2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

സുരേഷ് ഗോപി രോഷാകുലനാണ്....!



"നികുതിപ്പണം ഉപയോഗിച്ച് റോഡും വെള്ളവും വൈദ്യുതിയുമെത്തിക്കേണ്ട
അധികാരികള്അതൊന്നും
ചെയ്യാതെ കൊള്ളയടിച്ച് സ്വിസ് ബാങ്കിലും മറ്റും
കൊണ്ടിടുന്നത് കാണാത്തവരാണ് മമ്മൂട്ടിയും
മോഹന്ലാലും നികുതിയടയ്ക്കുന്നില്ലെന്ന് പറയുന്നത് "
--- സുരേഷ് ഗോപി

" പഴംകഞ്ഞിയും, കാന്താരിമുളകി"ന്റെയും -രുചി-(ഒരഭിമുഖത്തില്‍)ജീവിതത്തില്‍
നിന്നും " ഞാന്‍ വിശ്വസി ക്കുന്ന എല്ലാദൈവങ്ങളുടെയും അനുഗ്രഹംകൊണ്ട് 
എനിക്ക് ജീവിക്കുവാനുള്ളത് ഞാന്‍ സമ്പാദിച്ചു വെച്ചിട്ടുണ്ട്." (മറ്റൊരഭി മുഖത്തി
ല്‍ നിന്നും)

എന്ന് പറയാനിടവരും വരെ ദൈവാനുഗ്രഹം സുരേഷ്ഗോപിക്കുണ്ടാക്കിക്കൊടു
ത്തു. അതിനു സഹായകമായത് നമ്മുടെ നാട്ടിലെ ൮൦ കോടിയോളം വരുന്നപട്ടി
ണിപ്പാവങ്ങളുടെ കൂടെ അനുഗ്രഹം കൊണ്ടാണെന്ന് ഓര്‍ക്കുക.

സുരേഷ്ഗോപിയെപോലെയുള്ളര്‍ക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്ന സൌ
ഭാഗ്യം.അത് നില നിര്‍ത്തി തരട്ടെ ദൈവം.എന്നാല്‍ നാട്ടിലെ ബഹുഭൂരിപക്ഷം
നങ്ങളുടെയും അവസ്ഥ ഇതല്ലാലോ മി. സുരേഷ് ഗോപി. അത് അറിയില്ലേ? 

നികുതിപണം ഇല്ലാതെ രാജ്യത്തിന് നില നില്പ്പില്ല.രാജ്യത്തിന്റെ സാമ്പത്തിക 
സ്രോതസ്സ് നികുതിപ്പണമാണ് എന്നതും സത്യം. സര്‍ക്കാര്‍ പിന്നെ കള്ളുകച്ചവട
മൊക്കെ ചെയ്യുന്നുണ്ട്. അത് വേറെ. 

നികുതി പിരിക്കുന്നതില്‍ ഏതൊരു ജനാധിപത്യ രാജ്യവും ഏറെ ശുഷ്കാന്തി കാ
ണിക്കാറുണ്ട്. നികുതി എന്നത് രാജ്യ നിലനില്‍പ്പിന് അത്രയേറെ ആവശ്യ ഘട
കമാണ്

നൂറ്റി ഇരുപതു കോടി ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്ത്,മമ്മൂട്ടിയും, ലാലും,സുരേ
ഷ്  ഗോപിയും മാത്രം ജീവിച്ചാല്‍ മതിയോ?  അതേപോലെ സമ്പത്ത് കൊയ്തു
കൂട്ടുന്ന ഒരു പിടി ആളുകള്‍ മാത്രം ജീവിച്ചാല്‍  മതിയാവുന്നതാണോ?മമ്മൂട്ടിയെ
യും,ലാലിനെയും,സുരേഷ്ഗോപിയെയുമൊക്കെ, ഈ നിലയിലെത്തിച്ച,എത്തി
ക്കാന്‍ഹായിച്ച നാട്ടിലെ പാവപ്പെട്ട കോടിക്കണക്കിനു ജനങ്ങള്‍ക്കും ജീവി
ക്കേണ്ടേ? അതിനു നാട് പുരോഗമിക്കണം. വളരണം. തൊഴില്‍ സാധ്യതകള്‍
ഉണ്ടാവണം, വരുമാന മാര്ഗ്ഗമുണ്ടാവണം.ഇങ്ങിനെ രാജ്യത്തിന്റെ സര്‍വോന്മുഖ
മായ എല്ലാ ആശ്യങ്ങള്‍ക്കും സര്‍ക്കാരിന്റെ കയ്യില്‍ ഭരണത്തിനു പണം വേ
ണം. ഈ പണം സ്വരൂപിക്കുന്നത്, രാജ്യത്തിന്റെ വരുമാന മാര്‍ഗ്ഗമായ നികുതി
ഇനത്തില്‍ നിന്നുമാണ്. കോടികള്‍ നേടി കുന്നുകൂട്ടി വെക്കുന്നവര്‍ നികുതി കൊ
ടുക്കാതെ രാജ്യ പുരോതിയെ തുരങ്കം വെക്കുന്ന സമീപനമാണ് നികുതി വെട്ടി
പ്പുകാര്‍ ചെയ്യുന്നത്. ആ നിലക്ക് നികുതി വെട്ടിപ്പ് ദേശ ദ്രോഹവും കൂടിയല്ലേ? 
അപ്പോള്‍ നികുതി വെട്ടിപ്പ് എന്നത്  അത്ര അങ്ങ് നിസ്സാരമാണോ?


ഇരുപതു ലക്ഷം രൂപയുടെ പണമാണ് മമ്മൂട്ടിയുടെ വീട്ടില്‍നിന്നും ദായ നികു
തിവകുപ്പുകാര്‍ കണ്ടെടുത്തത്!!( പഴങ്കഞ്ഞിയും,കാന്താരിമുളകിനുപോലും വകയി
ല്ലാത്ത എണ്പതു കോടി ജനങ്ങള്‍ ഉള്ള നാട്ടിലെ ഒരു സിനിമാ നടന്‍റെ വീട്ടില്‍
സൂക്ഷിച്ച നോട്ടുകെട്ടുകള്‍ )ഏതൊക്കെ പേരില്‍ ഏതൊക്കെ നിലക്ക് രാജ്യത്തി
ത്തും പുറത്തും കുന്നുകൂട്ടി വെച്ച സ്വത്തുക്കള്‍. ഇതൊക്കെ പൂഴ്ത്തിവെച്ചു സ
ര്‍ക്കാരിനെ വഞ്ചിച്ചാല്‍,(ഇതേപോലെ ഇനിയും എത്ര ലാലും, മമ്മൂട്ടിമാരും.)
ര്‍ക്കാര്‍ ങ്ങിനെ  മുന്പോട്ടുപോകും? അതിനാല്‍ നികുതി അടക്കാതെ തട്ടിപ്പ് ന
ടത്തുന്ന അവസ്ഥ, അതിനെതിരെ നാമെല്ലാവരും ശബ്ദിക്കെണ്ടിടത്തു സുരേ
ഷ്ഗോപി രോഷം പൂണ്ടു തുള്ളുന്നത് അല്‍പമെങ്കിലും രാജ്യ സ്നേഹമുള്ളവര്‍ക്ക്
യോജിച്ചതാവില്ല ഗോപിസാറെ.


കട്ടവനെ കാണിച്ചാല്‍ നീയും കള്ളനല്ലേ എന്ന് പറയുന്ന ആ ശൈലി സം
സാരം സന്കുചിതത്തിന്റെയും, അപക്വതയുടെയും ബാലിശമായ പ്രതികരണമാ
ണ്..നികുതിപ്പണം കട്ട് സ്വിസ് ബാങ്കില്‍ കൊണ്ടിടുന്ന രാഷ്ട്രീയ തുരപ്പന്മാരെ
വെറുതെ വിടാമോ? ഇല്ല.രാജ്യത്തെ തുരന്നു തിന്നുന്ന, കട്ട് മുടിക്കുന്ന എല്ലാ താപ്പാ
ന്‍മാരെയും പുറത്തു ചാടിക്കേണ്ടത് ആവശ്യം തന്നെയാണ്. സംശയലേശമില്ല.
രാജ്യത്തിന്റെ, ജനങ്ങളുടെ  സ്നേഹവും, ആദരവും, ബഹുമാനവും, പദവിയും നേടി
യ മാന്യരാകുമ്പോള്‍, പ്രത്യേകിച്ചും