2012, ഡിസംബർ 22, ശനിയാഴ്‌ച

NO COMMENT--17 22/12/12

From MADHYAMAM ONLINE NEWS

31ാമത് ശസ്ത്രക്രിയയും വിജയകരം: അബ്ദുല്ലയും സല്‍മാനും ജീവിതത്തിലേക്ക് വേര്‍പിരിഞ്ഞു

1) നാവികരെ തിരിച്ചെത്തിക്കേണ്ട ബാധ്യത കേന്ദ്രത്തിന്- മുഖ്യമന്ത്രി

2) ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങി

3) 2006 മാലേഗാവ് സ്ഫോടനം: സിമി പ്രവര്‍ത്തകരുടെ പേര് പറയിച്ചത് എസ്.പിയെന്ന് മാപ്പുസാക്ഷി

4) ദല്‍ഹിയില്‍ മൂന്ന് വയസുകാരിയെ പ്ളേ സ്കൂളില്‍ പീഡിപ്പിച്ചു

5) ദല്‍ഹി മാനഭംഗം: പ്രതിഷേധം രാഷ്ട്രപതി ഭവനിലേക്ക്

6) തമിഴ്നാട്ടില്‍ 12കാരിയെ ബലാത്സംഗം ചെയ്തു കൊന്നു

7) മാനഭംഗ കേസ് നേരിടുന്ന എം.പിമാര്‍ രണ്ട്; എം.എല്‍.എമാര്‍ ആറ്

8) കൂട്ടമാനഭംഗം: രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധം

കൂട്ടമാനഭംഗം: രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധം
പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
ന്യൂദല്‍ഹി: ഓടുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ രാജ്യതലസ്ഥാനത്ത് ശക്തമായ ജനരോഷം അലയടിക്കുന്നു. സംഭവത്തിന്റെപശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ ശനിയാഴ്ച പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. രാഷ്ട്രപതി ഭവനിലേക്കും ഇന്ത്യാ ഗേറ്റിലേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ചു നടത്തി. പ്രതിഷേധക്കാരില്‍ ഭൂരഭാഗവും സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളാണ്.
ഇന്ത്യാഗേറ്റിന് മുമ്പില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് വിജയ്ചൗക്ക് കടന്ന് റെയ്‌സിന ഹില്‍സിലെ പൊലീസ് ബാരിക്കേഡ് തകര്‍ത്ത് രാഷ്ട്രപതി ഭവന്‍, നോര്‍ത്ത്, സൗത്ത് ബ്‌ളോക്കുകളുടെ നേരേയും നീങ്ങി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാന്‍ തയാറാകാതിരുന്നതോടെ പൊലീസ് ലാത്തിച്ചാര്‍ജും നടത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഏതാനും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
പെണ്‍കുട്ടികളടക്കം പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാന വീഥികളിലേക്ക് ഒഴുകുന്നത്. അതീവ സുരക്ഷ മേഖലയിലാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. സുരക്ഷാ മേഖലയില്‍ ആദ്യമായാണ് ഇത്തരം ശക്തമായൊരു പ്രതിഷേധം അരങ്ങേറുന്നത്. പ്രത്യേക സംഘടനകളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ ആഹ്വാനപ്രകാരമല്ല ഇത്തരമാരു പ്രതിഷേധം നടന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഴിയുള്ള കൂട്ടായ്കളിലൂടെയും മറ്റുമാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഒത്തുകൂടിയത്. പ്രതിഷേധത്തിന്റെ വാര്‍ത്തയറിഞ്ഞ് കൂടുതല്‍ ആളുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ പലതവണ പരാജയപ്പെട്ടു. ഒരോ തവണ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുമ്പോള്‍ പിരിഞ്ഞുപോകുന്ന വിദ്യാര്‍ഥികള്‍ വീണ്ടും തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. രാവിലെ 9.30ഓടെ തുടങ്ങിയ പ്രതിഷേധം ഉച്ചക്ക് ഒരു മണിയാകുമ്പോഴും ശ്ക്തമായി തന്നെ തുടരുകയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വഴി കാണാതെ കുഴങ്ങുകയാണ് പൊലീസ്.
ദല്‍ഹി പൊലീസിനും മുഖ്യമന്ത്രി ഷീല ദീക്ഷിതിനുമെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. ദല്‍ഹി തെരുവുകളില്‍ ഭീതി കൂടാതെ നടക്കാന്‍ തങ്ങള്‍ക്ക് സാധിക്കണമെന്നും അതിനായാണ് പ്രതിഷേധമെന്നും സമരക്കാര്‍ പറയുന്നു. തങ്ങളെ തടയാന്‍ ഇപ്പോള്‍ ആയിരകണക്കിന് പൊലീസുകാരുണ്ട്, എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ സഹായിക്കാന്‍ 10 പൊലീസുകാര്‍ മതിയായിരുന്നുവെന്നും ഇവര്‍ പറയുന്നു. രാജ്യം ഇതുവരെ കാണാത്ത തരത്തില്‍ ശ്ക്തമായ പ്രതിഷേധത്തിനാണ് ദല്‍ഹി സാക്ഷ്യം വഹിക്കുന്നത്.
അതിനിടെ, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്. രക്തത്തില്‍ അണുബാധ വര്‍ധിച്ചതായും വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇത്രയും ഭീകരമായ അവസ്ഥയില്‍ ഇതിന് മുമ്പ് ആരെയും ചികിത്സിക്കേണ്ടി വന്നിട്ടില്ല. ഇങ്ങനെയൊരു കേസ് ആദ്യമായാണ്. ജീവിക്കാനുള്ള പെണ്‍കുട്ടിയുടെ ആഗ്രഹം അത്രമേല്‍ തീക്ഷണമാണെന്നും അതുകൊണ്ടാണ് ഇത്രയും പിടിച്ചുനിന്നതെന്നും ഡേക്ടര്‍മാര്‍ പ്രതികരിച്ചു. ഇതിനോടകം അഞ്ചു ശസ്ത്രക്രിയകള്‍ക്ക് പെണ്‍കുട്ടി വിധേയയായി. ബന്ധുക്കളുമായി എഴുത്തിലൂടെ ആശയവിനിമയം നടത്തുന്ന പെണ്‍കുട്ടി പ്രതികള്‍ എല്ലാവരും ശിക്ഷിക്കപ്പെടണമെന്ന് കഴിഞ്ഞദിവസം
 പറയുകയുണ്ടായി.

മാനഭംഗ കേസ് നേരിടുന്ന എം.പിമാര്‍ രണ്ട്; എം.എല്‍.എമാര്‍ ആറ്

ന്യൂദല്‍ഹി: ബസില്‍ കൂട്ടമാനഭംഗം നടന്നതില്‍ രോഷം അണപൊട്ടിയ രണ്ടു എം.പിമാര്‍ സമാന കേസില്‍ വിചാരണ നേരിടുന്നവര്‍. വിവിധ  നിയമസഭകളിലെ സിറ്റിങ് എം.എല്‍.എമാരില്‍ ആറു പേരും മാനഭംഗ കേസിലെ പ്രതികളാണ്. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന് കേസുകള്‍ നേരിടുന്നവരായി 36 എം.എല്‍.എമാര്‍ വേറെയുമുണ്ട്.
ജനാധിപത്യ പരിഷ്കാരങ്ങള്‍ക്കായി വാദിക്കുന്ന സംഘടന (എ.ഡി.ആര്‍) പുറത്തുവിട്ടതാണ് ഈ കണക്ക്. നാമനിര്‍ദേശപത്രികക്കൊപ്പം  തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥികള്‍ സ്വയം വെളിപ്പെടുത്തിയ വിവരങ്ങളനുസരിച്ചാണ് പട്ടിക തയാറാക്കിയത്.
എ.ഐ.എ.ഡി.എം.കെയിലെ സേലം എം.പി എസ്. സെമ്മാളൈ, തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ തംലുക് മണ്ഡലം എം.പി സുവന്ദു അധികാരി എന്നിവരാണ് മാനഭംഗ കേസിലുള്‍പ്പെട്ട എം.പിമാര്‍. സമാന കേസുകളിലുള്‍പ്പെട്ട അഞ്ചു എം.എല്‍.എമാര്‍ യു.പിയിലാണ്. ശ്രീഭഗവന്‍ ശര്‍മ, അനൂപ് വാദ്വ, മനോജ്കുമാര്‍ പരസ് എന്നിവര്‍ യു.പിയിലെ ഭരണകക്ഷി സമാജ്വാദി പാര്‍ട്ടിയുടെ സാമാജികരാണ്. യു.പിയിലെ പ്രതിപക്ഷമായ ബി.ജെ.പിയിലുമുണ്ട് രണ്ടു എം.എല്‍.എമാര്‍. മുഹമ്മദ് ആലം ഖാന്‍, ജീതാഭായ് എന്നിവര്‍. ആന്ധ്രപ്രദേശിലെ ടി.ഡി.പി എം.എല്‍.എ വെങ്കടപ്രസാദാണ് മറ്റൊരാള്‍.
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്‍െറ പേരിലുള്ള കേസിലുള്‍പ്പെട്ട 36 എം.എല്‍.എമാരില്‍ ആറുപേര്‍ കോണ്‍ഗ്രസില്‍ നിന്നും അഞ്ചുപേര്‍ ബി.ജെ.പിയില്‍ നിന്നുമാണ്.
വിവിധ പ്രാദേശിക പാര്‍ട്ടികളില്‍ പെട്ടവരും സ്വതന്ത്രരുമാണ് മറ്റുള്ളവര്‍. സ്ത്രീ പീഡന കേസുകളിലുള്‍പ്പെട്ട ജനപ്രതിനിധികള്‍ ഏറ്റവും കൂടുതല്‍ യു.പിയിലാണ്. ഒഡിഷയും ബംഗാളുമാണ് തൊട്ടുപിന്നില്‍. വിവിധ പാര്‍ട്ടികളുടെ ടിക്കറ്റുകളില്‍ എം.പി, എം.എല്‍.എ സ്ഥാനങ്ങളിലേക്ക് മത്സരിച്ച് പരാജയപ്പെട്ടവരില്‍ 27 പേരും സ്ത്രീ പീഡന കേസുകളില്‍ പ്രതികളാണെന്ന് എ.ഡി.ആര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.

തമിഴ്നാട്ടില്‍ 12കാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു കൊന്നു. ശ്രീവൈകുണ്ഠത്തിനടുത്ത കരുങ്കുളത്തെ പരേതനായ സൗന്ദരരാജന്‍െറ മകള്‍ പുനിതയാണ് (12) കൊല്ലപ്പെട്ടത്. നസ്റത്തേിലെ സ്വകാര്യ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയായ പുനിത വ്യാഴാഴ്ച സ്കൂളില്‍നിന്ന് മടങ്ങിയെത്തിയില്ല. ഇതേതുടര്‍ന്ന് വീട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രാവിലെ കരുങ്കുളത്തിനടുത്ത താതന്‍കുളത്ത് കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്.
മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ശ്രീവൈകുണ്ഠം ആശുപത്രിയിലേക്ക് മാറ്റി. കുറ്റവാളികളെ പിടികൂടാന്‍ ഡി.എസ്.പി മണിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സ്ക്വോഡ് അന്വേഷണം നടത്തിവരുന്നു.

ദല്‍ഹി മാനഭംഗം: പ്രതിഷേധം രാഷ്ട്രപതി ഭവനിലേക്ക്

ദല്‍ഹി മാനഭംഗം: പ്രതിഷേധം രാഷ്ട്രപതി ഭവനിലേക്ക്
 ന്യൂദല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്താന്‍ പൊരുതുമ്പോള്‍  തെരുവുകളില്‍ പ്രതിഷേധം അടങ്ങുന്നില്ല. തുടര്‍ച്ചയായ അഞ്ചാംദിനവും തലസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറി. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ  സ്ത്രീകളും വിദ്യാര്‍ഥിനികളും പൊലീസുമായി നേരിയ സംഘര്‍ഷമുണ്ടായി. അതേസമയം, സഫ്ദര്‍ജങ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
 രക്തത്തിന്‍െറ കൗണ്ട് ഗണ്യമായി കുറഞ്ഞതായും  ഇപ്പോഴത്തെ സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാനാകുമോയെന്ന് പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അണുബാധ കരളിലേക്ക് വ്യാപിക്കുന്നതിന്‍െറ സൂചനകളും കണ്ടു തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയെ കിടത്തിയ വാര്‍ഡില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി.  അഞ്ചുതവണ ശസ്ത്രക്രിയക്കു വിധേയയായ പെണ്‍കുട്ടിയുടെ കുടലിന്‍െറ ഒരു ഭാഗം അണുബാധയെത്തുടര്‍ന്ന് നേരത്തേ നീക്കം ചെയ്തിരുന്നു.  ജനാധിപത്യ മഹിളാ അസോസിയേഷന്‍, ജെ.എന്‍.യു സ്റ്റുഡന്‍റ്സ് യൂനിയന്‍ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്. പൊലീസ് തടഞ്ഞപ്പോള്‍ സമരക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. രാഷ്ട്രപതിഭവന്‍ വളപ്പില്‍ കയറിയ ഒരു വിദ്യാര്‍ഥിനിയെ പൊലീസ് പിടികൂടി. രാഷ്ട്രപതി ഭവനിലേക്കു വന്ന ബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍െറ കാര്‍ സമരക്കാര്‍ അല്‍പനേരം തടയുകയും ചെയ്തു.

ദല്‍ഹിയില്‍ മൂന്ന് വയസുകാരിയെ പ്ളേ സ്കൂളില്‍ പീഡിപ്പിച്ചു

ദല്‍ഹിയില്‍ മൂന്ന് വയസുകാരിയെ പ്ളേ സ്കൂളില്‍ പീഡിപ്പിച്ചു
ന്യൂദല്‍ഹി: ഓടുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവം രാജ്യ തലസ്ഥാനത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കെ, ദല്‍ഹിയില്‍നിന്ന് സമാനമായ മറ്റൊരു വാര്‍ത്തകൂടി. ഇവിടെ പ്ളേ സ്കൂളില്‍ മൂന്ന് വയസുകാരി പീഡിപ്പിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് ഇന്നു രാവിലെ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ ഉടമയുടെ ഭര്‍ത്തവിനെ  പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണത്രെ സംഭവം. അസുഖം ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനത്തിനിരയായതായി മനസിലായത്. കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്.

2006 മാലേഗാവ് സ്ഫോടനം: സിമി പ്രവര്‍ത്തകരുടെ പേര് പറയിച്ചത് എസ്.പിയെന്ന് മാപ്പുസാക്ഷി

മുംബൈ: 2006ലെ മാലേഗാവ് സ്ഫോടന പരമ്പര കേസില്‍ എട്ട് സിമി പ്രവര്‍ത്തകരുടെ പേര് പറഞ്ഞത് അന്ന് നാസിക് റൂറല്‍ എസ്.പിയായിരുന്ന രാജ് വര്‍ധന്‍െറ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് കേസില്‍ മാപ്പുസാക്ഷിയായിമാറിയ അബ്രാര്‍ അഹ്മദ് എന്‍.ഐ.എയോട് വെളിപ്പെടുത്തി. പേര് വെളിപ്പെടുത്തുന്നതിന് പകരമായി മൊബൈല്‍ ഫോണും മറ്റു വസ്തുക്കളും സമ്മാനമായി നല്‍കിയതായും സ്വത്ത് വാങ്ങിത്തരാമെന്ന് വാക്കുനല്‍കിയിരുന്നതായും അബ്രാര്‍ ആരോപിച്ചു. ഇപ്പോള്‍ മുംബൈ ക്രൈംബ്രാഞ്ചിന്‍െറ എകണോമിക്സ് ഒഫന്‍സ് വിങ്ങില്‍ അഡീഷനല്‍ കമീഷണറാണ് രാജ് വര്‍ധന്‍. 2006ലെ മാലേഗാവ് സ്ഫോടന കേസില്‍ സിമി പ്രവര്‍ത്തകര്‍ അറസ്റ്റിലായത് പൊലീസ് ചാരനായിരുന്ന അബ്രാറിന്‍െറ മൊഴി പ്രകാരമായിരുന്നു. സിമി പ്രവര്‍ത്തകര്‍ക്കെതിരെ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് എ.ടി.എസിനും രാജ് വര്‍ധനുമെതിരെ അബ്രാര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്.
ജയ്പൂര്‍ സ്ഫോടന കേസില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദ മാലേഗാവ് സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തംകൂടി ഏറ്റെടുത്തതോടെ അബ്രാര്‍ ഉള്‍പ്പെടെ അറസ്റ്റിലായ ഒമ്പത് പേര്‍ക്ക് ജാമ്യം ലഭിച്ചു. എ.ടി.എസ് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. അബ്രാര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്ത എ.ടി.എസ് കുറ്റപത്രവും സമര്‍പ്പിച്ചു. ആദ്യം കുറ്റമേറ്റ അബ്രാര്‍ പിന്നീട് കേസില്‍ മാപ്പുസാക്ഷിയായി. എ.ടി.എസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ അനുബന്ധ കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
അസിമാനന്ദയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സര്‍ക്കാറില്‍ സമ്മര്‍ദമേറിയതോടെ കേസ് എന്‍.ഐ.എക്ക് വിടുകയായിരുന്നു. അസിമാനന്ദയുടെ വെളിപ്പെടുത്തലിന്‍െറ സാഹചര്യത്തിലും പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലും സിമി പ്രവര്‍ത്തകരുടെ ജാമ്യം തടയുന്നില്ലെന്ന നിലപാട് എന്‍.ഐ.എ സ്വീകരിച്ചതോടെയാണ് ജാമ്യം അനുവദിക്കപ്പെട്ടത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് സിമി പ്രവര്‍ത്തകരെ കുറിച്ച് എ.ടി.എസിന് വിവരം നല്‍കിയതിനു പിന്നില്‍ അന്ന് സൈനിക ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതുമുണ്ടെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു.
ഇപ്പോള്‍, 2008ലെ മാലേഗാവ് സ്ഫോടന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് പുരോഹിത്. 2008ലെ മാലേഗാവ് സ്ഫോടന കേസില്‍ അറസ്റ്റിലാകുംവരെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എ.ടി.എസിന്  വിവരങ്ങള്‍ നല്‍കിയത് പുരോഹിതാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു.
പുണെ സ്ഫോടനം: നാലുപേരെ എ.ടി.എസ് കസ്റ്റഡിയില്‍ വിട്ടു
മുംബൈ: ദല്‍ഹി പൊലീസ് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന നാല് പേരെ പുണെ സ്ഫോടന പരമ്പര കേസില്‍ മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റ് ചെയ്തു.
ഇവരെ പുണെയിലെ ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജനുവരി ഒന്നുവരെ റിമാന്‍റ് ചെയ്തു. അസദ് ഖാന്‍ (33), ഇമ്രാന്‍ ഖാന്‍ (31), സയ്യദ് ഫിറോസ് (38 ), ഇര്‍ഫാന്‍ (30 ) എന്നിവരെയാണ് ആഗസ്റ്റില്‍ പുണെയിലെ ജഗ്ളി മഹാരാജ് റോഡിലുണ്ടായ സ്ഫോടന കേസില്‍ അറസ്റ്റ് ചെയ്തത്. നാല് പേരെയും വ്യാഴാഴ്ച പുണെ കോടതിയില്‍ ഹാജരാക്കാന്‍ ദല്‍ഹി പൊലീസിനോട് ദല്‍ഹി കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങി

ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങി
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്ന ഇറ്റാലിയന്‍ നാവികര്‍
പ്രത്യേക വിമാനം എത്തി
നെടുമ്പാശേരി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങി. ഇറ്റലിയില്‍ നിന്നെത്തിയ പ്രത്യേക വിമാനത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ 4.30ന് നാവികരായ മാര്‍സിമിലാനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ ഇറ്റലിയിലേക്ക് മടങ്ങിയത്. കോടതിക്കും ഇന്ത്യന്‍ ഭരണകൂടത്തിനും നല്‍കിയ ഉറപ്പ് പാലിച്ച് നാവികര്‍ തിരിച്ചുവരുമെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇറ്റാലിയന്‍ സ്ഥാപനപതി ജക്കാമോഫാന്‍ബിലേറ്റോ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കനത്ത പൊലീസ് സുരക്ഷയില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് നാവികര്‍ ഇറ്റലിയിലെ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം വിമാനത്താവളത്തിലെത്തിയത്. ഉടന്‍ തന്നെ വിമാനത്താവള ടെര്‍മിനലിലേക്ക് കടന്ന ഇവരുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെ സിറ്റിപൊലീസ് കമ്മീഷണര്‍ നല്‍കിയ ഒരു രേഖയില്‍ ചില അവ്യക്തതകളുണ്ടായി. എന്നാല്‍ താമസിയാതെ തന്നെ ഈ അവ്യക്തത പരിഹരിക്കുകയുണ്ടായി. തുടര്‍ന്ന് 4.30 ഓടെ പ്രത്യേക വിമാനം പറന്നുയര്‍ന്നു.
നാവികരെ കൊണ്ടുപോകുന്നതിനുവേണ്ടി വെളളിയാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. വൈകിട്ട് അഞ്ചു മണി വരെ വിമാനം തിരിച്ചുപറക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതിയുമുണ്ടായിരുന്നു. എന്നാല്‍ വിദേശകാര്യവകുപ്പിന്റെ യാത്രാനുമതിയുള്‍പ്പെടെ രേഖകള്‍ കിട്ടുന്നതിനുണ്ടായ കാലതാമസമാണ് യാത്ര വൈകാനിടയാക്കിയത്. വെളളിയാഴ്ച വൈകിട്ട് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിമാനത്താവള കവാടത്തില്‍ ഇവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധമറിയിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് കനത്ത പൊലീസ് ബന്തവസാണ് ശനിയാഴ്ച പുലര്‍ച്ചെ ഏര്‍പ്പെടുത്തിയത്.

നാവികരെ തിരിച്ചെത്തിക്കേണ്ട ബാധ്യത കേന്ദ്രത്തിന്- മുഖ്യമന്ത്രി

നാവികരെ തിരിച്ചെത്തിക്കേണ്ട ബാധ്യത കേന്ദ്രത്തിന്- മുഖ്യമന്ത്രി
കൊച്ചി: കടല്‍ക്കൊലകേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടു വരേണ്ട ഉത്തരവാദിത്തവും ബാധ്യതയും കേന്ദ്രസര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാവികരെ തിരിച്ചുകൊണ്ടുവരുമെന്ന് ഇറ്റലി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നാവികരുടെ ജാമ്യകാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും രണ്ടു നിലപാടില്ല. സംസ്ഥാന സര്‍ക്കാരിന്റെ വികാരത്തോട് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും യോജിച്ചിട്ടുണ്ട്. നാവികര്‍ തിരിച്ചു പോകുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും കോടതിക്ക് തീരുമാനിക്കാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതി തന്നെയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

31ാമത് ശസ്ത്രക്രിയയും വിജയകരം: അബ്ദുല്ലയും സല്‍മാനും ജീവിതത്തിലേക്ക് വേര്‍പിരിഞ്ഞു

31ാമത് ശസ്ത്രക്രിയയും വിജയകരം: അബ്ദുല്ലയും സല്‍മാനും ജീവിതത്തിലേക്ക് വേര്‍പിരിഞ്ഞു
റിയാദ്: ചരിത്രം കുറിച്ച സയാമീസ് വേര്‍പെടുത്തല്‍ ശസ്ത്രക്രിയകളുടെ ജൈത്രയാത്രയിലെ 31ാമത് വേര്‍പ്പെടുത്തലും വിജയത്തില്‍ പര്യവസാനിച്ചപ്പോള്‍ സൗദിയുടെ ജീസാന്‍ മേഖലയിലെ ബീശയില്‍ പിറന്ന അബ്ദുല്ലയും സല്‍മാനും ഇന്നലെ രാത്രി ജീവിതത്തിലേക്ക് വേര്‍പിരിഞ്ഞു. ഒമ്പതര മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയക്ക് സൗദി ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅ നേതൃത്വം നല്‍കി.
ജുമുഅ നമസ്കാരാനന്തരം ഉച്ചക്ക് 12.30ന് ആരംഭിച്ച ശസ്ത്രക്രിയ എട്ട് ഘട്ടങ്ങള്‍ കടന്ന് രാത്രി പത്തിനു മുമ്പായി അവസാനിച്ചു. കുരുന്നുകള്‍ക്ക് മുത്തം നല്‍കി ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വൈദ്യസംഘത്തിന് കൈമാറി.
ശസ്ത്രക്രിയയുടെ ആദ്യഘട്ടമായ അനസ്തേഷ്യക്ക് രണ്ട് മണിക്കൂര്‍ വേണ്ടി വന്നു. കിങ് ഫൈസല്‍ സ്പെഷലിസ്റ്റ് ആശുപത്രിയിലെ ഡോ. മുഹമ്മദ് അല്‍ജമാലിന്‍െറ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് നാലര മാസം മാത്രം പ്രായമെത്തിയ ഇരട്ടകള്‍ക്ക് വൈദ്യരംഗത്ത് ലഭ്യമായ അതിനൂതന അനസ്തേഷ്യ നല്‍കിയത്.
അണുനശീകരണം ഉറപ്പുവരുത്തി കുട്ടികളെ സജ്ജമാക്കല്‍, ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധന എന്നിവയടങ്ങുന്ന രണ്ടാം ഘട്ടം ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ അര മണിക്കൂറിനകം പൂര്‍ത്തിയാക്കി. വേര്‍പ്പെടുത്തലിന് സജ്ജമാക്കുന്ന മൂന്നാം ഘട്ടത്തിനും ഡോ. റബീഅ തന്നെ നേതൃത്വം നല്‍കി. അര മണിക്കൂറിനു ശേഷം കുട്ടികളുടെ ഒട്ടിപ്പിടിച്ച ബാഹ്യ ഭാഗങ്ങള്‍ വേര്‍പ്പെടുത്തുന്ന സുപ്രധാന നാലാം ഘട്ടം  ആരംഭിച്ചു. ഒരു മണിക്കൂറിനകം ഡോ. റബീഅയും സംഘവും ഈ ഘട്ടവും വിജയകരമായി പൂര്‍ത്തീകരിച്ചു. രണ്ടര മണിക്കൂര്‍ സമയമെടുത്ത അഞ്ചാം ഘട്ടത്തില്‍ കരളും ആമാശയവും വേര്‍പ്പെടുത്താന്‍ വൈദ്യസംഘത്തിന് സാധിച്ചു. ജനിതക വൈകല്യമുള്ള അബ്ദുല്ല എന്ന കുഞ്ഞിന്‍െറ മൂത്രാശയം വേര്‍പ്പെടുത്തലാണ് ഒന്നര മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ആറാം ഘട്ടത്തില്‍ നടന്നത്.
പിറന്ന ശേഷം ഇന്നലെവരെ ഒട്ടിപ്പിടിച്ച് കിടന്ന അബ്ദുല്ലയും സല്‍മാനും ഏഴാം ഘട്ടത്തോടെ രണ്ട് കട്ടിലുകളിലായി. ഇതോടെ വൈദ്യസംഘവും രണ്ട് വിഭാഗമായി വേര്‍പ്പെടുത്തലിനു ശേഷമുള്ള മുറിവുകള്‍ തുന്നിക്കൂട്ടിയത്. അര മണിക്കൂര്‍ മാത്രമെടുത്ത എട്ടാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ മുറിവുകള്‍ കെട്ടി കുഞ്ഞുങ്ങളെ ശിശു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശസ്ത്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ പുറം ലോകത്തെയും മാധ്യമങ്ങളെയും അറിയിക്കാന്‍ സൗദി പ്രസ് ഏജന്‍സിയും മെഡിക്കല്‍ സിറ്റിയുടെ http://conjoinedtwins.med.sa എന്ന വെബ്സൈറ്റും വിവിധ ഇലസ്ട്രോണിക് മാധ്യമങ്ങളും തല്‍സമയ ബുള്ളറ്റിനുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. കൂടാതെ ശസ്ത്രക്രിയയുടെ തത്സമയ വീഡിയോ ദൃശ്യങ്ങളും സൈറ്റില്‍ ലഭ്യമായിരുന്നു.
70 ശതമാനം വിജയസാധ്യത മുന്‍കൂട്ടി കണ്ടിരുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായപ്പോള്‍ ഇരട്ടകളിലൊരാളായ അബ്ദുല്ലക്ക് ഒരു കിഡ്നി മാത്രമാണ് വേര്‍പാടില്‍ ലഭിച്ചത്.  അതിനാല്‍ തന്നെ അബ്ദുല്ല അപകടനില തരണം ചെയ്തിട്ടില്ല. ശസ്ത്രക്രിയ വിജയത്തിലെത്തിയ വേളയില്‍ വൈദ്യസംഘത്തിന് നേതൃത്വം നല്‍കിയ ഡോ. റബീഅ അബ്ദുല്ല രാജാവിന് പ്രത്യേകം അനുമോദനവും നന്ദിയും അറിയിച്ചു.

2012, ഡിസംബർ 16, ഞായറാഴ്‌ച

NO COMMENT-- 15 16/12/12

FROM MADHYAMAM ONLINE NEWS...

1) സ്കൂള്‍ വെടിവെപ്പ്: ഒബാമ സന്ദര്‍ശിക്കും;   സംഭവദിവസം സമാന ആക്രമണനീക്കം പൊലീസ് വിഫലമാക്കി

2) അസാന്‍ജ് വ്യാഴാഴ്ച ജനങ്ങള്‍ക്ക് മുന്നില്

‍3) വാള്‍മാര്‍ട്ടിന് സമാന വെളിപ്പെടുത്തലുമായി കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍

വാള്‍മാര്‍ട്ടിന് സമാന വെളിപ്പെടുത്തലുമായി കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍
വാഷിങ്ടണ്‍: ഇന്ത്യയിലെ ചില്ലറ വ്യാപാര രംഗത്ത് പ്രവേശിക്കാന്‍ കോടികള്‍ ചെലവഴിച്ചെന്ന വാള്‍മാര്‍ട്ട് വെളിപ്പെടുത്തിലിന് പിന്നാലെ സമാന വെളിപ്പെടുത്തലുമായി കൂടതല്‍ അമേരിക്കന്‍ കമ്പനികള്‍ രംഗത്ത്. 15 കമ്പനികളാണ് വിവിധ രംഗങ്ങളില്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുകൂല സാഹചര്യമൊരുക്കുന്നതിന് കോടികള്‍ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയത്.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍, കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കാളായ ഡെല്‍, എച്ച്.പി, ടെലികോം കമ്പനിയായ ക്വാല്‍കോം, അല്‍കാറ്റല്‍-ലുസന്‍റ്, ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റന്‍ലി, പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍, ഓട്ടോ മൊബൈല്‍ മാനുഫാക്ച്ചേഴ്സ് അലയന്‍സ്, എയ്റോ സ്പെയിസ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് അമേരിക്ക, ഫിനാന്‍ഷ്യല്‍ എക്സിക്യുട്ടീവ്സ് ഇന്‍്റര്‍നാഷണല്‍, ബിസിനസ് റൗണ്ട്ടേബിള്‍, ബിസിനസ് സോഫ്റ്റ്വയര്‍ അലയന്‍സ്, ഫിനാഷ്യല്‍ സര്‍വ്വീസ് ഫോറം, കോള്‍ഗേറ്റ് പാമൊലീവ് തുടങ്ങിയ കമ്പനികളാണ് ലോബിയിങിനായി വന്‍തുക ചെലവഴിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്‍െറ ധനകാര്യ നയങ്ങള്‍, നികുതി, ധനകാര്യ ബില്ല് മുതലായാവയില്‍ സ്വധീനം ചെലുത്താനാണ് ലോബിയിങ് നടത്തിയത്. അതേസമയം, ടെലികോം കമ്പനികള്‍ സ്പെക്ട്രം ലൈസന്‍സ് ലേലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വാധീനം ചെലുത്തക്കരീതിയലാണ് ഇടപെടല്‍ നടത്തിയത്. ഇത്തരത്തില്‍ ഓരോ കമ്പനികളും ഒരുകോടി മുതല്‍ എട്ടു കോടി ഡോളര്‍ വരെ ചെലവഴിച്ച് ലോബിയിങ് നടത്തിയാണ് ഇന്ത്യന്‍ വിപണിയില്‍ ഇടം നേടിയിരിക്കുന്നത്.
ലോബിയിങ് അമേരിക്കയില്‍ നിയമാനുസൃതമാണെങ്കിലും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിക്കുന്ന തരത്തില്‍ ഇതിലൂടെ ചെലവഴിച്ച കോടികള്‍ ഇന്ത്യയില്‍ ആര്‍ക്ക് ലഭിച്ചു എന്നാതാണ് വാള്‍മാര്‍ട്ട് വെളിപ്പെടുത്തല്‍ തന്നെ വിവാദത്തിലാകാന്‍ കാരണം

അസാന്‍ജ് വ്യാഴാഴ്ച ജനങ്ങള്‍ക്ക് മുന്നില്‍

അസാന്‍ജ് വ്യാഴാഴ്ച  ജനങ്ങള്‍ക്ക് മുന്നില്‍
ലണ്ടന്‍: ആറുമാസത്തിലേറെയായി ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അടുത്ത വ്യാഴാഴ്ച പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അമേരിക്കയുടെയും മറ്റും ഔദ്യാഗിക രഹസ്യങ്ങള്‍ ചോര്‍ത്തി വിവാദം സൃഷ്ടിച്ച വിക്കിലീക്സ് ട്വിറ്റര്‍ വഴിയാണ് ഈ സന്ദേശം പുറത്തുവിട്ടത്. ലൈംഗിക പീഡന കേസില്‍ വിചാരണക്കായി സ്വീഡനിലേക്ക് നാടുകടത്താന്‍ ബ്രിട്ടീഷ് പൊലീസ് രംഗത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് അസാന്‍ജ് എക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. എക്വഡോര്‍ അഭയം പ്രഖ്യാപിച്ചെങ്കിലും എംബസി വിട്ടു പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബ്രിട്ടീഷ് അധികൃതര്‍. ലൈംഗിക പീഡന കേസ് തനിക്കെതിരായ രാഷ്ട്രീയ പകപോക്കലിന്‍െറ ഭാഗമായി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആരോപിക്കുന്നു

അസാന്‍ജ് വ്യാഴാഴ്ച ജനങ്ങള്‍ക്ക് മുന്നില്‍

അസാന്‍ജ് വ്യാഴാഴ്ച  ജനങ്ങള്‍ക്ക് മുന്നില്‍
ലണ്ടന്‍: ആറുമാസത്തിലേറെയായി ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അടുത്ത വ്യാഴാഴ്ച പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അമേരിക്കയുടെയും മറ്റും ഔദ്യാഗിക രഹസ്യങ്ങള്‍ ചോര്‍ത്തി വിവാദം സൃഷ്ടിച്ച വിക്കിലീക്സ് ട്വിറ്റര്‍ വഴിയാണ് ഈ സന്ദേശം പുറത്തുവിട്ടത്. ലൈംഗിക പീഡന കേസില്‍ വിചാരണക്കായി സ്വീഡനിലേക്ക് നാടുകടത്താന്‍ ബ്രിട്ടീഷ് പൊലീസ് രംഗത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് അസാന്‍ജ് എക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. എക്വഡോര്‍ അഭയം പ്രഖ്യാപിച്ചെങ്കിലും എംബസി വിട്ടു പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബ്രിട്ടീഷ് അധികൃതര്‍. ലൈംഗിക പീഡന കേസ് തനിക്കെതിരായ രാഷ്ട്രീയ പകപോക്കലിന്‍െറ ഭാഗമായി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആരോപിക്കുന്നു

സ്കൂള്‍ വെടിവെപ്പ്: ഒബാമ സന്ദര്‍ശിക്കും; സംഭവദിവസം സമാന ആക്രമണനീക്കം പൊലീസ് വിഫലമാക്കി

വാഷിങ്ടണ്‍: മൂന്നുദിവസം മുമ്പ് 20 വിദ്യാര്‍ഥികളടക്കം 27 പേരുടെ മരണത്തില്‍ കലാശിച്ച കണേറ്റിക്കട്ട് സ്കൂള്‍ വെടിവെപ്പ് സംഭവത്തില്‍ അഗാധമായ ദു$ഖം രേഖപ്പെടുത്തിയ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ തിങ്കളാഴ്ച ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തും. തോക്കുമായെത്തിയ അക്രമിയില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ നിര്‍ഭയരായി രംഗത്തുവന്ന അധ്യാപകരെയും പ്രിന്‍സിപ്പലിന്‍െറയും ധീരതയെയും അര്‍പ്പണബോധത്തെയും ഒബാമ പ്രശംസിച്ചു.
അതിനിടെ കണേറ്റിക്കട്ട് സാന്‍ഡി ഹൂക്ക് സ്കൂളില്‍ വെടിവെപ്പ് നടന്ന അതേദിവസം സമാനമായ മറ്റൊരു ആക്രമണ പദ്ധതി വിഫലമാക്കിയതായി പൊലീസ് അവകാശപ്പെട്ടു. സമ്മി ഈഗ്ള്‍ ബിയര്‍ ചാവെസ് എന്ന 18 കാരനാണ് സ്വന്തം സ്കൂളിലെ സഹപാഠികളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതത്രെ. വിദ്യാര്‍ഥികളെയും അധ്യാപകരെയും ജിംനേഷ്യത്തിലേക്ക് വിളിച്ചു കൊണ്ടുപോയി തോക്കിനിരയാക്കാനായിരുന്നു ചാവെസിന്‍െറ പദ്ധതി.  പയ്യന്‍െറ കുടിലപദ്ധതിയെ സംബന്ധിച്ച് സൂചന ലഭിച്ച സഹപാഠികളിലൊരാള്‍ നല്‍കിയ വിവരമനുസരിച്ച് എത്തിയ പൊലീസ് കൈയോടെ ഈഗ്ള്‍ ബിയര്‍ ചാവെസിനെ പിടികൂടുകയായിരുന്നു