Zifafa 13 hours ago
'പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍' ...മുന്‍പ് ഇത് പോലെ മറ്റൊരു മത പ്രഭാഷകനെ പാതിരാ സമയത്ത് പോലീസ് പിടികൂടിയപ്പോള്‍ ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടു! 'ജിന്ന്' പുരോഹിതാന്മാരുടെ ലീലാവിലാസങ്ങള്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നു..
ഈ അവസരത്തില്‍ സമുദായ സ്നേഹികളോട് വിനീതമായ ഒരു അഭ്യര്‍ത്ഥന ഉണ്ട്; സമുദായത്തിന്റെ അഭിമാനം പറഞ്ഞു ഈ കേസും ഒതുക്കിതീര്‍ക്കല്ലേ... കാന്‍സര്‍ ബാധിച്ച ഭാഗങ്ങളില്‍ തൈലം പുരട്ടിയിട്ട്‌ കാര്യമില്ല, കരിച്ചു കളയുകയോ നീക്കം ചെയ്യുകയോ വേണം ...ഇല്ലെങ്കില്‍ മറ്റു ഭാഗങ്ങളിലേക് കൂടി പെട്ടെന്ന് വ്യാപിക്കും. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്‌, ഈ സംഭവം ഒറ്റപ്പെട്ടതല്ല.. പല പെണ്‍കുട്ടികളും (ഞാനടക്കം) പുറത്തു പറഞ്ഞില്ലാ എന്നേയുള്ളൂ ...ഇനിയെങ്കിലും പറയാതെ വയ്യ..എന്റെ അനിയത്തിമാരെങ്കിലും രക്ഷപെടട്ടെ.. അറബിക് കോളേജ് പെണ്‍കുട്ടികളുടെ അഭിമാനം സംരക്ഷിക്കാന്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യണം...ആരും പരാതി പറയാന്‍ തയാരവുകയില്ല, (ഞങ്ങളൊക്കെ പ്രഭാഷണത്തിന്റെ മാസ്മരികതയില്‍ വീണു പോയവരാണ് ) സമൂഹത്തിലെ പ്രശസ്തി കാണുമ്പോള്‍ ഇത്തരക്കാര്‍ക് എതിരെ പരാതി പറയാന്‍ പേടിയാണ് ..... പരസ്യമായി പറയാന്‍ പറ്റാത്ത പലതും ഞങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, ഞങ്ങള്‍ക്ക് (സഹകരിച്ചവര്‍കു) നല്ല മാര്‍ക് തരികയും ചെയ്യും ( ആ പ്രായത്തില്‍ അതായിരുന്നു ചിന്ത )ദയവു ചെയ്തു വനിതാ അറബിക് കോളേജില്‍ എങ്കിലും ഫിഖ്‌ഹു എടുക്കാന്‍ വനിതാ അധ്യാപികമാരെ നിശ്ചയിക്കുക... മുന്‍കാലങ്ങളില്‍ മീഡിയ പുറത്തു വിട്ട സമാന കേസുകള്‍ എങ്കിലും ഓര്‍ക്കുക ...പടച്ചവന്‍ കാക്കട്ടെ ..