2011, ഏപ്രിൽ 30, ശനിയാഴ്‌ച

തെഗാടിയ പറയുന്നത് ദേശീയത . എന്‍ഡോ സള്‍ഫാന്‍ ആശങ്കകള്‍ മാറുന്നില്ല -- വാര്‍ത്തകള്‍

മതന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സംവരണ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം -തൊഗാഡിയ

കാഞ്ഞങ്ങാട്: സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ തട്ടിയെടുക്കുന്നുവെന്നും മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളില്‍ സംവരണ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്, കേരളത്തെ ഇസ്‌ലാമിക സംസ്ഥാനമാക്കുമെന്നാണ്. എന്നാല്‍, ഇവയുടെ പൂര്‍വികര്‍ക്കുപോലും കഴിയാത്ത കാര്യമാണതെന്നും രാജ്യത്ത് വര്‍ഗീയ കലാപമുണ്ടായ അവസരങ്ങളില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുംപോലും ഹൈന്ദവ പതാകക്ക് പിറകിലാണ് അണിനിരന്നതെന്നും തൊഗാഡിയ പറഞ്ഞു. മുസ്‌ലിംകള്‍ക്ക് പാകിസ്താനെ മുസ്‌ലിം രാഷ്ട്രമാക്കാമെങ്കില്‍ തൊഗാഡിയക്ക് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനും സാധിക്കും. ഭാരതത്തിന്റെ ഭരണഘടന മാറ്റി ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചാല്‍ മുസല്‍മാന്മാര്‍ക്ക് വോട്ടവകാശംപോലും ഉണ്ടാകില്ലെന്നും പാകിസ്താന്‍ ആക്കി അവര്‍ക്ക് വേണ്ടതെല്ലാം നല്‍കിക്കഴിഞ്ഞുവെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
പി.കെ. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമി ദീപം തെളിച്ചു. കുമ്മനം രാജശേഖരന്‍, ജഗദീഷ് കാറന്ത് എന്നിവര്‍ സംസാരിച്ചു. അഡ്വ. പി. കരുണാകരന്‍ പ്രവീണ്‍ തൊഗാഡിയയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. ഇ.എസ്. ബിജു സ്വാഗതവും എ. കരുണാകരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍: വേണ്ടവിധം പാര്‍ട്ടി ഇടപെട്ടില്ല; കെ.പി.സി.സി യോഗത്തില്‍ സുധീരന്റെ വിമര്‍ശം

എന്‍ഡോസള്‍ഫാന്‍: വേണ്ടവിധം പാര്‍ട്ടി ഇടപെട്ടില്ല; കെ.പി.സി.സി യോഗത്തില്‍ സുധീരന്റെ വിമര്‍ശം
കൊച്ചി: എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കെ.പി.സി.സി രാഷ്ട്രീയ സമിതി യോഗത്തില്‍ വി.എം.സുധീരന്റെ രൂക്ഷ വിമര്‍ശം. കേന്ദ്രമന്ത്രിമാരായ ശരദ് പവാറും ജയറാം രമേശും സ്വീകരിച്ച നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇവരുടെ നിലപാട് കേരളത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വേണ്ടവിധം ഇടപെടാന്‍ കെ.പി.സി.സി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.
എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വേണ്ടവിധം പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. ദുരിതബാധിതര്‍ക്ക് പുനരധിവാസം ഒരുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
പിന്നീട് രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍, മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ സമരങ്ങളും വിവാദങ്ങളും പ്രതിപക്ഷ നേതാവിന്റെ കുപ്പായം അണിയാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് രമേശ്  ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ റോള്‍ നിര്‍വഹിക്കാനുള്ള റിഹേഴ്‌സലാണ് ഇപ്പോള്‍ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം ഉണ്ടാകുമെന്ന് യോഗം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേന്ദ്ര സഹായത്തോടെ പ്രത്യേക പാക്കേജ് നടപ്പാക്കും. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് തെറ്റായാണ് പ്രചരിച്ചത്്. വിഷയത്തില്‍ സമവായം ഉണ്ടാക്കണമെന്നും നിരോധിക്കുന്നതിന് പകരം കീടനാശിനിയെപ്പറ്റി തീരുമാനം വേണമെന്നും സഹായം വേണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാല്‍, അതിനെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത വ്യക്തി യഥാര്‍ഥ വിവരങ്ങളല്ല പുറത്തുവിട്ടത്. എല്‍.ഡി.എഫിന്റെ എന്‍ഡോസള്‍ഫാന്‍ പ്രചാരണത്തെ പ്രതിരോധിക്കേണ്ട കാര്യമില്ല. എന്‍ഡോസള്‍ഫാന്‍ നിരോധത്തെ അനുകൂലിച്ച സുധീരന്റെ നിലപാടില്‍ ഒരു പ്രശ്‌നവുമില്ല. കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണ്. കൂട്ടുകക്ഷി സര്‍ക്കാറായതിനാല്‍ എല്ലാ കാര്യത്തിലും ഏകാഭിപ്രായം സ്വീകരിക്കാന്‍ കഴിയില്ല. കേന്ദ്രമന്ത്രിമാരുടെ നിലപാട് കെ.പി.സി.സിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി രമേശ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, തെന്നല ബാലകൃഷ്ണപിള്ള, കേന്ദ്ര സഹമന്ത്രി കെ.സി.വേണുഗോപാല്‍, പി.സി.ചാക്കോ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

എന്‍ഡോസള്‍ഫാന്‍ നിരോധം: കേരളത്തിന് പ്രത്യേക ഗുണമില്ല

എന്‍ഡോസള്‍ഫാന്‍ നിരോധം: കേരളത്തിന് പ്രത്യേക ഗുണമില്ല
തിരുവനന്തപുരം:ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ തീരുമാനിച്ചെങ്കിലും കേരളത്തിന്  പ്രത്യേകിച്ച് ഗുണം കിട്ടില്ല. 22വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ചിട്ടുള്ളതിനാല്‍ ഈ മാരക കീടനാശിനി പാടെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് തുടച്ച് നീക്കപ്പെടില്ല.രാജ്യത്ത് നിരോധം നടപ്പാക്കാന്‍ 11വര്‍ഷം കാത്തിരിക്കുകയും വേണം.
ഇതേസമയം,കേരള കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദേശപ്രകാരമാണ് കശുമാവ് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടിസ് വ്യക്തമാക്കുന്നു.എന്‍ഡോസള്‍ഫാന്‍ ഏതൊക്കെ വിളകള്‍ക്ക് ഉപയോഗിക്കാമെന്ന ലേബലില്‍ കശുമാവിനെ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്താതിരിക്കെയാണ് കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദേശം. പാക്കേജ് ഓഫ് പ്രാക്ടീസ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.
കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദേശ പ്രകാരമാണ് ഹെലികോപ്ടറിലൂടെ എന്‍ഡോസള്‍ഫാന്‍ തളിച്ചതെന്നും പറയുന്നു.1978 മുതല്‍ 2011 വരെ വര്‍ഷത്തില്‍ മൂന്ന് തവണ വീതമാണ് ഹെലികോപ്ടറിലൂടെ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. ഈ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ ദുരന്തങ്ങള്‍ക്ക് ഉത്തരവാദിത്തം പ്ലാന്‍േറഷന്‍ കോര്‍പറേഷന് ഒപ്പം കാര്‍ഷിക സര്‍വകലാശാലക്കുമുണ്ടെന്ന് വ്യക്തം.ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനാണെന്ന നിലപാട്  കേന്ദ്രം സ്വീകരിച്ചതും ഇത് മൂലമാണത്രെ. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ട്രൈബ്യൂണല്‍ രൂപവത്കരണം, ദുരിതബാധിതരുടെ പുനരധിവാസം തുടങ്ങിയ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ച് വിടാന്‍ മാത്രമെ എന്‍ഡോസള്‍ഫാന്‍ നിരോധ സമരം ഗുണം ചെയ്തുള്ളൂവെന്ന ആക്ഷേപവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
2006 മുതല്‍ നിരോധം നിലനില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ തീരുമാനം കേരളത്തിന് പ്രത്യേകിച്ച് നേട്ടമൊന്നും പ്രദാനം ചെയ്യുന്നില്ല.22വിളകള്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാമെന്നതിനാല്‍ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ സുലഭമായി തുടര്‍ന്നും ലഭിക്കും.കേരളത്തില്‍ സമ്പൂര്‍ണ നിരോധം നിലവിലുള്ളതിനാല്‍ ഇളവിന്റെ ആനുകൂല്യം കിട്ടില്ല.ഈ സാഹചര്യത്തില്‍ അതിര്‍ത്തി കടന്ന് എന്‍ഡോസള്‍ഫാന്‍ എത്തുന്നത് തടയണം.ചെക്‌പോസ്റ്റുകളിലെ പരിശോധന ശക്തമാക്കുകയും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ഷകരെയും ഏലത്തോട്ടം ഉടമകളെയും വിലക്കുകയും വേണം.
ഇതേസമയം,കശുമാവ് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതിലൂടെ ദുരിതത്തിലായവര്‍ക്ക് ആര് നഷ്ടപരിഹാരം നല്‍കുമെന്നും അവരെ ആര് പുനരധിവസിപ്പിക്കുമെന്നതും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിലൂടെ വിസ്മൃതിയിലായി.എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതിലൂടെ ദുരിത ബാധിതര്‍ക്ക് എന്ത് ആശ്വാസമാണ് ലഭിക്കുകയെന്ന ചോദ്യവും ബാക്കിയാണ്.

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു.

കേന്ദ്ര സര്‍ക്കാര്‍ മാരക വിഷത്തിന്റെ സംരക്ഷകരായി മാറുന്നു

കേന്ദ്ര സര്‍ക്കാര്‍ മാരക വിഷത്തിന്റെ സംരക്ഷകരായി മാറുന്നു
തിരുവനന്തപുരം: ബഹുരാഷ്ട്ര കുത്തകകളാണ് എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടെടുക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളത്തിന്റെ വികാരം അറിയിക്കാന്‍ വേണ്ടി സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാന്‍ പോയെങ്കിലും എന്‍ഡോസള്‍ഫാനു വേണ്ടിയുളള നിലപാടാണ് ഫലത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ചത്. വീണ്ടും പഠനം നടത്തണമെന്നാണ് അദ്ദേഹം സംഘത്തെ അറിയിച്ചത്. ഇതിനോടകം തന്നെ 16 പഠനങ്ങള്‍ നടന്നു. കണ്ട് മനസിലാക്കാവുന്ന കരളലിയുന്ന ദൃശ്യങ്ങളാണ് കാസര്‍ക്കോടുളളത്. ഇനിയും പഠനം നടത്തുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 400 പേര്‍ മരിച്ചു, 4000 പേര്‍ക്ക് മാരകരോഗങ്ങള്‍ പിടിപെട്ടു. ഇനിയും നിസംഗത പാലിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഹര്‍ത്താലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടന്ന ഇടതുമുന്നണിയുടെ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരുടെ ആരോഗ്യം തകര്‍ക്കുന്ന മാരക വിഷത്തിന്റെ സംരക്ഷകരായി കേന്ദ്ര സര്‍ക്കാര്‍ മാറുന്ന കാഴ്ച്ചയാണ് ഇപ്പോഴുളളത്. മിക്കവാറും രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ പറ്റില്ലെന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു എന്ന റിപ്പോര്‍ട്ടാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യ മാത്രമാണ് എന്‍ഡോസള്‍ഫാനുവേണ്ടി നിലകൊളളുന്നത്. ഇത് ജനത്തെ അപമാനിക്കുന്നതിനു തുല്ല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

കലിയുഗത്തിലെ ഇരുപത്തൊന്നാം നൂറ്റാണ്ട്.

വിരല്തുംബുകൊണ്ട് ലോകം ഭരിക്കാവുന്ന ഇന്ന്, അത് മനുഷ്യന്റെ അപാരമായ

 കഴിവിന്റെ, സാങ്കേതിക വിത്ഞ്ഞാന  

 

ദൊഢമാളൂരില്‍ ബാബ പുനരവതരിക്കുമെന്ന്

ദൊഢമാളൂര്‍: പുനര്‍ജന്മ സങ്കല്‍പത്തിന്റെ പേരില്‍ കര്‍ണാടകയിലെ ഒരു ഗ്രാമം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. പരേതനായ  സായിബാബ പ്രേമസായി എന്ന പേരില്‍ പുനര്‍ജനിക്കുമെന്നു ഭക്തര്‍ വിശ്വസിക്കുന്ന ദൊഢമാളൂര്‍ ഗ്രാമമാണ് വാര്‍ത്താകേന്ദ്രമാകുന്നത്. ബംഗളൂരു-മൈസൂര്‍ ദേശീയപാതയില്‍ മാണ്ഡ്യക്കടുത്ത ഉറക്കം തൂങ്ങിക്കിടക്കുന്ന ഈ ഗ്രാമത്തിലേക്ക് വരുംനാളുകളില്‍ സായിഭക്തര്‍ പ്രവഹിക്കും.സായിബാബയുടെ കടുത്ത ഭക്തനായ ഒരു സ്വാമി രചിച്ച 'ശ്രീ സത്യസായി-അനന്തസായി' എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിശ്വാസം. ഒരിക്കല്‍ സായിബാബ ഈ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന തന്നോട് അദ്ദേഹത്തിന് കലിയുഗത്തില്‍ മൂന്ന് അവതാരങ്ങളുണ്ടാവുമെന്നും മൂന്നാമത്തേത് പ്രേമസായി എന്ന പേരില്‍ ഈ ഗ്രാമത്തില്‍ ജനിക്കുമെന്നും പറഞ്ഞത്രെ. രണ്ടാമത്തെ അവതാരം താനാണെന്നും ആദ്യത്തേത് ഷിര്‍ദ്ദിസായിയാണെന്നും അദ്ദേഹം പറഞ്ഞതായി സ്വാമി എഴുതുന്നു. '60കളില്‍ നടന്ന ആ സന്ദര്‍ശനത്തിനിടയില്‍  ഒരു വീടും ബാബ ചൂണ്ടിക്കാണിച്ചു കൊടുത്തത്രെ.
എന്നാല്‍, ഇതേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയാണുള്ളത്. ഇവിടെ ഒരു കൃഷ്ണക്ഷേത്രം നടത്തുന്ന രാമദാസ് പറയുന്നത്, 2023നു ശേഷമാണ് പ്രേമസായി ഇവിടെ ജനിക്കുകയെന്നാണത്രെ. കുറേക്കാലം മുമ്പ് മരിച്ച നാരായണ കസ്തൂരി എന്ന തന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് സ്ത്രീജന്മമെടുത്ത് അടുത്തുള്ള ഭദ്രാവതി എന്ന ഗ്രാമത്തില്‍ അവതരിക്കുമ്പോള്‍ ഈ ഗ്രാമത്തിലെ ഒരാള്‍ അവരെ കല്യാണം കഴിച്ച് പ്രേമസായിക്ക് ജന്മം കൊടുക്കുമത്രെ. ഇന്ന് നീ എന്റെ സഹായിയും നാളെ അമ്മയുമാകുമെന്ന് സായിബാബ അയാളോട് പറഞ്ഞതായാണ് കരുതപ്പെടുന്നത്. കന്‍വ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ദൊഢമാളൂര്‍ സായിബാബയുടെ പുനരവതാരശേഷം ഗുണപര്‍ഥി എന്നറിയപ്പെടുമെന്നാണ് ഗ്രാമീണരില്‍ ചിലരുടെ വിശ്വാസം.

എന്‍ഡോ സള്‍ഫാന്‍ - ലോക രാഷ്ട്രങ്ങളുടെ മുന്‍പില്‍ ഇന്ത്യയെ നാണം കെടുത്തിയവരെ മനസ്സിലാക്കുക നാം

അവിശുദ്ധ ബന്ധത്തില്‍ ഇന്ത്യ നാണം കെട്ടു ; ആഗോള നിരോധത്തിന് സാധ്യത

അവിശുദ്ധ ബന്ധത്തില്‍ ഇന്ത്യ നാണം കെട്ടു ; ആഗോള നിരോധത്തിന് സാധ്യത
ന്യൂദല്‍ഹി: സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ഉപസമിതിയില്‍ എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച ചെയ്യുന്നതിനിടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനിയുമായി നാലു വട്ടം ചര്‍ച്ച നടത്തിയത് ലോകരാഷ്ട്രങ്ങള്‍ കണ്ടുപിടിച്ചത് ജനീവ സമ്മേളനത്തിന്റെ മൂന്നാം നാളില്‍ ഇന്ത്യയെ നാണം കെടുത്തി. എതിര്‍പ്പുള്ള ഏക രാജ്യമായി ഇന്ത്യ മാറുക കൂടി ചെയ്തതോടെ ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയേറി.
അനക്‌സ് (എ)യില്‍ ഉള്‍പ്പെടുത്തി ഈ സമ്മേളനത്തില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിലപാടിലേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. അനക്‌സ് (എ)യില്‍ ഉള്‍പ്പെടുത്തിയാല്‍ വികസിത രാജ്യങ്ങള്‍ നല്‍കുന്ന ഫണ്ട് ഉപയോഗിച്ച് മൂന്ന് വര്‍ഷത്തിനകം ബദല്‍ മാര്‍ഗം കണ്ടെത്തണം. അതേ സമയം അഞ്ച് വര്‍ഷം വരെ പരിമിതമായ തോതില്‍ ഉപയോഗത്തിന് അനുമതി ലഭിക്കുകയും ചെയ്യും. എന്തുവന്നാലും പത്ത് വര്‍ഷം കൊണ്ട് എന്‍ഡോസള്‍ഫാന്‍ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കേണ്ടി വരും. ബദലുകളില്ലാത്ത കീടങ്ങള്‍ക്ക് കീടനാശിനിയായി ഉപയോഗിക്കാന്‍ മാത്രമാണ് പരിമിതമായ തോതില്‍ ഇളവ് ലഭിക്കുക. ഇളവ് ഏതൊക്കെ വിളകളിലെ കീടങ്ങള്‍ക്ക് വേണമെന്ന് അതത് രാജ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
നിരോധനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന സൂചന ലഭിച്ചതോടെ കൂടുതല്‍ വിളകള്‍ക്ക് ഇളവ് നേടാനുള്ള ശ്രമവും ഇന്ത്യ ബുധനാഴ്ച തുടങ്ങി. ചൈന നാല് വിളകളുടെ പട്ടിക മാത്രം നല്‍കിയപ്പോള്‍ 50ലധികം വിളകളുടെ പേരാണ് ഇന്ത്യ നല്‍കിയത്. എന്നാല്‍ ഇത്രയും കൂടുതല്‍ പറ്റില്ലെന്ന് പറഞ്ഞ് ഉപസമിതി പട്ടിക മടക്കി. തുടര്‍ന്ന് ഇന്ത്യ സമര്‍പ്പിച്ച 22 വിളകളുടെ പട്ടികയില്‍ ചര്‍ച്ച നടക്കുകയാണ്.
സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച ഇന്ത്യയുടെ എന്‍ഡോസള്‍ഫാന്‍ പ്രേമത്തിന്റെ മറ നീക്കിയ കൂടിക്കാഴ്ചകള്‍ക്ക് ജനീവ വേദിയായി. എന്‍ഡോസള്‍ഫാന്‍ നിരോധം വിശദമായി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച വൈകീട്ട് ഉപസമിതിക്ക് വിട്ടിരുന്നു. ഉപസമിതിയില്‍ ചൊവ്വാഴ്ച നടന്ന പ്രാരംഭ ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു ബുധനാഴ്ച നടന്നത്. എന്‍ഡോസള്‍ഫാന് വേണ്ടി ശബ്ദിക്കാന്‍ തുണയില്ലാതെ ഒറ്റപ്പെട്ട ഇന്ത്യ ആരുമായാണ് കൂടിയാലോചന നടത്തുന്നതെന്ന് അംഗരാജ്യങ്ങള്‍ കൗതുക പൂര്‍വം നിരീക്ഷിക്കുകയായിരുന്നു. സമ്മേളന പ്രതിനിധികളില്‍ പലരും ആദ്യമായി കേള്‍ക്കുന്ന സമോവ എന്ന രാജ്യം പോലെ മറ്റാരെങ്കിലും ഇന്ത്യക്കൊപ്പമുണ്ടോ എന്നായിരുന്നു ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കിയത്. എന്നാല്‍ വ്യതിരിക്തമായ അഭിപ്രായം പറഞ്ഞ് തങ്ങളുടെ സാന്നിധ്യം ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു സമോവയുടെ ഉദ്ദേശ്യമെന്ന് ഉപസമിതി ചര്‍ച്ച തെളിയിച്ചു. എന്‍ഡോസള്‍ഫാന് അനുകൂലമായി ഒന്നും പറയാന്‍ കഴിയാതിരുന്ന അവര്‍ക്ക് ബദല്‍ വേണമെന്ന നിലപാടിലേക്ക് മാറി.
ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനിയുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുന്നത് പ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ കൂടിക്കാഴ്ച പുറത്തായതോടെ കേരളത്തിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി വിവിധ രാഷ്ട്ര പ്രതിനിധികള്‍ പരസ്യമായി പ്രചാരണം തുടങ്ങി. കേരളം തയാറാക്കിയ എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ടിന്റെ ആധികാരികത ബോധ്യപ്പെട്ടുവെന്ന് വ്യക്തമാക്കിയ അവര്‍ റിപ്പോര്‍ട്ടിന്റെ കോപ്പികളെടുത്ത് പ്രതിനിധികള്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യാനും തുടങ്ങി. കേരള മുഖ്യമന്ത്രി മോലൊപ്പിട്ട ഇന്ത്യയില്‍ നിന്നുള്ള യഥാര്‍ഥ ശബ്ദമെന്ന നിലയില്‍ ഇറാന്റെ നേതൃത്വത്തിലായിരുന്നു റിപ്പോര്‍ട്ട് വിതരണം.
ഈ സംഭവ വികാസങ്ങളെല്ലാമായതോടെ ഉപസമിതിയുടെ അധ്യക്ഷ പദവിയുള്ള ഖത്തര്‍ വിഷയത്തില്‍ കുറെ കൂടി ഗൗരവതരമായ നിലപാട് സ്വീകരിച്ചു. ഉപസമിതി അധ്യക്ഷ ഹല അലീശ ഇന്ത്യന്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്തിയ ശേഷം കേരളത്തിന്റെ നിലപാടറിയാന്‍ പ്രത്യേക സമയം കണ്ടെത്തി. കേരളത്തില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ഡോ. മുഹമ്മദ് അശീലുമായി അര മണിക്കൂര്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയ അവര്‍ കേരളത്തിന്റെ യഥാര്‍ഥ അനുഭവങ്ങളും ഇന്ത്യന്‍ നിലപാടിനു പിന്നിലെ താല്‍പര്യങ്ങളും മുഹമ്മദ് അശീലില്‍ നിന്ന് വിശദമായി ശേഖരിച്ചു. ദൈവം ഉദ്ദേശിച്ചാല്‍ ഈ മാരകവിഷം നമുക്ക് നിരോധിക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് അശീലുമായുള്ള കൂടിക്കാഴ്ചക്ക് ഉപസമിതി അധ്യക്ഷ വിരാമമിട്ടതെന്ന് ജനീവയില്‍ കേരളത്തില്‍ നിന്നുള്ള ഇരകളെ പ്രതിനിധീകരിക്കുന്ന ഡോ. മുഹമ്മദ് അശീല്‍ 'മാധ്യമ'ത്തോടു പറഞ്ഞു

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

സ്വന്തം പ്രജകളോട് മനുഷ്യത്വം കാണിക്കാത്ത സര്‍ക്കാര്‍. ലജ്ജിക്കാം നമുക്ക്.

എന്‍ഡോസള്‍ഫാന്‍: ജനീവയില്‍ ഇന്ത്യക്ക് തിരിച്ചടി

എന്‍ഡോസള്‍ഫാന്‍: ജനീവയില്‍ ഇന്ത്യക്ക് തിരിച്ചടി
ന്യൂദല്‍ഹി: സ്വന്തം മണ്ണിലെ ഇരകളോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ച് എന്‍ഡോസള്‍ഫാന് വേണ്ടി  പ്രചാരണത്തിനിറങ്ങിയ ഇന്ത്യ ജനീവയിലെ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ ഒറ്റപ്പെട്ടു. ഇന്ത്യയുടെ നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നതും നിരോധനത്തെ എതിര്‍ത്ത ചൈന നിഷ്പക്ഷ സ്വരത്തില്‍ സംസാരിച്ചതുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
എന്‍ഡോസള്‍ഫാന് വേണ്ടി വാദിക്കാന്‍ ഇന്ത്യയോടൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ച നിരവധി ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തങ്ങളുടെ നിലപാട് മാറ്റി എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ചു. ലോകത്ത് ഇന്ത്യയും ചൈനയും ഇസ്രായേലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന ബ്രസീലും നിരോധനത്തിന് അനൂകൂലമായ നിലപാടിലേക്ക് മാറിയവരില്‍ ഉള്‍പ്പെടും.
എന്‍ഡോസള്‍ഫാന് നിരോധനത്തിനെതിരെ ഏഷ്യാ-പസിഫിക് മേഖലയുടെ പേരില്‍ കരട് പ്രസ്താവന വിതണം ചെയ്ത ഇന്ത്യയുടെ നടപടിക്കെതിരെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം അപ്രതീക്ഷിതമായി രംഗത്തുവന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ യൂറോപ്യന്‍ യൂനിയന്റെ വ്യാപാര താല്‍പര്യങ്ങളാണെന്ന വാദമുയര്‍ത്തി എന്‍ഡോസള്‍ഫാനെതിരായ നീക്കത്തെ രാഷ്ട്രാന്തരീയ ചേരിതിരിവാക്കി മാറ്റി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഇന്ത്യ നടത്തിയ ശ്രമമാണ് അറബ് രാജ്യങ്ങള്‍ അവസരത്തിനൊത്തുയര്‍ന്ന് പരാജയപ്പെടുത്തിയത്. ഇന്ത്യയുമായി മികച്ച ഉഭയകക്ഷി ബന്ധം പുലര്‍ത്തുന്ന ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ ഭിന്നിപ്പിക്കല്‍ തന്ത്രം തിരിച്ചറിഞ്ഞു.
ഒറ്റപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ ഭാഷ മയപ്പെടുത്തിയ ഇന്ത്യ വോട്ടിനിട്ട് നിരോധിക്കുന്ന സാഹചര്യം ഒഴിവാക്കാനും നിരോധനം നീട്ടിവെപ്പിക്കാനും സാങ്കേതിക തടസവാദങ്ങള്‍ ഉന്നയിച്ചു.

2011, ഏപ്രിൽ 24, ഞായറാഴ്‌ച

ഒരവതാര പുരുഷന്‍റെ അന്ത്യം

സത്യസായ്ബാബ അന്തരിച്ചു

സത്യസായ്ബാബ അന്തരിച്ചു
പുട്ടപര്‍ത്തി (ആന്ധ്ര): ഹൈന്ദവ ആത്മീയ മേഖലയില്‍ ആറു പതിറ്റാണ്ടു കാലം അനുയായികളുടെ അവതാരപുരുഷനായി നിറഞ്ഞ സത്യസായി ബാബ (84) നിര്യാതനായി. ഇന്ന് രാവിലെ 7.30ഓടെ സത്യസായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ സയന്‍സസില്‍ യായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് പുട്ടപര്‍ത്തിയിലെ സത്യസായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ സയന്‍സസില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ പ്രവര്‍ത്തനരഹിതമായി മരണം സംഭവിക്കുകയായിരുന്നു.  വിയോഗ വാര്‍ത്തയറിഞ്ഞ ആയിരക്കണക്കിന് ഭക്തര്‍ കുതിച്ചെത്തിതോടെ സായ് നഗരമെന്നറിയപ്പെടുന്ന പുട്ടപര്‍ത്തിയില്‍ ജനപ്രവാഹത്തെ നിയന്ത്രിക്കാനായി പതിനായിരത്തോളം പൊലീസുകാരെ വിന്യസിച്ചു. ബാബ ആശുപത്രിയില്‍ ആയതുമുതല്‍ നഗരത്തില്‍ നിരോധാജ്ഞ നിലനില്‍ക്കുകയാണ്. നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു.
114 രാജ്യങ്ങളിലെ 1200 ലേറെ വരുന്ന സായ് സ്ഥാപനങ്ങളിലൂടെ 40,000 കോടി രൂപയിലേറെ ആസ്തിയുള്ള സത്യസായ്ബാബ ' ഭഗവാന്റെ വര്‍ത്തമാനകാല അവതാരം' എന്നാണ് 60 ലക്ഷത്തോളം വരുന്ന അനുയായികളാല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍, യുക്തിവാദികളുടെയും ശാസ്ത്രവാദികളുടെയും ചില പൗരാവകാശ സംഘടനകളുടെയും നിരന്തര വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം എന്നും വിധേയനായിരുന്നു.
1926 നവംബര്‍ 23 ന് ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ഈശ്വരമ്മയുടെയും രാജു രത്‌നാകരത്തിന്റെയും മകനായി പിറന്ന സത്യാനാരായണ രാജുവാണ് പിന്നീട് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹൈന്ദവ ആത്മീയ ഗുരുവായി വളര്‍ന്നത്. 14 ാം വയസില്‍ സ്വയം അവതാരപുരുഷനായി പ്രഖ്യാപിച്ച് വീടുവിട്ട് തീര്‍ഥാടനത്തിനിറങ്ങിയ രാജു, സത്യസായ് ബാബ എന്ന പേര് സ്വീകരിച്ചു. 1918 ല്‍ അന്തരിച്ച മറ്റൊരു ഹൈന്ദവ ആത്മീയ ഗുരുവായ ഷിര്‍ദിസായ്ബാബയുടെ പുനര്‍ജന്‍മമാണ് താനെന്ന് സായ്ബാബ അവകാശപ്പെട്ടു.
1944 ലാണ് ഏതാനും അനുയായികള്‍ ചേര്‍ന്ന് ബാബയുടെ പേരില്‍ ആദ്യ ക്ഷേത്രം പുട്ടപര്‍ത്തിയില്‍ നിര്‍മിച്ചത്. നൂറു കണക്കിന് ആശുപത്രികളും അഗതിമന്ദിരങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പിന്നീട് ലോകമെങ്ങും സായ് സ്ഥാപനങ്ങള്‍ പടര്‍ന്നുപന്തലിച്ചത് മിന്നല്‍വേഗതയിലായിരുന്നു. ശാസ്ത്രജ്ഞരും രാഷ്ട്രത്തലവന്‍മാരുമടക്കം ലക്ഷങ്ങളെ തന്റെ 'അത്ഭുത പ്രവര്‍ത്തി'കളിലൂടെ ആകര്‍ഷിച്ച സായ്ബാബയെ വളര്‍ച്ചയുടെ ആരംഭകാലം മുതല്‍ തന്നെ വിവാദങ്ങളും പിന്തുടര്‍ന്നു. ശൂന്യതയില്‍ നിന്ന് സ്വര്‍ണമാലയും ഫലങ്ങളും വിഭൂതിയും സൃഷ്ടിക്കുന്ന സായ് അത്ഭുതങ്ങള്‍ വെറും മാജിക് തട്ടിപ്പാണെന്ന് യുക്തിവാദികളും മറ്റും തെളിവുകളോടെ സമര്‍ഥിച്ചു. ബാബയുടെ ആശ്രമങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ ദുരൂഹതകളും അദ്ദേഹത്തിന്റെ തന്നെ സ്വഭാവസവിശേഷതകളും പലപ്പോഴും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. ഒന്നിലേറെ തവണ ബാബക്കുനേരേ വധശ്രമവുമുണ്ടായി. എങ്കിലും അതൊന്നും ബാബയുടെ ഭക്തജന പ്രീതിയില്‍ കുറവുണ്ടാക്കിയില്ല.
ധര്‍മാശുപത്രികളും ഉന്നത സ്ഥാപനങ്ങളും ആതുരാലയങ്ങളും വഴി സായ്ബാബ നടത്തിയ സാമൂഹികസേവനങ്ങള്‍ എതിരാളികളുടെ പോലും പ്രശംസനേടി. നിര്‍ധനരായ അനേകര്‍ക്ക് സായ് സ്ഥാപനങ്ങളുടെ സഹായത്തിലൂടെ ജീവിതവഴി കണ്ടെത്താനായി. പുട്ടപര്‍ത്തിയില്‍ സ്ഥാപിച്ച പ്രശാന്തി നിലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'സത്യ സേവാ സംഘടന'യിലൂടെ ബാബ അനേകായിരം അനാഥര്‍ക്ക് അഭയമൊരുക്കി. ഇന്ത്യയിലെ ആറായിരത്തിലധികം പിന്നാക്ക ഗ്രാമങ്ങളില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നു. പുട്ടപര്‍ത്തിയിലെ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ജാതിമതഭേദമന്യേ ആയിരക്കണക്കിന് പാവപ്പെട്ട മാറാരോഗികള്‍ക്ക് ആശ്വാസ കേന്ദ്രമാണ്. സ്വയം ദൈവാവാതാരമായി അവകാശപ്പെട്ട ബാബയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും വിപുലമായ ആതുരസേവനങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ പ്രശസ്തി ലോകമെങ്ങും വ്യാപിച്ചു. ബാബയുടെ സംസ്‌കാരതീയതിയും മറ്റും തീരുമാനിച്ചിട്ടില്ല.

സായിബാബയുടെ 40,000 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും

സായിബാബയുടെ 40,000 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും
പുട്ടപര്‍ത്തി (ആന്ധ്ര): സത്യസായി ബാബയുടെ ട്രസ്റ്റിന് കീഴിലുള്ള 40,000 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. 166 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന രണ്ടായിരത്തോളം സായി സ്ഥാപനങ്ങളുടെ ഉടമസ്ഥതയെചൊല്ലി ഇതിനകം തര്‍ക്കങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. സ്വത്തിന്റെ ദുരുപയോഗം തടയാനും അവകാശതര്‍ക്കം ഇല്ലാതാക്കാനുമായി, 1959ലെ ഹിന്ദുമത ചാരിറ്റബ്ള്‍ നിയമപ്രകാരം മുഴുവന്‍ സായ് സ്ഥാപനങ്ങളും ഏറ്റെടുക്കാനാണ് സര്‍ക്കാറിന്റെ നീക്കം. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടന്നു.
1972ല്‍  ബാബ തലവനായി സ്ഥാപിച്ച ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റിന്റെ കീഴിലാണ് സ്വത്തുക്കള്‍ മുഴുവന്‍. 60 ലക്ഷം സജീവ ഭക്തരുടെയും മൂന്നു കോടി വരുന്ന അനുയായികളുടെയും സംഭാവനകളാണ്  സ്വത്തുക്കള്‍ ഏറെയും. ദിവസം തോറും  കോടികളുടെ സംഭാവന ഇപ്പോഴും എത്തുന്നുണ്ട്.  വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ വികസനം, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ വന്‍ നിക്ഷേപങ്ങളും ട്രസ്റ്റ് നടത്തിയിട്ടുണ്ട്.
 പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയം, ബംഗളൂരു വൈറ്റ്ഫീല്‍ഡിലെ ബൃന്ദാവന്‍ ആശ്രമം, കൊടൈക്കനാലിലുള്ള സായ് ശ്രുതി ആശ്രമം, പുട്ടപര്‍ത്തിയിലെയും ബംഗളൂരുവിലെയും ആധുനിക ആശുപത്രികള്‍ എന്നിവയുടെ മാത്രം മൂല്യം രണ്ടായിരം കോടി വരും.  ഇതിനുപുറമെ രാജ്യത്തും പുറത്തുമായി നിരവധി ആശുപത്രികളും ആയിരക്കണക്കിന് ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നു. പുട്ടപര്‍ത്തിയിലെ സായിബാബ സര്‍വകലാശാലക്ക് പുറമെ നിരവധി കോളജുകളും സ്‌കൂളുകളും ട്രസ്റ്റിനുണ്ട്.  1300 സത്യസായി സെന്ററുകളാണ് ലോകത്തിലുടനീളം സ്‌കൂളുകളും ആരോഗ്യ-സാംസ്‌കാരിക കേന്ദ്രങ്ങളും നടത്തുന്നത്. സത്യസായി എജുകെയര്‍ എന്ന പദ്ധതി വഴി 33 രാജ്യങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
തന്റെ കുടുംബാംഗങ്ങളിലെ ഭൂരിഭാഗം പേരെയും ട്രസ്റ്റില്‍ നിന്ന് സായിബാബ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. 200ഓളം വരുന്ന കുടുംബാംഗങ്ങള്‍ പുട്ടപര്‍ത്തിയില്‍  ഹോട്ടലുകള്‍ തുടങ്ങി ഭക്തരെ മുതലെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ട്രസ്റ്റില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താന്‍ ബാബയെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. സുതാര്യമല്ലാത്ത രീതിയിലാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം. ഓഡിറ്റിങ്ങും മറ്റും ഉണ്ടെങ്കിലും സായിബാബയുടെ നിയന്ത്രണത്തിലാണ് എല്ലാം.  166 രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന സ്വത്തുക്കള്‍ സംബന്ധിച്ച് പൂര്‍ണ വിവരംപോലും ലഭ്യമല്ല. ഐ.എ.എസ് വിട്ട് ഭക്തിമാര്‍ഗത്തിലേക്ക് വന്ന കെ. ചക്രവര്‍ത്തി, എസ്.വി. ഗിരി എന്നിവരാണ് ഇപ്പോള്‍ ട്രസ്റ്റിലെ പ്രമുഖര്‍.
ബാബയുടെ പിന്‍ഗാമിയെപ്പറ്റി വ്യക്തതയില്ലാത്തതും ട്രസ്റ്റികളെ പൂര്‍ണമായും ഇത്രയും വലിയ സ്വത്ത് ഏല്‍പിക്കാന്‍ കഴിയില്ല എന്നതുമാണ്  ഏറ്റെടുക്കലിന്  സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. സായിബാബ വിടവാങ്ങിയാല്‍ സ്വത്ത് പലരും സ്വന്തം നിലക്ക് കൈകാര്യം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വത്ത് ഏറ്റെടുത്താല്‍ സായി ഭക്തരുടെ പ്രതികരണം എന്താവുമെന്ന ആശങ്കയും ആന്ധ്രയിലെ കിരണ്‍ റെഡ്ഢി സര്‍ക്കാറിനെ അലട്ടുന്നുണ്ട്.

2011, ഏപ്രിൽ 23, ശനിയാഴ്‌ച

ഗുജറാത്ത് വംശഹത്യ: പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി

ഗുജറാത്ത് വംശഹത്യ: പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി
മോഡിയുടെ വാദം പൊളിയുന്നു
ന്യൂദല്‍ഹി: കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി രംഗത്തെത്തി. മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് മുഖ്യമന്ത്രി വിളിച്ച നിര്‍ണായക യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന മോഡിയുടെയും ചില ഉദ്യോഗസ്ഥരുടെയും അവകാശവാദം പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
മോഡി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ പഴയ ഡ്രൈവര്‍ താര ചന്ദ്ര യാദവാണ് വെളിപ്പെടുത്തിയത്. 2002 ഫെബ്രുവരി 27ന് ഗുജറാത്ത് കലാപത്തിന്റെ മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുസ്‌ലിംകളെ പാഠം പഠിപ്പിക്കണമെന്നും ഹിന്ദുക്കളുടെ രോഷം ശമിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും നരേന്ദ്ര മോഡി ആവശ്യപ്പെട്ടുവെന്നാണ് ഭട്ടിന്റെ മൊഴി. ഗോധ്രയില്‍ മരിച്ച കര്‍സേവകരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടുവരുന്നതും അന്നേ ദിവസം ബി.ജെ.പി പിന്തുണയോടെ വിശ്വ ഹിന്ദു പരിഷത്ത് ബന്ദ് പ്രഖ്യാപിച്ചതും വര്‍ഗീയ കലാപത്തിന് ഇടവരുത്തുമെന്നും അത് തടയാനുള്ള പൊലീസ് സേന ഗുജറാത്തില്‍ ഇല്ലെന്നും ഭട്ട് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗോധ്രയില്‍ കര്‍സേവകരെ കത്തിച്ചത് സഹിക്കാന്‍ കഴിയില്ലെന്നും ബന്ദിനെ പിന്തുണക്കുമെന്നുമായിരുന്നു മോഡിയുടെ പ്രതികരണമെന്നും ഭട്ടിന്റെ സത്യവാങ്മൂലത്തിലുണ്ട്.
ഭട്ട് ഈ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നായിരുന്നു നരേന്ദ്ര മോഡി ഉയര്‍ത്തിയ വാദം. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ അദ്ദേഹം ഈ വാദമുയര്‍ത്തി സത്യവാങ്മൂലം നല്‍കുകയും ചെയ്തു. മോഡിയുടെ വാദമാണ്  ശരിയെന്ന് പറഞ്ഞ് മുന്‍ ഗുജറാത്ത് ഡി.ജി.പി കെ. ചക്രവര്‍ത്തി ശനിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിറകെയാണ് യോഗത്തില്‍ ഭട്ടിനെ എത്തിച്ച ഡ്രൈവര്‍ മൊഴി നല്‍കിയത്.
സംസ്ഥാന ഡി.ജി.പിക്കൊപ്പമാണ് സഞ്ജീവ് ഭട്ട് നരേന്ദ്ര മോഡിയുടെ ബംഗ്ലാവില്‍ യോഗത്തിന് ചെന്നതെന്ന് താര ചന്ദ് യാദവ് പറഞ്ഞു. അദ്ദേഹം കാറിലിരുന്ന് തന്നോട് ഗാന്ധി നഗറിലേക്ക് വണ്ടി വിടാന്‍ ആവശ്യപ്പെട്ടു. ഗാന്ധി നഗറില്‍ എത്തിയപ്പോള്‍ പൊലീസ് ഭവനിലേക്ക് വിടാനായിരുന്നു നിര്‍ദേശം. പൊലീസ് ഭവനിലെത്തുമ്പോള്‍  ഡി.ജി.പിയുടെ കാര്‍ അവിടെ കിടക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ ഭട്ട് സാര്‍ നേരെ ഡി.ജി.പിയുടെ കാറില്‍ കയറി. കെ.ഡി പന്ത് എന്ന ഉദ്യോഗസ്ഥന്‍ താന്‍ ഓടിക്കുന്ന കാറില്‍ കയറി. എവിടേക്കാണ് നമുക്ക് പോകേണ്ടതെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ് പോകേണ്ടതെന്നായിരുന്നു പന്തിന്റെ മറുപടി. ഡി.ജി.പിയുടെ കാറിനെ പിന്തുടരാന്‍ പന്ത് നിര്‍ദേശിക്കുകയും ചെയ്തു. മോഡിയുടെ ബംഗ്ലാവിന്റെ ഗേറ്റിനടുത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്നിറങ്ങി പന്ത് നേരെ അകത്തേക്ക് പോയി. മുഖ്യമന്ത്രിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ കാറിന് പിന്നിലാണ് ഞങ്ങളുടെ കാര്‍ നിര്‍ത്തിയത്. പിന്നീട് ഏറ്റവും അറ്റത്തേക്ക് മാറ്റി. ഭട്ട്  20 - 30 മിനിറ്റ് കഴിഞ്ഞാണ് തിരിച്ചുവന്നത്.
എന്നാല്‍ സഞ്ജീവ് ഭട്ടിനൊപ്പം യോഗത്തിന് പോയെന്ന് ഡ്രൈവര്‍ വ്യക്തമാക്കിയ മുന്‍ ഗുജറാത്ത് ഡി.ജി.പി കെ. ചക്രവര്‍ത്തി ഫെബ്രുവരി 27ലെ യോഗത്തില്‍ ഭട്ട് പങ്കെടുത്തിട്ടില്ലെന്ന അവകാശവാദം ശനിയാഴ്ചയും ആവര്‍ത്തിച്ചിരുന്നു. ഈ വിവരം നാനാവതി കമീഷനെയും പ്രത്യേക അന്വേഷണ സംഘത്തെയും അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കട്ടേയെന്നും കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ ഇതേക്കുറിച്ച് തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും ചക്രവര്‍ത്തി പറഞ്ഞു. ഭട്ട് കള്ളം പറയുകയാണോ എന്ന ചോദ്യത്തിന് അത്തരമൊരു പരാമര്‍ശം നടത്താന്‍ താന്‍ ഒരുക്കമല്ലെന്നായിരുന്നു ചക്രവര്‍ത്തിയുടെ മറുപടി. യോഗത്തില്‍ പങ്കെടുത്ത രണ്ട് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച് ഓര്‍മയില്ലെന്ന് പറഞ്ഞൊഴിഞ്ഞിട്ടുണ്ട്.

ഗുജ്റാത്ത് കലാപത്തില്നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് പൊലീസ്മേധാവി
Published on Fri, 04/22/2011 - 14:04 ( 21 hours 47 min ago)
(+)(-) Font Size
   ShareThis
ന്യ ദല്ഹി: 2002 ലെ ഗുജ്റാത്ത് കലാപത്തില്മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് ഡി..ജി സഞ്ജീവ് ഭട്ട് .പി.എസ്സുപ്രീം കോടതിയില്ബോധിപ്പിച്ചു. 1200 പേര്കൊലചെയ്യപ്പെട്ട സാമുദായിക കലാപം നടക്കുമ്പോള്ഇന്റലിജന്റ്സ് വിഭാഗത്തില്ഉദ്യോഗസ്ഥനായിരുന്നു ഭട്ട്. കലാപികാരികളെ തടയുന്നതില്നിസ്സംഗത പുലര്ത്താനും സഹായത്തിനു വേണ്ടിയുള്ള മുറവിളി അവഗണിക്കാനും നരേന്ദ്ര മോഡി പോലീസുദ്യോഗസ്ഥരുടെ യോഗത്തില്നിര്ദേശിച്ചതായി സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില്അറിയിച്ചു.
2002 ഫെബ്രുവരി 27 ന് നടന്ന യോഗത്തില്മോഡി ഇങ്ങിനെ പറഞ്ഞതായി ഭട്ട് പറയുന്നു. 'ഗോധ്രയില്കര്സേവകരെ തീവെച്ചുകൊന്നത് അനുവദിച്ചുകൊടുക്കാനാവില്ല. ബന്ദിന് ആഹ്വാനം നല്കിയിട്ടുണ്ട്. പാര്ട്ടി അതിന് പിന്തുണ നല്കും. ഗുജ്റാത്തിലെ വര്ഗ്ഗീയ സംഘര്ഷങ്ങളില്ഹിന്ദുക്കളോടും മുസ്ലീംകളോടും തുല്യ നിലപാടാണ് പൊലീസ് സ്വീകരിച്ചു പോന്നിട്ടുള്ളത്. എന്നാല്, ഇത്തവണ മുസ്ലീംകളെ പാഠം പഠിപ്പിക്കണം. ഇത്തരം സംഭവങ്ങള്ഇനി ആവര്ത്തിക്കാന്പാടില്ല'.
സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘത്തോട് താന്ഇക്കാര്യം വെളിപ്പെടുത്തിയതാണെന്നും എന്നാല്അവര്തന്റെ മൊഴി ഗൗരവത്തിലെടുത്തിട്ടില്ലെന്നും ഭട്ട് ബോധിപ്പിച്ചു. അന്വേഷണ ഏജന്സിയില്വിശ്വാസമില്ലാത്തതിനാലാണ സുപ്രീ കോടതിയില്നേരിട്ട് സത്യവാങ്്മൂലം നല്കുന്നത്. താന്അന്വേഷണ സംഘത്തോട് പറഞ്ഞ കാര്യങ്ങള്ചില ഉദ്യോഗസ്ഥര്സര്ക്കാരിന് ചോര്ത്തിക്കൊടുത്തിട്ടുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ്സംരക്ഷണം വേണമെന്നും സഞ്ജീവ് ഭട്ട് ആവശ്യപ്പെട്ടു.
മോഡിക്കൊപ്പം രാഘവനും പ്രതിക്കൂട്ടില്
Published on Sat, 04/23/2011 - 07:44 ( 4 hours 6 min ago)
(+)(-) Font Size
   ShareThis
ന്യൂദല്ഹി: ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്നല്കിയ സത്യവാങ്മൂലത്തില്നരേന്ദ്ര മോഡിക്കൊപ്പം പ്രതിക്കൂട്ടിലായത് ഗുജറാത്ത് കലാപം അന്വേഷിച്ച മലയാളിയായ ആര്‍.കെ രാഘവനും സംഘവും. രാഘവനുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള അവിഹിത ബന്ധത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്  കോണ്ഗ്രസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മറച്ചുവെച്ച വിവരങ്ങള്സഞ്ജീവ് ഭട്ട് സത്യവാങ്മൂലമായി സമര്പ്പിച്ചത്്.
സുപ്രീം കോടതി അര്പ്പിച്ച വിശ്വാസത്തിന് വിരുദ്ധമായിരുന്നു എസ്..ടിയുടെ പ്രവര്ത്തനമെന്ന് സഞ്ജീവ് ഭട്ട് വിശദീകരിച്ചിട്ടുണ്ട്. നിരവധി ഉദാഹരണങ്ങള്അദ്ദേഹം സത്യവാങ്മൂലത്തില്അക്കമിട്ടു നിരത്തുകയും ചെയ്തു. ഗുജറാത്ത് കലാപത്തില്നരേന്ദ്രമോഡിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗുല്ബര് സൊസൈറ്റിയില്69 പേര്ക്കൊപ്പം കലാപകാരികള്ചുട്ടുകൊന്ന കോണ്ഗ്രസ് എം.പി ഇഹ്സാന്ജാഫരിയുടെ ഭാര്യ സാകിയ ജാഫരി ഹരജി  നല്കിയതിനെ തുടര്ന്നാണ് സുപ്രീം കോടതി രാഘവന്റെ നേതൃത്വത്തില്പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
തുടര്ന്ന് പ്രത്യേക അന്വേഷണ സംഘം സമര്പ്പിച്ച റിപ്പോര്ട്ടിലെ അനുമാനങ്ങളും കണ്ടെത്തലുകളും തമ്മില്യോജിപ്പില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഗുജറാത്ത് കലാപകേസില്മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താമെന്ന് രാഘവനോട് നിര്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ ഡി.കെ ജയിന്, പി. സദാശിവം, ആഫ്താബ് ആലം എന്നിവരടങ്ങുന്ന ബെഞ്ചാണ്പ്രത്യേക അന്വേഷണ സംഘത്തലവന്ആര്‍.കെ രാഘവന് നിര്ദേശം നല്കിയത്.
മോഡിക്കെതിരെ കൂടുതല്അന്വേഷണം വേണ്ടെന്ന് റിപ്പോര്ട്ട് നല്കിയ രാഘവന് തിരിച്ചടി നല്കുന്നതായിരുന്നു  മൂന്നംഗ ബെഞ്ചിന്റെ നിര്ദേശം. കലാപത്തില് ഹിന്ദുത്വ തീവ്രവാദികള്ചുട്ടുകൊന്ന കോണ്ഗ്രസ് എം.പി ഇഹ്സാന്ജാഫരിയുടെ ഭാര്യ സാകിയ ജാഫരി നല്കിയ പരാതി പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയ ശേഷമാണ് മോഡിക്കെതിരെ കുടുതല്അന്വേഷണം വേണ്ടെന്ന് രാഘവന്റെ റിപ്പോര്ട്ട് ശിപാര് ചെയ്തത്. സുപ്രീം കോടതി തന്നിലര്പ്പിച്ച വിശ്വാസത്തോട് വഞ്ചന കാണിക്കുകയായിരുന്നു രാഘവനെന്ന് കുറ്റപ്പെടുത്തിയ കോണ്ഗ്രസ് അദ്ദേഹത്തിന് നരേന്ദ്രമോഡിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്  ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളില്വെള്ളം ചേര്ക്കുന്ന പണിയാണ് രാഘവന്ചെയ്തതെന്നും ഗുരുതരമായ നിരവധി കുറ്റങ്ങള്മോഡിക്ക് മേലുണ്ടായിട്ടും അതേക്കുറിച്ച് കൂടുതല്അന്വേഷണം വേണ്ടെന്ന് രാഘവന് എഴുതിക്കൊടുത്തത് വിധേയത്വം കൊണ്ടാണെന്നും കോണ്ഗ്രസ് കുറ്റപ്പെടുത്തി.
ആരോപണത്തെ സാധൂകരിക്കുന്നതാണ് ഭട്ടിന്റെ സത്യവാങ്മൂലം.