ് വിവാദവും കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണവും പാര്‍ട്ടിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും പ്രതിച്ഛായ തകര്‍ത്തതും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്നു തരിപ്പണമായതുമാണ് കടുത്ത ആശങ്കക്ക് വകനല്‍കുന്നത്. ഒപ്പം വിക്കിലീക്‌സ് പുറത്തുവിട്ട രഹസ്യ രേഖകളിലൂടെ അനാവരണം ചെയ്യപ്പെട്ട ഇന്ത്യയുടെ അമേരിക്കന്‍ ദാസ്യത്തിന്റെ സ്‌പഷ്ടമായ തെളിവുകളും കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതാണ്. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളും യുവ പടക്കുതിരകളുമഖിലം ഒത്തുചേര്‍ന്ന പ്ലീനറി, ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ച പാര്‍ട്ടിയുടെ കാഴ്ചപ്പാടും ഭാവിപരിപാടികളും ജനസമക്ഷം സുതാര്യമായി അവതരിപ്പിക്കുമെന്നും പ്രതിസന്ധികളില്‍ രാജ്യത്തെ ദിശാബോധത്തോടെ മുന്നോട്ടു നയിക്കാനുള്ള നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുമെന്നുമാണ് ജനങ്ങള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചിരിക്കുക.
എ.ഐ.സി.സി ചര്‍ച്ചകള്‍ക്കുശേഷം പാസാക്കിയ രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങളും സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി  മന്‍മോഹന്‍ സിങ്ങും ഉള്‍പ്പെടെയുള്ളവര്‍ ചെയ്ത പ്രസംഗങ്ങളും വിലയിരുത്തുമ്പോള്‍ പക്ഷേ, മല എലിയെ പ്രസവിച്ച പ്രതീതി എന്നു പറയാവുന്നവിധം മോശമായില്ലെങ്കിലും സുപ്രധാനമായ നയമാറ്റമോ വഴിത്തിരിവോ പ്രതീക്ഷിച്ചവര്‍ നിരാശപ്പെടാനാണിട. ദേശീയതലത്തില്‍ ബി.ജെ.പിയാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രതിയോഗി എന്നതുകൊണ്ട് ആര്‍.എസ്.എസിനും ഹിന്ദുത്വ ഭീകരതക്കുമെതിരെ കുറേക്കൂടി രൂക്ഷമായ ആക്രമണം രാഷ്ട്രീയ പ്രമേയത്തില്‍ നടത്തിയിട്ടുണ്ട്. നഷ്ടപ്പെട്ടതോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതോ ആയ മതന്യൂനപക്ഷങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കുന്നതോടൊപ്പം തന്നെ വിക്കിലീക്‌സ് വെളിപ്പെടുത്തിയ, രാഹുല്‍ ഗാന്ധിയുടെ വിവാദപരമായ അഭിപ്രായപ്രകടനത്തെ പരോക്ഷമായി  ന്യായീകരിക്കുക കൂടിയാവാം ഹിന്ദുത്വ ഭീകരരുടെ ആര്‍.എസ്.എസ് ബന്ധം അന്വേഷിക്കണമെന്ന ആവശ്യത്തിലൂടെ പാര്‍ട്ടി ഉന്നംവെച്ചത്. എന്നാല്‍, യു.പി.എ സര്‍ക്കാര്‍ ടാഡക്കും പോട്ടക്കും പകരമായി, ചര്‍ച്ച പോലും നടക്കാതെ പാര്‍ലമെന്റില്‍ ചുട്ടെടുത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഭേദഗതി നിയമമാണ്  മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്ന ന്യൂനപക്ഷ വേട്ടക്ക് ആയുധമാവുന്നതെന്ന സത്യത്തിനുനേരെ പ്ലീനറി പ്രമേയവും അതിനെ പിന്താങ്ങി സംസാരിച്ചവരും കണ്ണടച്ചു. ഏറ്റവും ഒടുവില്‍ അനേകമനേകം ബസ് കത്തിക്കലുകള്‍ക്കിടയില്‍ ഒരാളുടെപോലും ജീവനെടുക്കാത്ത കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍, 'രാജ്യദ്രോഹവും രാജ്യത്തിനെതിരായ യുദ്ധവും' ആരോപിച്ച് സൂഫിയ മഅ്ദനിയടക്കമുള്ളവരെ പ്രതികളാക്കാന്‍ വഴിയൊരുക്കിയതും പ്രസ്തുത കരിനിയമമാണ്. ഹിന്ദുത്വ ഭീകരരാണ് മല്‍ഗാവോന്‍, ഹൈദരാബാദ് മക്ക മസ്ജിദ്, സംഝോതാ എക്‌സ്‌പ്രസ്, അജ്മീര്‍ തുടങ്ങിയ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് തെളിഞ്ഞിരിക്കെ, അതിന്റെ പേരില്‍ കാരാഗൃഹത്തിലടക്കപ്പെട്ട നിരപരാധികളായ ന്യൂനപക്ഷ സമുദായക്കാര്‍ക്കിതേവരെ മോചനം ലഭിച്ചിട്ടില്ല. പ്ലീനറിയില്‍ സംസാരിച്ച ഒരുത്തനും ഇക്കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചതുമില്ല. മൃദു ഹിന്ദുത്വം എന്ന ബലഹീനതയില്‍നിന്ന് കോണ്‍ഗ്രസ് ഇനിയും മുക്തമായിട്ടില്ലെന്ന് ധരിക്കാനേ ബോധപൂര്‍വമായ ഈ മൗനം സഹായകമാവൂ.
സാധാരണക്കാരും പാവപ്പെട്ടവരും പാര്‍ട്ടിയില്‍നിന്ന് അകലുന്നു എന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതമായ പ്ലീനറി അകല്‍ച്ച അവസാനിപ്പിക്കാന്‍ പത്തു കൊല്ലത്തിനകം നടപ്പാക്കേണ്ട സാമ്പത്തിക-സാമൂഹിക നീതിയുടെ രൂപരേഖ അംഗീകരിച്ചിട്ടുണ്ട്. സമഗ്രമായ ഭരണനിര്‍വഹണം, അധികാര വികേന്ദ്രീകരണം, കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വായ്പകള്‍, സമ്രഗ ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ ആരോഗ്യ പരിരക്ഷ, സാര്‍വത്രിക വിദ്യാഭ്യാസം, എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം-ടോയ്‌ലറ്റ് സൗകര്യങ്ങള്‍, ആദിവാസി ക്ഷേമം, സ്ത്രീ ശാക്തീകരണം, സബ്‌സിഡി നിരക്കില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണം, എല്ലാവര്‍ക്കും തൊഴില്‍ അവസരങ്ങള്‍ എന്നിത്യാദി കാര്യങ്ങളാണ് ദശാബ്ദക്കാലത്തെ പരിപാടികളില്‍ ഉള്‍ക്കൊള്ളുന്നത്. ഏതാണ്ടെല്ലാ തെരഞ്ഞെടുപ്പു പ്രകടനപത്രികകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനങ്ങളിലും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലും മുറതെറ്റാതെ ആവര്‍ത്തിക്കുന്ന വാഗ്ദാനങ്ങളാണ് ഇവയില്‍ മിക്കതും. വീണ്ടും വീണ്ടും പ്രഖ്യാപനങ്ങള്‍ വേണ്ടിവരുന്നതുതന്നെ ഒരിക്കലും തൃപ്തികരമായ രീതിയില്‍ നടപ്പാക്കാത്തതുകൊണ്ടാണല്ലോ. നടപ്പാവാതിരിക്കാനുള്ള മുഖ്യ കാരണം ആസൂത്രണത്തിന്റെ കമ്മിയോ പണം വകയിരുത്താത്തതോ അല്ല, ലോകത്തിന്റെ നെറുകയില്‍ രാജ്യത്തെ എത്തിച്ച അഴിമതിയാണ്. അഴിമതി എന്ത് വിലകൊടുത്തും തുടച്ചുനീക്കും എന്ന ബറാഡി പ്ലീനറിയും ഉദ്‌ഘോഷിച്ചു. അതെങ്ങനെ എന്നുമാത്രം വിശദീകരിച്ചില്ല. തെരഞ്ഞെടുപ്പുകളെ കോടീശ്വരന്മാരുടെയും ക്രിമിനലുകളുടെയും നീരാളിപ്പിടിത്തത്തില്‍നിന്ന് മുക്തമാക്കാന്‍ നടപടികളെടുക്കുകയും കളങ്കിതര്‍ക്കുനേരെ പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും മന്ത്രിസഭകളുടെയും വാതിലുകള്‍ കൊട്ടിയടക്കുകയും ഭരണയന്ത്രത്തെ സംശുദ്ധമാക്കാനുള്ള തന്ത്രങ്ങള്‍ ആത്മാര്‍ഥമായും ഫലപ്രദമായും നടപ്പാക്കുകയും ചെയ്താലേ അഴിമതി ഇല്ലാതാവൂ. സ്വദേശി, വിദേശി കുത്തകകളുടെ പൂര്‍ണ സ്‌പോണ്‍സര്‍ഷിപ്പില്‍ പാര്‍ട്ടിയും സര്‍ക്കാറുകളും തുടരുന്നേടത്തോളം കാലം അഴിമതിക്കെതിരായ വാചാടോപങ്ങള്‍ തീര്‍ത്തും അര്‍ഥശൂന്യമാണ്. ടാറ്റ, അംബാനിമാരുടെ മുമ്പില്‍ മുട്ടുവിറക്കുന്ന പാര്‍ട്ടിക്കും സര്‍ക്കാറിനും സോഷ്യലിസം എന്ന വാക്കുച്ചരിക്കാന്‍പോലും അര്‍ഹതയില്ലെന്നിരിക്കെ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് നയങ്ങള്‍ പിന്തുടരുമെന്ന പ്രഖ്യാപനം ആരെ കബളിപ്പിക്കാനാണ്?
നെഹ്‌റുവിന്റെ വിദേശനയം തുടരുമെന്ന അവകാശവാദത്തിലുമുണ്ട് പ്രകടമായ ഈ വൈരുധ്യം. വിക്കിലീക്‌സ് അനാവരണം ചെയ്ത ലക്ഷക്കണക്കില്‍ രേഖകള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍പോലും നഗ്‌നമായി ഇടപെടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ധാര്‍ഷ്ട്യം തുറന്നുകാണിച്ചിട്ടും അതിനെതിരെ കമാ എന്നുച്ചരിക്കാന്‍ സോണിയ ഗാന്ധിക്കോ മന്‍മോഹനോ രാഹുലിനോ കഴിഞ്ഞില്ല. അമേരിക്കന്‍ എംബസിയിലെ ചാരന്മാര്‍ക്ക് രഹസ്യം ചോര്‍ത്തിക്കൊടുക്കുന്ന സാദാ പൊലീസുകാരെ ബലിയാടുകളാക്കി രക്ഷപ്പെടാനാണ് ശ്രമം. ഇതാണത്രെ നെഹ്‌റുവിന്റെ ചേരിചേരാ നയം!  ഇങ്ങനെയൊക്കെയാണെങ്കിലും സമാധാനിക്കാന്‍ വകയുണ്ട്. കോണ്‍ഗ്രസോ ബി.ജെ.പിയോ അല്ലാതെ, ഇന്ത്യയില്‍ ഇടതുപക്ഷമോ അമേരിക്കന്‍ വിരുദ്ധരോ ഒരുകാലത്തും അധികാരത്തില്‍ വരാതെ നോക്കാന്‍ വേണ്ടതൊക്കെ യാങ്കികള്‍ ചെയ്തുകൊള്ളും. അതിലേക്കാണല്ലോ ഏറ്റവും പുതുതായി പുറത്തുവന്ന രേഖ വെളിച്ചംവീശിയത്.

മാധ്യമം വാര്‍ത്തയില്‍ നിന്ന്- ൨

കര്‍ക്കരെയുടെ മരണം: ഇരുട്ടില്‍ തപ്പി പൊലീസ്


മുംബൈ : മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാക്കാനാകാതെ മുംബൈ പൊലീസും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയവും വിയര്‍ക്കുന്നു. കര്‍ക്കരെയെ കൊന്നത് അജ്മല്‍ അമീര്‍ കസബും അബു ഇസ്മായിലുമാണെന്ന് പറയുമ്പോഴും ഇത് ഉറപ്പിക്കുന്ന തെളിവുകളൊന്നും മുംബൈ പൊലീസിന്റെ കൈവശമില്ല. കര്‍ക്കരെക്ക് ഏറ്റ വെടിയുണ്ടകള്‍ പൊലീസിന്റെതോ ഭീകരരുടേതോ എന്ന് തിരിച്ചറിയാന്‍ അവ ഫോറന്‍സിക് പരിശോധനക്കുപോലും അയച്ചിരുന്നില്ല. ഇക്കാര്യം ഭീകരാക്രമണ കേസില്‍  പ്രത്യേക കോടതി ജഡ്ജി എം.എല്‍. താഹിലിയാനി തന്റെ വിധി പ്രസ്താവത്തില്‍ എടുത്തു പറഞ്ഞിട്ടുമുണ്ട്. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട മൊഴികളും ആക്രമണ ദിവസത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലെ രേഖകളും പൊലീസിന്റെയും സര്‍ക്കാറിന്റെയും വാദങ്ങള്‍ക്ക് പ്രതികൂലമാണ്. കര്‍ക്കരെയുടെ മരണവുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി മര്‍മപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും കര്‍ക്കരെ ഭീഷണിനേരിട്ടതുമായി ബന്ധപ്പെട്ടും മറ്റുമുള്ള രേഖകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തതോടെ മുംബൈ ക്രൈംബ്രാഞ്ചും സംസ്ഥാന ആഭ്യന്തര മന്ത്രാലയവും പരക്കംപായുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ഉയര്‍ത്തിവിട്ട വിവാദമാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാറിനെയും മുംബൈ പൊലീസിനെയും കുഴക്കുന്നത്.
ഭീകരാക്രമണ ദിവസം കര്‍ക്കരെ കാമാഹോസ്‌പിറ്റല്‍ പരിസരത്ത് എത്തിയതുതന്നെ ദുരൂഹതയായി തുടരുകയാണ്. ആരാണ് കര്‍ക്കരെയെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട അഡീഷനല്‍ പൊലീസ് കമീഷണര്‍ അശോക് കാംതെയെയും സംഭവ സ്ഥലത്തേക്ക് വിട്ടതെന്ന് വ്യക്തമല്ല. ആക്രമണം നടക്കുകയായിരുന്ന ട്രൈഡന്റ് ഹോട്ടല്‍ പരിസരത്തേക്ക് ചെല്ലണമെന്ന അന്നത്തെ പൊലീസ് കമീഷണര്‍ ഹസന്‍ ഗഫൂറിന്റെ നിര്‍ദേശമുണ്ടായിട്ടും കാംതെയെ കാമാ ഹോസ്‌പിറ്റല്‍ പരിസരത്തേക്ക് പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് വഴിതിരിക്കുകയായിരുന്നു. കാംതെക്ക് വെടിയേറ്റത് അക്രമികള്‍ ഉപയോഗിച്ച തോക്കില്‍നിന്നാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, കര്‍ക്കരെ, സീനിയര്‍ ഇന്‍സ്‌പെക്ടറും ഏറ്റുമുട്ടല്‍ വിദഗ്ധനുമായ വിജയ് സലസ്‌കര്‍ എന്നിവര്‍ക്ക് വെടിയേറ്റത് ആരില്‍നിന്നാണെന്നതിന് തെളിവില്ല.
കര്‍ക്കരെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നയുടന്‍ സംഭവസമയത്ത് അദ്ദേഹം ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കാണാതാവുകയും ചെയ്തു. ജാക്കറ്റ് കാണാതായതും വിവാദമായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണവും നടന്നു. ഈ കേസിലെ മുഖ്യസാക്ഷി ജെ.ജെ മെഡിക്കല്‍ കോളജിലെ തൂപ്പുകാരന്‍ മൊഴിമാറ്റിപ്പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ജാക്കറ്റ് ഉപേക്ഷിച്ചതാണെന്നു കരുതി അവശിഷ്ടങ്ങള്‍ക്കൊപ്പം കളഞ്ഞെന്നായിരുന്നു സാക്ഷിയുടെ ആദ്യമൊഴി. എന്നാല്‍, പിന്നീട് അത്തരം ജാക്കറ്റ് കണ്ടിട്ടേ ഇല്ലെന്നും ആദ്യമൊഴി സമ്മര്‍ദം മൂലമായിരുന്നുവെന്നും സാക്ഷി പറഞ്ഞു.  പൊലീസ് കണ്‍ട്രോള്‍റൂം രേഖകളുടെ വെളിച്ചത്തില്‍ അശോക് കാംതെയുടെ വിധവ വിനീത പുസ്തകമെഴുതി രംഗത്തെത്തിയെങ്കിലും പിന്നീട് ചിത്രത്തിലേ ഇല്ലാതായി. വിനീതയുടെ പുസ്തകത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി രാകേശ് മാരിയയാണ് ഇന്ന് എ.ടി.എസ് മേധാവി. കര്‍ക്കരെയുടെ മരണം അടക്കമുള്ള ഭീകരാക്രമണ കേസ് അന്വേഷിച്ചതും മാരിയയാണ്.

2 ജി സ്‌പെക്ട്രം: സി.ബി.ഐ സംഘം റാഡിയയുടെ വീട്ടില്‍


2 ജി സ്‌പെക്ട്രം: സി.ബി.ഐ സംഘം റാഡിയയുടെ വീട്ടില്‍
ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാന്‍ കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയയുടെ വീട്ടില്‍ സി.ബി.ഐ സംഘം എത്തി. ചത്തപൂരിലെ  ഫാംഹൗസും ദല്‍ഹിയിലെ വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് ഓഡീസും ഈ മാസം 15 സി.ബി.ഐ പരിശോധിച്ചിരുന്നു.  2 ജി സ്‌പെക്ട്രം വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍മൂലം പൊതു ഖജനാവിന് 1.73 ലക്ഷംകോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കഴിഞ്ഞദിവസം ദല്‍ഹിയിലും ചെന്നെയിലും നടന്ന റെയ്ഡില്‍ നിരവധി  രേഖകള്‍ പിടിച്ചെടുത്തിരുന്നു.   പുറമെ നിന്നുള്ള ഒരുവിധ ഇടപെടലും കൂടാതെ സ്‌പെക്ട്രം ക്രമക്കേട് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനും കുറ്റക്കാരെ കഴിയുംവേഗം കണ്ടെത്താനും സുപ്രീംകോടതി കഴിഞ്ഞദിവസം  സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.

സ്വദേശാഭിമാനിയെ വിമര്‍ശിക്കുന്നവരോട്


സ്വദേശാഭിമാനിയെ വിമര്‍ശിക്കുന്നവരോട്
ഒരു നൂറ്റാണ്ട് മുമ്പ് 38 വര്‍ഷം മാത്രം ജീവിച്ച് മരിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878-1916) അത്രത്തോളം കാലത്തിനു മുന്നില്‍ സഞ്ചരിച്ച മലയാളികള്‍ മറ്റാരെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്. ആധുനികതയുടെ ലോകത്തേക്ക് ആദ്യം ചുവടുവെച്ച മലയാളികളില്‍ മുമ്പനായിരുന്നു അദ്ദേഹം. മാര്‍ക്‌സിന്റെയും ഗാന്ധിയുടെയും ആദ്യ ജീവചരിത്രം രചിക്കുക മാത്രമല്ല ജനാധിപത്യം, മതേതരത്വം, സമത്വം, സോഷ്യലിസം, പത്രസ്വാതന്ത്ര്യം, പൗരാവകാശം, സ്ത്രീപുരുഷസമത്വം, ശാസ്ത്രീയ യുക്തിചിന്ത എന്നിവയെയൊക്കെ സംബന്ധിച്ച് മലയാളികളില്‍ ആദ്യമായി ചിന്തിക്കുകയും എഴുതുകയും അവയെ അടിസ്ഥാനമാക്കി ആശയപ്രചാരണത്തിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്തു അദ്ദേഹം. ജീവിതാവസാനം വരെ ഈ ആദര്‍ശങ്ങള്‍ക്കെതിരായ ശക്തികളോട് നേരിട്ട് തന്നെ ധീരവും ശക്തവുമായ പോരാട്ടത്തിലേര്‍പ്പെട്ട് അദ്ദേഹം ഏറ്റുവാങ്ങിയ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നിസ്സാരമായിരുന്നില്ല.
ജീവിച്ചിരുന്നകാലത്ത് രാമകൃഷ്ണപിള്ളയ്ക്ക് നിരന്തരവും നിശിതവുമായ അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് സകല നിക്ഷിപ്തതാല്‍പര്യക്കാരില്‍നിന്നും പ്രതിലോമകാരികളില്‍ നിന്നുമായിരുന്നു. വ്യവസ്ഥയുടെ മൂടുതാങ്ങികളായിരുന്ന ഒരു വലിയ വിഭാഗം മാധ്യമങ്ങള്‍ക്കും അദ്ദേഹമായിരുന്നു മുഖ്യശത്രു. അദ്ദേഹത്തെ നാടുകടത്തിയത് വരെ ന്യായീകരിച്ച പത്രാധിപന്മാരില്‍ രാജസേവകനും വിഖ്യാതസാഹിത്യകാരനുമായ സി.വി രാമന്‍പിള്ളയുമുള്‍പ്പെട്ടു.
വിചിത്രമെന്ന് പറയട്ടെ,  ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന സവര്‍ണഫ്യൂഡല്‍ വിഭാഗങ്ങളുടെ നേര്‍പാരമ്പര്യം വഹിക്കുന്നവരല്ല ഇന്ന് സ്വദേശാഭിമാനി നിന്ദയ്ക്ക് മുന്നില്‍ നിരന്നിരിക്കുന്നത്. ആയുഷ്‌കാലം മുഴുവന്‍ കലവറയില്ലാതെ അദ്ദേഹം പിന്തുണച്ച അധഃസ്ഥിതവിഭാഗങ്ങളുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന കുറേപ്പേരാണ്. സ്വദേശാഭിമാനി സവര്‍ണ ഹൈന്ദവപക്ഷപാതിയും  അധഃസ്ഥിതവിഭാഗങ്ങളുടെ ശത്രുവും ആയിരുന്നെന്നാണ് ഇവരുടെ മുഖ്യ ആക്ഷേപം. അതിനായി അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് സ്വദേശാഭിമാനിയുടെ ഒരു പരാമര്‍ശമാണ്. ജീവിതം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍, നിലപാടുകള്‍, അവയ്ക്കായി സഹിച്ച ത്യാഗങ്ങള്‍ എന്നിവയൊക്കെ ഈ ആക്ഷേപകര്‍ സൗകര്യപൂര്‍വം മറന്ന് അദ്ദേഹത്തിന്റെ ഒരു വാചകത്തെ വളച്ചൊടിക്കുന്നു. ഇക്കൂട്ടത്തില്‍ പെട്ട ഏറ്റവും പുതിയതാണ് 'അഡോള്‍ഫ് ഹിറ്റ്‌ലറും സ്വദേശാഭിമാനിയും' എന്ന ഡോ. കെ. എസ് രാധാകൃഷ്ണന്റെ ലേഖനം (മാധ്യമം ദിനപത്രം, ഡിസംബര്‍ 7).
സ്വദേശാഭിമാനിക്കെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങള്‍ക്ക് ഒന്നൊന്നായി പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി. വേണുഗോപാലന്‍ സമൃദ്ധമായ തെളിവുകളുടെയും നിശിതമായ യുക്തിയുടെയും പിന്തുണയോടെ മറുപടി നല്‍കിയതാണ്-'രാജദ്രോഹിയായ രാജ്യസ്‌നേഹി' (കേരള പ്രസ് അക്കാദമി, 1996) എന്ന സ്വദേശാഭിമാനിയുടെ ഏറ്റവും സമഗ്രമായ ജീവചരിത്രത്തില്‍. പക്ഷേ, ഇന്ന് സ്വദേശാഭിമാനിയുടെ ചരമശതാബ്ദിയില്‍ അതേ കാലഹരണപ്പെട്ട ആക്ഷേപങ്ങള്‍ പൊടിതട്ടി എടുക്കുകയാണ് രാധാകൃഷ്ണന്‍. സ്വദേശാഭിമാനിയെ അധിക്ഷേപിക്കുന്നതിനായി ലേഖകന്‍ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നതാകട്ടെ,  സ്വദേശാഭിമാനിയുടെ മുഖ്യ എതിരാളിയും തിരുവിതാംകൂറിലെ ഏറ്റവും ജനവിരുദ്ധ ഭരണാധികാരികളില്‍ ഒരാളുമായ സാക്ഷാല്‍ രാജഗോപാലാചാരിയെയും. സ്വദേശാഭിമാനിയേക്കാള്‍ വലിയ സമത്വവാദിയായി അദ്ദേഹം ദിവാനെ വാഴ്ത്തുന്നു. മാത്രമല്ല, മനുഷ്യചരിത്രം കണ്ട ഏറ്റവും ദുഷ്ട കഥാപാത്രങ്ങളില്‍ ഒരാളായ ഹിറ്റ്‌ലറോട് സ്വദേശാഭിമാനിയെ സമീകരിക്കുകയും ചെയ്യുന്നു!
തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസനയം സംബന്ധിച്ച് സ്വദേശാഭിമാനി പത്രത്തില്‍ 1909 ഡിസംബര്‍ 13ന് വന്ന മുഖപ്രസംഗമാണ് വിവാദവിഷയം. പട്ടികജാതിക്കാരായ കുട്ടികളെയും മറ്റു വിഭാഗങ്ങളിലെ കുട്ടികളെയും ഒരേ ക്ലാസ്സില്‍ ഇരുത്തി പഠിപ്പിക്കാന്‍ രാജകീയസര്‍ക്കാര്‍ എടുത്ത തീരുമാനം സംബന്ധിച്ചാണ് ആ മുഖപ്രസംഗം. എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്തിട്ടുള്ള ജാതിക്കാരെയും എത്രയോ തലമുറകളായി നിലം കൃഷി ചെയ്തുവന്നിരിക്കുന്ന ജാതിക്കാരെയും തമ്മില്‍ ബുദ്ധികൃഷിക്കാര്യത്തിന് ഒന്നായി ചേര്‍ക്കുന്നത് കുതിരയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുകയാകുന്നു...' എന്നതാണ് ഈ വിവാദപരാമര്‍ശം (വിദ്യാഭ്യാസക്കുഴപ്പം, സ്വദേശാഭിമാനി, മാര്‍ച്ച് 2, 1900).
ഈ പരാമര്‍ശം വിവാദമാക്കുന്നതിനു പിന്നില്‍ പല കാരണങ്ങളുണ്ടാകാം. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി അതിവൈകാരികതയോടെ പോത്ത് കുതിര പരാമര്‍ശത്തെ സമീപിക്കുന്നതാണ് ഒന്ന്. രാമകൃഷ്ണപിള്ള ജീവിതം മുഴുവന്‍ ഉയര്‍ത്തിപ്പിടിക്കുകയും കഠിന യാതന ഏറ്റുവാങ്ങി ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും ചെയ്ത തത്ത്വങ്ങളും ആദര്‍ശങ്ങളും പൂര്‍ണമായും കണ്ടില്ലെന്ന് നടിക്കുന്നതാണ് മറ്റൊരു കാരണം. ഇവ രണ്ടുമല്ലെങ്കില്‍ പൂര്‍ണമായ അജ്ഞത അല്ലെങ്കില്‍ ബോധപൂര്‍വമായ അപവാദപ്രചാരണം. സ്വദേശാഭിമാനിയെക്കുറിച്ചുള്ള ഈ തരം സാമുദായികമായ ആക്ഷേപങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ വിവരങ്ങളും തെളിവുകളും വേണുഗോപാലനു എത്തിച്ചുകൊടുത്ത ഒരാളാണ് ഡോ. രാധാകൃഷ്ണന്‍ എന്നും അറിയുമ്പോള്‍ വിവരക്കേടല്ല പ്രശ്‌നം എന്ന് അനുമാനിക്കാം.
പില്‍ക്കാലത്ത് ആധുനിക പരിഷ്‌കൃത സമൂഹങ്ങളില്‍ അംഗീകരിക്കപ്പെട്ടുകഴിഞ്ഞ സംവരണം അല്ലെങ്കില്‍ അഫമേറ്റീവ് ആക്ഷന്‍ എന്ന ധനാത്മക വിവേചനത്തിന്റെ (പോസിറ്റീവ് ഡിസ്‌ക്രിമിനേഷന്‍) യുക്തിയാണ് രാമകൃഷ്ണപിള്ളയുടെ പരാമര്‍ശത്തില്‍ കാണുക എന്ന് ഈ വിഷയം സംബന്ധിച്ച് അദ്ദേഹത്തിന്റെ രചനകള്‍ ആകെ പരിശോധിച്ചാല്‍ സുവ്യക്തമാണ്. ഇന്ന് പോലും സവര്‍ണവിഭാഗങ്ങളില്‍ വലിയ പങ്കും മുച്ചൂടും എതിര്‍ക്കുന്ന സംവരണസമ്പ്രദായത്തിന്റെ ന്യായവും യുക്തിയും എന്താണ്? പരമ്പരാഗതമായി വിദ്യാഭ്യാസത്തിന്റെയും ബൗദ്ധികപ്രവര്‍ത്തനങ്ങളുടെയും ലോകത്തുനിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരെ മറ്റു വിഭാഗക്കാര്‍ക്കൊപ്പം വിദ്യാഭ്യാസത്തിന്റെയും തൊഴിലന്വേഷണത്തിന്റെയും മത്സരരംഗത്ത് ഒന്നിച്ച് ഇറക്കുന്നത് തികഞ്ഞ അന്യായമാണെന്നതാണ് അത്. സംവരണവിരോധികള്‍ക്കല്ലാതെ ആര്‍ക്കാണ് ഇന്ന് ഇത് നിഷേധിക്കാനാവുക? സ്വദേശഭിമാനി അന്നേ പറഞ്ഞതും മറ്റൊന്നല്ല.
ഇരുവിഭാഗം കുട്ടികളെയും ഒന്നിച്ചിരുത്താനുള്ള തീരുമാനത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും അത് പിന്നാക്കക്കാരുടെ അവകാശമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ടാണ് അതിന്റെ പോരായ്മയെ ശാസ്ത്രീയമായും ദീര്‍ഘദര്‍ശിത്വത്തോടെയും സ്വദേശാഭിമാനി വിശകലനം ചെയ്തത്. ബുദ്ധികൃഷിയെ പറ്റി പറയുന്ന സന്ദര്‍ഭത്തിലാണ് നുകവും ഉഴവും പോത്തും കുതിരയും ഒക്കെ ആലങ്കാരികമായി പരാമര്‍ശിക്കപ്പെട്ടതും. ഇത്  അവഗണിച്ച് പിന്നാക്കക്കാരെ പോത്തുകളായും മറ്റുള്ളവരെ കുതിരകളായും വിശേഷിപ്പിച്ചെന്ന ഉപരിപ്ലവമായ ആക്ഷേപം അവര്‍ ഉച്ചത്തില്‍ മുഴക്കി. ഇത് സംബന്ധിച്ച് പിള്ള എഴുതിയ മുഖപ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അദ്ദേഹത്തിന്റെ എല്ലാ രചനകളിലും പിന്നാക്കക്കാരുടെ അവകാശങ്ങള്‍ നിരന്തരം ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ നിശിതവിമര്‍ശങ്ങള്‍ക്ക് ഇരയാകുന്നതാകട്ടെ, താന്‍ ജന്മം കൊണ്ട സവര്‍ണസമുദായത്തിലെ പ്രമാണിമാരും.
വിവാദപരാമര്‍ശത്തിനുശേഷം രണ്ട് ദിവസം കഴിഞ്ഞുള്ള സ്വദേശാഭിമാനിയിലെ മുഖപ്രസംഗം നോക്കുക: ഇന്ത്യയില്‍ 'താണജാതിക്കാര്‍' എന്ന് പേരിട്ട് ഏതാനും ജനസമുദായങ്ങളെ ചവുട്ടിത്താഴ്ത്തിയിരിക്കുന്നതിനെ അനുശോചിക്കുന്നവരായി പരോപകാരസ്വഭാവികളായ പല ആചാരപരിഷ്‌കാരികളും മേല്‍പടി താണജാതിക്കാരുടെ ഉന്നമനത്തെ കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നതിനാല്‍ അതേ സമഭാവന എല്ലാ കാര്യങ്ങളിലും സമുചിതമായിരിക്കുമെന്ന് ചിലര്‍ തെറ്റിദ്ധരിച്ചുപോകുന്നുണ്ട്. ഇങ്ങനത്തെ തെറ്റിദ്ധാരണ തന്നെയാണ് വിദ്യാഭ്യാസകാര്യത്തിലും കാണപ്പെടുന്നത്. പുലയര്‍, പറയര്‍ മുതലായ 'താണജാതിക്കാര്‍ക്ക്' മറ്റ് ജാതിക്കാരെ സമീപിക്കുവാന്‍ ന്യായവും അവകാശവുമുണ്ടെന്നും അവരോടൊപ്പം പബ്ലിക്‌സ്ഥലങ്ങളിലും പബ്ലിക് കാര്യങ്ങളിലും പ്രവേശിക്കാന്‍ അനുവാദം നല്‌കേണ്ടതാണെന്നും ഉള്ള വാദത്തെ വിസമ്മതിക്കുവാന്‍ പാടില്ല എന്നുതന്നെയാണ് ഞങ്ങള്‍ വിചാരിക്കുന്നത്. പുലയനും പറയനും ബ്രാഹ്മണനെയും നായരെയും പോലെ ഈശ്വരന്റെ സൃഷ്ടിയില്‍ പെട്ടവര്‍ തന്നെയാണ്. ഇവര്‍ ഇവരോടൊപ്പം ഗവര്‍മെന്റിന്റെ പ്രജകള്‍ തന്നെയാണ്. അതിനാല്‍ അവര്‍ക്ക് ഇവരോടൊപ്പം പബ്ലിക് കാര്യങ്ങളില്‍ പ്രവേശിക്കുന്നതിനു തുല്യാവകാശം അനുവദിക്കേണ്ടത് തന്നെയാണ്. അവരുടെ  പൗരത്വലബ്ധമായ ഈ അവകാശങ്ങളെ ഇത്രയുംകാലം അനുവദിക്കാതിരുന്നത് ഒരു മഹാപാപം തന്നെയാകുന്നു. എന്നാല്‍ അവര്‍ വിദ്യാഗ്രഹണകാര്യത്തില്‍ ഇവരോടൊപ്പം നില്‍ക്കുന്നില്ലെന്ന് സമ്മതിക്കാതെ കഴിയില്ല. ആചാരകാര്യത്തിലാവട്ടെ നാം അവരുടെ ന്യായമായ അവകാശത്തെയാണ് ഗണിക്കുന്നത്. വിദ്യാഭ്യാസകാര്യത്തിലാകട്ടെ, ഗ്രഹണപടുതയെയാണ് ഗണിക്കേണ്ടതായിരിക്കുന്നത്. ഒന്നാമത്തെ സംഗതിയില്‍ അനുഷ്ഠിക്കുന്ന തത്ത്വം രണ്ടാമത്തേതിലും യോജിക്കും എന്നുള്ള അനുമാനം യുക്തിഭ്രമലക്ഷ്യമാകുന്നു....'(വിദ്യാഭ്യാസപ്രമാദം, സ്വദേശാഭിമാനി, മാര്‍ച്ച് 4, 1910).
സാമ്പത്തിക അസമത്വം മാറാതെ പിന്നാക്കക്കാര്‍ക്ക് മുന്നാക്കക്കാര്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍  സൗകര്യം നല്‍കിയതുകൊണ്ട് മാത്രം അവരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്ന് അദ്ദേഹം കണ്ടു. പിന്നാക്കക്കാര്‍ക്ക് പ്രകടനാത്മകം മാത്രമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ സങ്കുചിതരാഷ്ട്രീയലക്ഷ്യങ്ങളും അദ്ദേഹം തിരിച്ചറിഞ്ഞു: 'ഈ അവകാശസമ്പാദനത്തെ അപലപിക്കുന്നില്ല. അത് അഭിനന്ദനീയം തന്നെ. എന്നാല്‍, ഇത്രയും കൊണ്ട്  പുലയരുടെ സമുദായചലനത്തിന്  ഉപശമം വന്നുവോ എന്നാണ് ചോദിപ്പാനുള്ളത്......ധനപുഷ്ടിയുള്ള മറ്റ് ജാതിക്കാരുടെ കുട്ടികളുമായി ഒന്നിച്ചിരുന്ന് പഠിക്കാന്‍ പൊലയര്‍ക്ക് അനുവാദം നല്കി; എന്നാല്‍, മറ്റ് കുട്ടികള്‍ക്കൊപ്പം ശുഭ്രമായ വസ്ത്രങ്ങളും ദിനം പ്രതി വിലവര്‍ധിപ്പിക്കപ്പെടുന്ന പുസ്തകങ്ങള്‍ മുതലായവയും യഥാകാലം മസ്തിഷ്‌കപോഷകമായ ആഹാരവും ലഭിപ്പാന്‍ പുലയക്കുട്ടികള്‍ക്ക് പണശക്തിയുണ്ടോ എന്ന് ആലോചിച്ചതേയില്ല. ഇതിന്ന് അവരിപ്പോള്‍ പുലയരുടെ സൂത്രധാരിത്ത്വം വഹിക്കുന്നവര്‍ എന്തെങ്കിലും ധനശേഖരം ചെയ്തിട്ടുമില്ല. ചെയ്യുന്നുമില്ല. ഇവര്‍ അവരെ രാജ്യകാര്യസംബന്ധമായ കക്ഷിബലത്തിന്റെ ആവശ്യാര്‍ഥം കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ് ശങ്കിക്കേണ്ടിയിരിക്കുന്നത്. പുലയരുടെ സങ്കടം ധനകാര്യമായിട്ടുള്ളതാണ്. അതില്‍ അവര്‍ക്ക് മോക്ഷം ലഭിക്കാതെ അവരുടെ സമുദായം വാസ്തവമായ അഭിവൃദ്ധിയില്‍ പ്രവേശിക്കയില്ല. ഇതിലേക്ക് എന്താണ് ചെയ്യേണ്ടത് ?' (സമുദായക്ഷയം: ലക്ഷ്മിവിലാസം, 1901). ശ്രീമൂലസഭയില്‍ പുലയരുടെ പ്രതിനിധിയായി നായര്‍ സമുദായക്കാരനായ സുഭാഷിണി പത്രാധിപര്‍ പി കെ ഗോവിന്ദപ്പിള്ളയെ നിയമിച്ചതിനെതിരെ അയ്യങ്കാളിക്കൊപ്പം കൈകോര്‍ത്ത് നിന്ന് ശബ്ദമുയര്‍ത്തിയതും പുലയവിഭാഗത്തില്‍ നിന്ന്  തന്നെ ഒരു പ്രതിനിധിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതും സ്വദേശാഭിമാനി ആയിരുന്നു.
ഒരു വ്യക്തിയുടെ വീക്ഷണം വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ഒന്നോ രണ്ടാ വാചകങ്ങളെ (ദുര്‍) വ്യാഖ്യാനം ചെയ്താകരുതെന്ന് അറിയാത്തതവരല്ല അക്കാദമികപണ്ഡിതന്മാര്‍. മതേതരത്വത്തെക്കുറിച്ച് തന്നെ പിള്ള സ്വീകരിച്ച നിലപാട് ചരിത്രപ്രാധാനമാണ്. ഹിന്ദുമതത്തോടും ഹൈന്ദവദൈവങ്ങളോടും തിരുവിതാംകൂര്‍ രാജാവ് സ്വീകരിച്ച സ്വാഭാവികമെന്ന മട്ടിലുള്ള ആഭിമുഖ്യത്തെ അന്ന് വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ട ഏകവ്യക്തിയാണ് അദ്ദേഹം.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം വേണമെന്ന തിരുവിതാംകൂര്‍ കൊച്ചി ക്രിസ്തുജനസംഘത്തിന്റെ അപേക്ഷ ദിവാന്‍ വി പി മാധവരായര്‍ നിഷേധിച്ചതിനെപ്പറ്റി  അദ്ദേഹം എഴുതിയത് നോക്കൂ: ''...ഈ രാജ്യം ശ്രീ പദ്മനാഭസ്വാമിയുടെ വകയാകയാല്‍ ഗവര്‍മെന്റ് കാര്യത്തില്‍ ക്രിസ്ത്യാനികള്‍ക്ക് അവകാശം കിട്ടേണ്ടതിനെപ്പറ്റി പരാതി പറയാന്‍ അവകാശമില്ലെന്ന് മറുപടി കൊടുത്തത് ബ്രാഹ്മണേതരന്മാരായ മറ്റ് ഹിന്ദുപ്രജകള്‍ക്കും സമീപദൃഷ്ടമല്ലെങ്കിലും ദൂരസ്ഥിതമായ ഒരു കണ്ഠകോടാലിയാണെന്ന് പറഞ്ഞേ കഴിയൂ. ദിവാന്‍ജിയുടെ ഈ സിദ്ധാന്തത്തെ വേരോടെ ഇളക്കിക്കളയാന്‍ ക്രിസ്തീയജനങ്ങള്‍ മാത്രമല്ല, മുഹമ്മദീയര്‍ മുതല്‍ ഇതര ജനങ്ങളും ഉത്സാഹിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എന്നാലും ഇനിയും ഇത് സാധിക്കാവുന്നതാവുന്നു. ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍ മുതലായ പല മതക്കാരും പ്രജകളായ രാജ്യത്ത് അവരുടെ എല്ലാവരുടെയും പ്രയത്‌നം കൊണ്ട് മുതലെടുക്കുകയും അതിനെ ഹിന്ദുക്കളിലെ ഒരു വര്‍ഗക്കാര്‍ക്കുവേണ്ടി അന്യായമായ വിധത്തില്‍ ചെലവുചെയ്യുന്നതിലേക്ക് രാജ്യം ഹിന്ദുദേവന്റെ അധീനത്തിലാണെന്ന് വാദിക്കുകയും ചെയ്യുന്ന സംഗതികളെപ്പറ്റി പൊതുജനങ്ങള്‍ ചോദ്യം ചെയ്യാതിരുന്നാല്‍ അവരുടെ ഭാവിയായ ഫലം ക്ലേശമായിരിക്കുമെന്നതില്‍ സന്ദേഹമില്ല. കൃസ്ത്യാനികളും മുഹമ്മദീയരും അഹിന്ദുക്കളും തിരുവിതാംകൂര്‍ ഗവര്‍മെന്റിന്റെ പ്രജകളല്ലയോ ? തിരുവിതാംകൂര്‍ അധര്‍മപ്രസക്തരും സ്വധര്‍മഭ്രഷ്ടരും ആയ ഏതാനും ബ്രാഹ്മണര്‍ക്കായി ശ്രീപദ്മനാഭസ്വാമിയാല്‍ സങ്കല്‍പ്പിക്കപ്പെട്ടതോ?'' (വ്യാജനാമമായ ധര്‍മ്മം കേരളന്‍ 1895). പത്തൊമ്പതാം നൂട്ടാണ്ടിലാണ് സ്വദേശാഭിമാനി കാണിച്ച ഈ ചങ്കൂറ്റം എന്നോര്‍ക്കുക.
അതേ സമയം ബ്രാഹ്മണമേധാവിത്തത്തെയല്ലാതെ ഇന്നും ചില കീഴാളവക്താക്കളെപ്പോലെ ഒരു സമുദായത്തോടും ജാതീയമായ വിദ്വേഷം പുലര്‍ത്തിയില്ല അദ്ദേഹം എന്ന് വേണുഗോപാലന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം ബ്രാഹ്മണവിദ്വേഷം പ്രകടിപ്പിച്ച 'സുഭാഷിണി' എന്ന ഒരു നായര്‍ പത്രത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. മാത്രമല്ല ഇന്നും ചെയ്യുന്നതുപോലെ മുസ്‌ലിംകളെ ആകെ പ്രാകൃതരായി ചിത്രീകരിക്കുന്നതിനും എതിരെ അദ്ദേഹം ശക്തമായി ആഞ്ഞടിച്ചു.
ഇതൊക്കെ കഴിഞ്ഞാലും സ്വദേശാഭിമാനിയില്‍ പുലയവിരോധം വീണ്ടും ആവര്‍ത്തിക്കപ്പെടാം. എന്നാലും മഹാനായ ഈ മലയാളി ദലിതവിരോധിയായിരുന്നെന്ന് അദ്ദേഹത്തിന്റെ ചരമശതാബ്ദിയിലും ഉയരുന്ന ആക്ഷേപത്താല്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ഒരു കത്ത് കൂടി ഹാജരാക്കുന്നു:
'ഈ തിരുവിതാംകൂറില്‍ പൊതുജനപ്രാതിനിധ്യം വഹിക്കുന്നവരായി ഒട്ടനവധി വര്‍ത്തമാനപത്രപ്രവര്‍ത്തകന്മാരുണ്ട്. എന്നിരുന്നാലും പൊതുജനപ്രതിനിധി എന്ന നിലയില്‍ ഉള്ളവണ്ണം ഏതുകാര്യങ്ങളും സധൈര്യം പ്രസ്താവിച്ചിട്ടുള്ളതായി അവിടത്തെപ്പോലെ മറ്റാരും ഉണ്ടായിരുന്നില്ല എന്നുള്ളതും ഈ രാജ്യത്തിലെ സ്വദേശികളും അഗതികളും ആയ ഞങ്ങള്‍ക്ക് വേണ്ടി അനുകൂലമായ ലേഖനങ്ങള്‍ അധികമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് അവിടെ ഒഴികെ മറ്റാരും ഇല്ലെന്നുള്ളതും തീര്‍ച്ചയാണ്. ഉള്ളത് പറഞ്ഞാല്‍ കഞ്ഞിക്ക് പറ്റില്ല എന്ന് പറഞ്ഞ കൂട്ടത്തില്‍ നിഷ്പക്ഷവാദിയും നീതിജ്ഞനും ആയ യജമാനന്‍ അവര്‍കളെ ഈ രാജ്യത്തുനിന്നും അകറ്റുന്നതിനു മറ്റുള്ളവര്‍ ഇടയാക്കിയതില്‍ വിശേഷിച്ചും പുലയജാതിക്കാരായ ഞങ്ങള്‍ എല്ലാവര്‍ക്കും ഏതാപല്‍പര്യന്തമുള്ള സങ്കടത്തെ സര്‍വശക്തനായ ജഗദീശ്വരന്‍ തന്നെ തീര്‍ക്കുമെന്ന് ആശംസിക്കുന്നു...'
ഇത് എഴുതിയത് തിരുവിതാംകൂര്‍ സാധുജനപരിപാലനസംഘം സെക്രട്ടറി അഥവാ സാക്ഷാല്‍ അയ്യങ്കാളിയാണ്. സ്ഥലം വെങ്ങാന്നൂര്‍, തീയതി 16.7. 1901.