2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു.

കേന്ദ്ര സര്‍ക്കാര്‍ മാരക വിഷത്തിന്റെ സംരക്ഷകരായി മാറുന്നു

കേന്ദ്ര സര്‍ക്കാര്‍ മാരക വിഷത്തിന്റെ സംരക്ഷകരായി മാറുന്നു
തിരുവനന്തപുരം: ബഹുരാഷ്ട്ര കുത്തകകളാണ് എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടെടുക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളത്തിന്റെ വികാരം അറിയിക്കാന്‍ വേണ്ടി സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാന്‍ പോയെങ്കിലും എന്‍ഡോസള്‍ഫാനു വേണ്ടിയുളള നിലപാടാണ് ഫലത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ചത്. വീണ്ടും പഠനം നടത്തണമെന്നാണ് അദ്ദേഹം സംഘത്തെ അറിയിച്ചത്. ഇതിനോടകം തന്നെ 16 പഠനങ്ങള്‍ നടന്നു. കണ്ട് മനസിലാക്കാവുന്ന കരളലിയുന്ന ദൃശ്യങ്ങളാണ് കാസര്‍ക്കോടുളളത്. ഇനിയും പഠനം നടത്തുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 400 പേര്‍ മരിച്ചു, 4000 പേര്‍ക്ക് മാരകരോഗങ്ങള്‍ പിടിപെട്ടു. ഇനിയും നിസംഗത പാലിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഹര്‍ത്താലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടന്ന ഇടതുമുന്നണിയുടെ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരുടെ ആരോഗ്യം തകര്‍ക്കുന്ന മാരക വിഷത്തിന്റെ സംരക്ഷകരായി കേന്ദ്ര സര്‍ക്കാര്‍ മാറുന്ന കാഴ്ച്ചയാണ് ഇപ്പോഴുളളത്. മിക്കവാറും രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ പറ്റില്ലെന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു എന്ന റിപ്പോര്‍ട്ടാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യ മാത്രമാണ് എന്‍ഡോസള്‍ഫാനുവേണ്ടി നിലകൊളളുന്നത്. ഇത് ജനത്തെ അപമാനിക്കുന്നതിനു തുല്ല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ