2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ഈ മുഖങ്ങളെ ഇനിയും നമുക്കെങ്ങിനെ സ്വീകരിക്കാനാവും?

                                                     ( ചിത്രം ഗൂഗിളില്‍ നിന്ന്)

നീതിപാലകനായ തന്റേടിയായ പോലീസുദ്യോഗസ്ഥന്‍,രാജ്യസ്നേ
ഹം നിറഞ്ഞു തുളുമ്പുന്ന രാജ്യത്തിനു വേണ്ടി,  സ്വന്തം ജനതയ്ക്കു
വേണ്ടി പോരാടി മരിക്കുന്ന പട്ടാളക്കാരനായി, കമാന്റൊകളായി,
പാവപ്പെട്ടവന്റെയും,അദ്വാനിക്കുന്നവന്റെയും കൂടെനിന്ന് അഴിമ
തിക്കും, അക്രമത്തിനുമെതിരായിആക്രോശിക്കുന്നവന്‍,കള്ളപ്പണ
ക്കാര്‍ക്കും, കരിഞ്ചന്തക്കാര്‍ക്കും,നികുതിവേട്ടിപ്പുകാര്‍ക്കുമെതിരായി പടപൊരുതുന്നവന്‍ അങ്ങിനെ സല്‍ഗുണ സംബന്നനും,ദേശസ്നേ
ഹികളുമൊക്കെയായി വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങി,കഴുത
ളാകുന്ന പൊതുജനത്തെ കയ്യിലെടുത്തു കോടികള്‍വാരുന്ന നമ്മു
ടെ സൂപെറുകള്‍ ഇന്ന് രാജ്യത്തെയും, നാട്ടുകാരെയും, വഞ്ചിച്ചുകൊ
ണ്ട് നികുതിവെട്ടിപ്പ് നടത്തി നമ്മുടെ സിനിമാ ദൈവങ്ങളുടെ തനി
മുഖം ല്ലാവര്ക്കും കണ്ണ് നിറയെ കാണത്തക്ക വിധം രാജ്യമെ
മ്പാടുമുള്ള പത്ര ദൃശ്യ മാധ്യമങ്ങള്‍ നമുക്ക് തുറന്നുകാണിച്ചിരിക്കുന്നു
മഹാനടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്,ഇരുപതു ല
ക്ഷം രൂപയുടെ കറന്‍സിയാണ്!.ഇരുപതുലക്ഷം രൂപയുടെനോട്ടു
കെട്ടുകള്‍!!.(ഇരുപതുറൂപ്പികമിച്ചം വെക്കാന്‍കഴിയാത്തഅന്തിപ്പട്ടി
ണിക്ക് ഗതിയില്ലാത്തവന്‍റെ കീശയില്‍ നിന്നും കയ്യിട്ടെടുത്തത് ).
കൂടാതെ ധാരാളംവസ്തുവഹകളുടെയും,ബിസിനെസ്സ്‌ ഇടപാടുകളു
ടെ രേഖകളും!!.

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിധിശേഖരംപരി
ശോധിക്കുന്ന ഘട്ടം  ഓരോ നിലവറയുംതുറക്കുമ്പോള്‍  നിധിശേഖ
രത്തെകുറിച്ചുള്ള വിവരങ്ങള്‍  കാതോര്‍ത്തിരിക്കുന്ന ജനങ്ങള്‍,ഒരു
പക്ഷെ അതിലേറെ ജിത്ന്ജാസയോടെയാണ് നമ്മുടെ സിനിമാ ദൈവങ്ങളുടെ വീട്ടിലെയും, അവരുടെഓഫീസുകളിലെയും,ബിസി
നെസ്സ്‌ സ്ഥാപനങ്ങളിലെയും രേഖകള്‍ ഓരോന്നും പരിശോധിക്കു
മ്പോള്‍ ഉണ്ടായത്.


ചെന്നയില്‍ ഷൂട്ടിങ്ങിലായിരുന്ന ലാല്‍ വരാതെ അദ്ദേഹത്തിന്‍റെ വീട്ടിലെ ബയോമെട്രിക്‌ ലോകറൂകള്‍ തുറക്കാന്‍ കഴിയാതെ വന്ന ഇന്‍കംടാക്സ്‌ ഓഫിസര്‍മാര്‍ ‍, ലാലിനെയും കാത്തിരുന്നു. ഒടുക്കം രണ്ടുമൂന്നു ദിവസങ്ങള്‍ക്ക് ശേഷം ലാല്‍ എത്തി ......... കഥ ഇതുവ
രെ,. പിന്നെ ഒന്നും ലോകം അറിഞ്ഞിട്ടില്ല........ശേഷംസ്ക്രീനില്‍
സ്ക്രീനി ലേക്ക് കണ്ണും നട്ടിരുന്നവരുടെ കഴുത്തുപുകഞ്ഞതല്ലാതെ
ആദായ നികുതി ഓഫീസര്മാരെയോ, ദൈവങ്ങളെയോ, പത്രങ്ങ
ലെയോ, ചാനെലുകളെയോ, ഒന്നുംതന്നെ മഷിയിട്ടു നോക്കിയിട്ടു
പോലും ഈ വിഷയവുമായി കാണാതെയായി.കനത്ത മഴയില്‍
അണഞ്ഞ തീ പോലെ വെണ്ണീരുപോലും കാണാനില്ലാതായി


ബയോ മൈക്രോ സെല്‍ഫ്‌ തുറന്നിട്ട്‌ എന്തൊക്കെ കണ്ടെടുത്തു
ന്നോ, കണ്ടെടുത്ത ആനക്കൊമ്പും,വിലമതിക്കാനാവാത്ത പുരാ
സ്തു ശേഖരവും,ചെന്നയിലും,കേരളത്തിലും, ദുബായിലുമായി പടര്‍ന്നു കിടക്കുന്ന ബിസിനെസ്സ്‌ രേഖകളും, ഭൂമി ഇടപാടുകളും
സംബന്ധിയായ പല വിവരങ്ങളും നേരത്തെ, ഇന്‍കംടാക്സ്‌ ഉദ്യോ
ഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ ഇനി അപ്പാടെ  വിഴുങ്ങിയാലും, ന
മ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വെച്ച് ആരും ഒന്നും അ
തെക്കുറിച്ച് ചോദിക്കില്ല.


രാജ്യം മുഴുക്കെ അഴിമതിയിലും, വെട്ടിപ്പിലും,തട്ടിപിലും,കള്ളത്തര
ങ്ങളിലും മുങ്ങി കുളിച്ചു നില്‍ക്കുമ്പോള്‍ ആര്‍ക്കു ആരെ ചോദ്യംചെ
യ്യാനാ അവകാശം എന്ന  നിലക്ക്,എല്ലാം കണ്ടുംകേട്ടുംസഹിക്കാ
ന്‍ നിയോഗിതരായ പാവം കഴുത ജനങ്ങള്‍ക്ക്‌,ഇനിയുംകാണാനും
 കേള്‍ക്കാനും വേറെയും ഒരുപാടുന്ടാവും. പിന്നെന്തിനു ഇതെന്ന
 നിലയില്‍ ജനങ്ങളും ഈ വിഷയം വിട്ടപോലെയായി.


പാവം സുകുമാര്‍ അഴീകോട് സാര്‍!!.മമ്മൂട്ടി, ലാല്‍ ഫാന്‍സ്‌ പ്രതി
നിധികള്‍ സുകുമാര്‍ അഴീകൊടിനെ കുറിച്ച് പറഞ്ഞപോലെ," അ
ദ്ദേഹം ഡേറ്റ് കഴിഞ്ഞ ഏക്സ്പെര്‍ഡ്‌ ആയ സാധനം എന്ന നില
യില്‍ അദ്ദേഹം പറയുന്നത് ആരു കേള്‍‍ക്കാന്‍? പോകാന്‍ പറ
(മഹാത്മാഗാന്ധി ജീവിച്ചിരിക്കാതിരുന്നത് അദ്ദേഹത്തിന്‍റെ ഭാഗ്യം
അല്ലാ എങ്കില്‍ മഹാത്മാ ഗാന്ധിക്കും ഇവരില്‍ നിന്നും ആട്ടു കിട്ടി
യേനെ.!! ).

താര ദൈവങ്ങള്‍ തീറ്റിപോറ്റി വളര്‍ത്തുന്ന.താര പൂജാരികള്‍ക്ക്, ന
മ്മുടെ ദേശത്തോടോ, രാജ്യ ത്തോടോ, രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്ത മഹാത്മാക്കളോടോ,ഒരാദരവും, ബഹുമാനവും ഉണ്ടായെ
ന്നു വരില്ല. ജന്മം നല്‍കിയ മാതാപിതാക്കളോടുണ്ടായിട്ടുവേണ്ടേ,
രാജ്യത്തോടും രാജ്യ സ്നേഹികളോടും ആദരവുണ്ടാവാന്‍?

വാര്‍ത്തകള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത നമ്മുടെ നാട്ടില്‍,കൊട്ടും
കൊരവയുമായി,പുലിയെ കാട്ടിനു പുറത്തു ചാടിക്കാന്‍വന്ന ഇ
ന്‍കം ടാക്സ്കാര്‍ക്ക് സൂപറൂകളെ നേരില്‍ കണ്ട സംതൃപ്തിയോടെ,
ആത്മനിര്‍വൃതിയോടെ  ഇനി എല്ലാം വെള്ളിത്തിരയി്ല്‍‍ എന്ന
നിലക്ക്  വിട്ടു . ചാനെലുകളും ,മറ്റു മാധ്യമങ്ങളും ഇപ്പോള്‍ അതു വിട്ടുകൊണ്ട്,മറ്റു പലതിന്റെയും പിന്നാലെ  പോയി.അല്ലേല്‍ത ന്നെ മിന്നിത്തിങ്ങുന്ന സൂപ്പരുകളെ കാണപ്പെട്ട ദൈവങ്ങളെ വേദനിപ്പിക്കാന്‍ ആര്‍ക്കാണ് താല്പര്യം?


പാവപ്പെട്ട കലാകാരന്മാര്‍. അവര്‍ കൊട്ടാരമോ? ആനക്കൊമ്പോ, ആര്‍ക്കും വേണ്ടാത്ത പൊടിപിടിച്ചു കിടക്കുന്ന പുരാവസ്ത്തുക്ക
ളോ, നാട് മുഴുക്കെ ബിസിനെസ്സും, ഭൂമിയുമൊക്കെയായി കഷ്ടി
ച്ച് ജീവിച്ചു പോകാനുള്ള വാഹകളല്ലേ ഉള്ളൂ ഇഷ്ടാ?പിന്നെന്തി
നാ ഇത്രയേറെ പുകിലുകള്‍?കോടികള്‍ വാരിക്കൂട്ടാനല്ലാതെ,അതി
നു കണക്ക് ബോധിപ്പിക്കെണ്ടതുന്ടെന്നോ, നികുതികൊടുക്കെണ്ട
തുന്ടെന്നോ പാവം നടന്മാര്‍ക്കറിയില്ലായിരുന്നു.


ദിലീപിന്‍റെ ഇത്തരത്തിലുള്ള ഒരഭിപ്രായ പ്രകടനം ഇന്‍കം ടാക്സു
കാര്‍ കേട്ടതുകൊണ്ടാവാം. പിന്നീട്, " അതിറ്റിങ്ങള്‍ അങ്ങിനെ പി
ഴച്ചുപോട്ടെ" എന്ന ഭാവത്തില്‍ 'ക മ'എന്നൊരക്ഷരം ഉരിയാടാതെ ഇന്‍കംടാക്സ്‌ ഓഫീസര്‍മാര്‍അകം വലിഞ്ഞത്.,പരിശോധനയില്‍ കണ്ടെടുത്ത രേഖകളില്‍ നിന്നും നികുതി വെട്ടിപ്പ് നടത്തിയതായി, പരിശോധകര്‍ ‍പറഞ്ഞതായിട്ടായിരുന്നു വാര്‍ത്താ മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വിവരം . 


മമ്മൂട്ടിയുടെ 'ഒളിയമ്പുകള്‍' എന്ന ചിത്രത്തില്‍( ചിത്രത്തിന്‍റെ പേര് ഇതാണെന്നാണെന്റെ ഓര്‍മ്മ )ഇന്കം ടാക്സ് ഓഫീസര്‍ ചമഞ്ഞു പോലീസിനെ കാവല്‍ നിര്‍ത്തി ആഭരണ ഷോപ്പ് കൊള്ള ചെയ്യു
ന്ന രംഗമുണ്ട്. അതെ പോലെ അങ്ങിനെഒരു സീന്‍ പുതിയ വല്ല സിനിമക്കുമായി ചിത്രീകരിച്ചതായിരുന്നുവോ, ഈ ഇന്‍കംടാക്സ്‌
റെയിഡിംഗ്? നാം ജനങ്ങള്‍ അങ്ങിനെ സംശയിച്ചുപോകുന്നു. അ
ല്ലാ എങ്കില്‍ ജനങ്ങളെ ആവേശത്തോടെ കാത്തിരുത്തിയ ഈ ന്കം ടാക്സ് റൈഡ് എന്തായി എന്ന വിശദാംശങ്ങള്‍ ജനങ്ങളെ
അറിയിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കും, മാധ്യമങ്ങള്‍‍ക്കുമി
ല്ലെന്നുണ്ടോ?. ചെന്നയില്‍ നിന്ന് വന്ന ലാലിന്‍റെ ബയോ മെട്രിക് ലോകറുകള്‍ തുറന്ന ശേഷം എന്തുണ്ടായി എന്ന്? ആനക്കൊമ്പ
ടക്കം ലാലിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്ത പുരാവസ്തു ശേഖര
ത്തെ കുറിച്ച്,ബിസിനെസ്സ്‌ സാമ്രാജ്യത്തെകുറിച്ചു.കുന്നുകൂട്ടിയ സ
മ്പാദ്യത്തെകുറിച്ചു. ഇതൊന്നും ജനങ്ങള്‍ അറിയേണ്ടതില്ല എങ്കി
ല്‍, ആ വിവരമെങ്കിലും ജനങ്ങള്‍ക്ക്‌ നല്കാമായിരുന്നില്ലേ?പിന്നെന്തിനു ഇങ്ങിനെ ഒരു റെയിഡ് കൊപ്രായത്തരം ഇന്‍കം ടാക്സ്‌ സാറന്മാരെ?


നികുതി വെട്ടിപ്പ് രാജ്യ ദ്രോഹമല്ലേ? കള്ളപ്പണവും കരിഞ്ചന്തയും, പൂഴ്ത്തി വെപ്പും രാജ്യദ്രോഹമല്ലേ?


ഷഷ്ടി പൂര്‍ത്തി കഴിഞ്ഞ നടന്‍മാര്‍ പതിനാറ്കാരികളുമൊത്തു ഡ്യൂയറ്റ് പാടി അഭിനയിക്കുന്നതു പോലെയുള്ള ഒരു തൊലിക്കട്ടി കൊണ്ട് മറക്കാവുന്നതല്ല.വെള്ളിത്തിരയിലായാലും.ചാനലുകളി
ലായാലും കണ്ടു സഹിച്ചിരിക്കാന്‍ ആളുകള്‍ ഉണ്ടല്ലോ. അതുള്ള
കാലം വരെ തൊലിക്കട്ടിയുടെ പ്രശ്നം ഉദിക്കുന്നില്ല.

 പല കഥാപാത്രങ്ങളെയും പ്രേക്ഷക മനസ്സില്‍ ഒരിക്കലും മായാതെ കൊത്തിവെക്കാന്‍ കഴിഞ്ഞ കഴിവുള്ള ഈ കലാ
കാരന്മാരില്‍ നിന്നും നല്ലത് മാത്രം പ്രതീക്ഷിക്കുന്ന പ്രേക്ഷ
കലോകം, ഇവര്‍ തരാം താഴ്ന്നു കാണാന്‍ ആഗ്രഹിക്കുന്നി
ല്ല എന്നത് സത്യം.എല്ലാ നിലയിലും അതിനനുസരിച്ചുയരാ
ന്‍ ഈ മഹാ നടന്മാര്‍ക്ക് കഴിയേണ്ടതുണ്ട്.  


പക്ഷെ പത്മശ്രീയും, ഡോക്ടറേറ്റും,കേണല്‍ പദവിയുമൊക്കെ നല്‍കി ആദരിച്ച ഈ മഹാനടന്മാരില്‍ നിന്നും,സ്വന്തംരാജ്യത്തെ
വഞ്ചിച്ചുകൊണ്ടുള്ള ജനത്തെ അമ്പരപ്പിച്ച ഈ സമ്പാദ്യവും, നികു
തിവെട്ടിപ്പും. കണ്ടസാമാന്യ ജനം നമ്മുടെ ധീര,പോരാളികളായ,
നീതി നിഷ്ടരായ സര്‍വ്വ ഗുണ സമ്പന്നരായ കഥാ പാത്രങ്ങളെ
മനസ്സില്‍ പൂജിച്ച ജനം, ഈ മുഖങ്ങളെ ഏതു വികാരത്തോടെയാ
ണ് കാണുക എന്ന് നമുക്കൂഹിക്കാം. പൌരുഷത്തിന്‍റെ സുന്ദര
മുഖം  തെളിയില്ല!.തീര്‍ച്ച!!.


പണത്തോട് ആര്‍ത്തിപൂണ്ടാല്‍ എന്ത് കിട്ടിയാലും തീരാത്ത ആ
ര്‍ത്തി പലപ്പോഴും മനുഷ്യനെ നാശത്തിലും. നാറ്റത്തിലുമെത്തി
ക്കും എന്നതിനു ഒരുപാട്  ദൃഷ്ടാന്തങ്ങള്‍ നമ്മുടെ സമൂഹത്തില്‍  നമുക്ക് കാണാനാവും.അത് തന്നെയാണ് ലാലിനും, മമ്മൂട്ടിക്കും സംഭവിച്ചതും. ജനമധ്യത്തില്‍ തിളങ്ങി നില്‍ക്കുന്ന, രാജ്യം ആദരി
ക്കുകയും ചെയ്ത ഇവര്‍ ഈ നികുതി വെട്ടിപ്പിന്നു തുനിഞ്ഞത് വി
നാശകാലെയുള്ള വിപരീത ബുദ്ധി അല്ലാതെന്തു?

രാജ്യം ഇവര്‍ക്ക് നല്‍കിയ പദവിയും ബഹുമാനവും തിരിച്ചു പിടി
ക്കണമെന്ന അഭിപ്രായം ശക്തമായി ഉയര്‍ന്നാല്‍ തന്നെ ജീ
വിതത്തില്‍ നേടിയ നല്ലതെല്ലാം ചാണകത്തില്‍ വീണപോലെ
യായിത്തീരുമല്ലോ.

ഭരണവും, ഭരണ സംവിധാനങ്ങളും, ഭരിക്കുന്നവരും,എല്ലാം തന്നെ ഇവരെപോലെയുള്ളവരെ കാത്തു സൂക്ഷിക്കുകതന്നെ ചെയ്യും.
ബോധമുള്ള ജന സമൂഹവും, രാജ്യത്തെമ്പാടും ഹസ്സാരെമാര്‍ ഉണ
ര്‍ന്നെഴുന്നെല്‍ക്കേണ്ടിയിരിക്കുന്നു.