2012, നവംബർ 19, തിങ്കളാഴ്‌ച

NO COMMENT-9 20/12/12

Erom 'madhyamam' online news

താക്കറെ വിരുദ്ധ പോസ്റ്റ്: പൊലീസ് നടപടിയെ ന്യായീകരിച്ച് ശിവസേന

താക്കറെയുടെ മരണം: ബന്ദിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച യുവതികള്‍ അറസ്റ്റില്‍

ബാല്‍താക്കറെയുടെ ചരമത്തില്‍ അനുശോചിക്കാന്‍ വയ്യ -ജസ്റ്റിസ് കട്ജു


ബാല്‍താക്കറെയുടെ ചരമത്തില്‍  അനുശോചിക്കാന്‍ വയ്യ -ജസ്റ്റിസ് കട്ജു
ന്യൂദല്‍ഹി: ‘ശിവസേന തലവന്‍ ബാല്‍താക്കറെയുടെ ചരമത്തില്‍ അനുശോചിക്കാന്‍ വയ്യ’.  പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവാണ് തന്‍െറ നിലപാട് ‘ദ ഹിന്ദു’വില്‍ എഴുതിയ കുറിപ്പിലൂടെ  വ്യക്തമാക്കിയത്. താക്കറെയുടെ ‘മണ്ണിന്‍െറ മക്കള്‍ വാദം’ ഇന്ത്യന്‍ ഭരണഘടനക്കു വിരുദ്ധമാണ്. നാടിന്‍െറ വികസനം ഉറപ്പുവരുത്താനാവശ്യമായ ദേശീയ ഐക്യത്തിനു വിരുദ്ധവുമാണ്. ഈ വാദത്തിന് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്.
തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ കവിത ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്‍െറ നിലപാടുകള്‍ വ്യക്തമാക്കുന്നത്. അതിങ്ങനെ: ഭാരതമാതാവിന് മുപ്പത് കോടി മുഖങ്ങളുണ്ട്. എന്നാല്‍, അവര്‍ക്ക് ഒറ്റ ശരീരം മാത്രം. അവര്‍ 18 ഭാഷകളില്‍ സംസാരിക്കും, എങ്കിലും അവര്‍ക്ക് ഒറ്റ ചിന്തമാത്രം.  മരിച്ചവരെക്കുറിച്ച് നല്ലതു മാത്രമെ പറയാവൂ എന്നതാണ് പൊതു രീതി. എന്നാല്‍, എനിക്കതിനു കഴിയില്ല, ഞാന്‍ എന്‍െറ രാജ്യത്തിന്‍െറ താല്‍പര്യങ്ങളെ  അതിലും വിലമതിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍, ക്രിക്കറ്റു കളിക്കാര്‍, എല്ലാവരും ഒന്നിനു പിറകെ ഒന്നായി താക്കറെക്ക് അനുശോചനമറിയിക്കാന്‍ എത്തുന്നു. എങ്കിലും ഞാന്‍ എന്‍െറ വിയോജിപ്പു പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
എന്താണ് ബാല്‍താക്കറെയുടെ പാരമ്പര്യം? ദേശീയ വിരുദ്ധമായ ‘മണ്ണിന്‍െറ മക്കള്‍ വാദ’ത്തിന്‍െറ വക്താവാണ് അദ്ദേഹം. ഇന്ത്യയുടെ ഏതുഭാഗത്തു താമസിക്കാനും ജീവിക്കാനുമുള്ള അവകാശം ഓരോ ഭാരത പൗരനും  നമ്മുടെ ഭരണഘടന ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍ ഒരു ഗുജറാത്തുകാരനും ദക്ഷിണേന്ത്യക്കാരനും ബിഹാറുകാരനും ഉത്തര്‍പ്രദേശുകാരനും അടക്കം ഇന്ത്യയുടെ ഏതു ഭാഗത്തുള്ളയാള്‍ക്കും മഹാരാഷ്ട്രയില്‍ താമസിക്കാനും ജീവിക്കാനും അവകാശമുണ്ട്. അതയാളുടെ മൗലികാവകാശമാണ്. അതുപോലെ മഹാരാഷ്ട്രക്കാരനും ഇന്ത്യയുടെ ഏതുഭാഗത്തും താമസിക്കാനും ജീവിക്കാനും അവകാശമുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ ജമ്മു-കശ്മീരിലും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ചില നിയന്ത്രണങ്ങളുണ്ടെന്നു മാത്രം.
താക്കറെയുടെ മണ്ണിന്‍െറ മക്കള്‍ വാദമനുസരിച്ച് മഹാരാഷ്ട്ര മറാത്തികള്‍ക്കു മാത്രമുള്ളതാണ്. ഗുജറാത്തികളും ദക്ഷിണേന്ത്യക്കാരും ബിഹാറികളുമെല്ലാം പുറംനാട്ടുകാരാണ്. ഇതു നമ്മുടെ ഭരണഘടനക്കു വിരുദ്ധമാണ്. താക്കറെയുടെ നേതൃത്വത്തില്‍ ഉടലെടുത്ത ശിവസേന 1960 കളിലും 70 കളിലും  ല്‍ ദക്ഷിണേന്ത്യക്കാരെ ആക്രമിച്ചു. അവരുടെ വീടുകളും റസ്റ്റാറന്‍റുകളും കൊള്ളയടിച്ചു. 2008 ല്‍ മുംബൈയില്‍ ജോലിക്കെത്തിയ ബിഹാറികളെയും ഉത്തര്‍പ്രദേശുകാരെയും അതിക്രമിച്ചു കടന്നുവന്നവര്‍ എന്ന മുദ്രകുത്തുകയും അവരുടെ ടാക്സികള്‍ ആക്രമിക്കുകയും അവരെ അടിച്ചോടിക്കുകയും  ചെയ്തു. മുസ്ലിംകളോടും ഇതു തന്നെ ചെയ്തു. ഇത് താക്കറെക്ക് നല്ലൊരു വോട്ട് ബാങ്ക് ഉണ്ടാക്കികൊടുത്തു എന്നത് നേരാണ്. ( താക്കറെയുടെ ആരാധനാപാത്രമായ ഹിറ്റ്ലര്‍ക്കും ഇതു സാധിച്ചു)
താക്കറെയുടെ ഈ മണ്ണിന്‍െറ മക്കള്‍ വാദം അദ്ദേഹത്തിനുതന്നെ തിരിച്ചടിയാവുന്നതാണ്. കാരണം, ഇന്ത്യയിലെ ആദിമ മനുഷ്യര്‍ ഇവിടുത്തെ ആദിവാസികളാണ്. മറ്റുള്ളവര്‍, അങ്ങനെ നോക്കിയാല്‍, മറ്റു രാജ്യങ്ങളില്‍നിന്നു കുടിയേറി വന്നവരാണ്. ഇന്ത്യയില്‍ ഇന്നു ജീവിക്കുന്ന 92-93 ശതമാനം മനുഷ്യരും വടക്കു-പടിഞ്ഞാറന്‍ നാടുകളില്‍നിന്ന് കുടിയേറിയവരുടെ പിന്തുടര്‍ച്ചക്കാരാണ്. ഇന്ത്യയുടെ യഥാര്‍ഥ അവകാശികള്‍ അങ്ങനെയെങ്കില്‍ പൂര്‍വ ദ്രാവിഡരായ ആദിവാസികളാകും. ഇവര്‍ നമ്മുടെ ജനസംഖ്യയുടെ 7-8 ശതമാനം മാത്രമെ വരൂ. മണ്ണിന്‍െറ മക്കള്‍ വാദം ഗൗരവപൂര്‍വം നടപ്പാക്കിയാല്‍ താക്കറെയുടെ കുടുംബമടക്കം 92-93 ശതമാനം മഹാരാഷ്ട്രക്കാരും പുറംനാട്ടുകാരായി പരിഗണിക്കപ്പെടും. അവിടുത്തെ പൗരാണിക ആദിവാസി വിഭാഗം മാത്രമാകും മഹാരാഷ്ട്രയുടെ അവകാശികള്‍ എന്നും കട്ജു പറഞ്ഞു വെക്കുന്നു

താക്കറെയുടെ മരണം: ബന്ദിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച യുവതികള്‍ അറസ്റ്റില്‍


താക്കറെയുടെ മരണം: ബന്ദിനെ ഫേസ്ബുക്കില്‍  വിമര്‍ശിച്ച യുവതികള്‍ അറസ്റ്റില്‍
പൊലീസിന്‍േറത് ക്രിമിനല്‍ കുറ്റം -കട്ജു
മുംബൈ: ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ നിര്യാണത്തോടനുബന്ധിച്ച് മുംബൈ നഗരം നിശ്ചലമായതിനെ ഫേസ് ബുക്കിലൂടെ ചോദ്യംചെയ്ത 21കാരിയെയും പോസ്റ്റ് ‘ലൈക്’ ചെയ്ത മറ്റൊരു പെണ്‍കുട്ടിയെയും   പൊലീസ് അറസ്റ്റ് ചെയ്തു.
ഐ.പി.സി 295(എ) (മതവികാരത്തെ വ്രണപ്പെടുത്തല്‍), വിവര സാങ്കേതിക വിദ്യ നിയമം( ഐ.ടി.ആക്ട്) 2000ത്തിലെ സെക്ഷന്‍ 64(എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രശ്നങ്ങളെ തുടര്‍ന്ന് യുവതി കമന്‍റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും രോഷാകുലരായ 2000ത്തോളം ശിവസേനാ പ്രവര്‍ത്തകര്‍ യുവതിയുടെ അമ്മാവന്‍െറ ക്ളിനിക് തല്ലിത്തകര്‍ത്തു. താക്കറെയെപ്പോലെ അനേകം ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നതിന് ബന്ദ് ആചരിക്കേണ്ട കാര്യമില്ലെന്നായിരുന്നു കമന്‍റ്.
ഇരുവരെയും ജാമ്യത്തില്‍ വിട്ടതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികളെ അറസ്റ്റു ചെയ്ത മുംബൈ പൊലീസിന്‍െറ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്  പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു രംഗത്തുവന്നു. പൊലീസിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനയച്ച ഇ-മെയില്‍ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ബന്ദിനെതിരെ പ്രതികരിക്കുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്ന വാദം അസംബന്ധമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമാണ്.
 ഫാഷിസത്തിന്‍െറയല്ല, ജനാധിപത്യത്തിന്‍െറ കീഴിലാണ് തങ്ങള്‍ ജീവിക്കുന്നത്. ഭരണഘടന അനുസരിച്ച് ഈ അറസ്റ്റ് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താക്കറെയുടെ മരണം: ബന്ദിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച യുവതികള്‍ അറസ്റ്റില്‍

താക്കറെ വിരുദ്ധ പോസ്റ്റ്: പൊലീസ് നടപടിയെ ന്യായീകരിച്ച് ശിവസേന

താക്കറെ വിരുദ്ധ പോസ്റ്റ്: പൊലീസ് നടപടിയെ ന്യായീകരിച്ച് ശിവസേന
അക്രമം നടത്തിയ ഒമ്പതു പേര്‍ അറസ്റ്റില്‍
ന്യൂദല്‍ഹി: താക്കറെ വിരുദ്ധ പ്രസ്താവന നടത്തിയ യുവതികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് ശിവസേന രംഗത്ത്. താക്കറെക്കെതിരായ ഒരു പരാമര്‍ശത്തെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ശിവസേനയുടെ താനെ ജില്ല തലവന്‍ പ്രഭാകര്‍ റൗള്‍ പറഞ്ഞു. താക്കറെ ഞങ്ങളുടെ ദൈവമാണ്. അദ്ദേഹത്തെ അപമാനിക്കുന്ന ഒരു പ്രസ്താവനയും അനുവദിക്കില്ല. ഫെയ്‌സ്ബുക്കിന് പോസ്റ്റിന് പിന്നില്‍ ആരാണെന്ന് പൊലീസിന് അറിയാം. അറസ്റ്റിന് ന്യായീകരണമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം താക്കറെ വിരുദ്ധ ഫേസ്ബുക്ക് പ്രസ്ഥാവന നടത്തിയതിന്റെ പേരില്‍ രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിക്ഷേധം ഉയരുന്നുണ്ട്. ചിലര്‍ താക്കറെ വിരുദ്ധ പോസ്റ്റ് തങ്ങളുടെ പേജില്‍ വീണ്ടും പോസ്റ്റ് ചെയ്യുകയും അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ചിലര്‍ യുവതികള്‍ക്ക് നിയമപരമായ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
ദിവസവും താക്കറെയെ പോലുള്ളവര്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്. ആരും അവര്‍ക്ക് വേണ്ടി ബന്ദ് നടത്തുന്നില്ല- ഇത് പോസ്റ്റ് ചെയ്തതിന് യുവതിയെ അറസ്റ്റു ചെയ്തു. നമുക്കും ഇത് പോസ്റ്റ് ചെയ്യാം..അവര്‍ നമ്മളെയും അറസ്റ്റ് ചെയ്യട്ടെ എന്ന തരത്തിലാണ് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നത്.
ഇതിന് പുറമെ അഭിപ്രായസ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റമായിട്ടാണ് രാജ്യത്തെ പ്രമുഖ നിയമജ്ഞരടക്കം അറസ്റ്റിനെ വിലയിരുത്തിയത്. മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ ചെയര്‍മാനുമായ മാര്‍ക്കണ്‌ഡേയ കട്ജു അറസ്റ്റിനെതിരെ രംഗത്ത് വന്നു. പൊലീസിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനയച്ച ഇ-മെയില്‍ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബന്ദിനെതിരെ പ്രതികരിക്കുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്ന വാദം അസംബന്ധമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമാണ്. ഫാഷിസത്തിന്റെയല്ല, ജനാധിപത്യത്തിന്റെ കീഴിലാണ് തങ്ങള്‍ ജീവിക്കുന്നത്. ഭരണഘടന അനുസരിച്ച് ഈ അറസ്റ്റ് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊലീസ് നടപടിയെ വിമര്‍ശിച്ച് ടെലികോം മന്ത്രി കപില്‍ സിബലും രംഗത്തെത്തി. മഹാരാഷ്ട്ര പൊലീസ് നിയമത്തെ തെറ്റായരീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ആളുകളെ ഇങ്ങനെ അറസ്റ്റു ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ താക്കറെ വിരുദ്ധ ഫേസ്ബുക്ക് പ്രസ്താവന നടത്തിയ യുവതിയുടെ അമ്മാവന്റെ ക്ലിനിക്  അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒമ്പതു പേരെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവര്‍ ശിവസേന പ്രവര്‍ത്തകരാണോയെന്ന കാര്യം വ്യക്തമല്ല. അക്രമം ഉണ്ടാക്കിയതിനും ക്ലിനിക്കിലെ സാധനങ്ങള്‍ തകര്‍ത്തതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബാല്‍ താക്കറെയുടെ നിര്യാണത്തോടനുബന്ധിച്ച് മുംബൈ നഗരം നിശ്ചലമായതിനെ ഫേസ് ബുക്കിലൂടെ ചോദ്യംചെയ്ത 21കാരിയെയും പോസ്റ്റ് 'ലൈക്' ചെയ്ത മറ്റൊരു പെണ്‍കുട്ടിയെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഐ.പി.സി 295(എ) (മതവികാരത്തെ വ്രണപ്പെടുത്തല്‍), വിവര സാങ്കേതിക വിദ്യ നിയമം( ഐ.ടി.ആക്ട്) 2000ത്തിലെ സെക്ഷന്‍ 64(എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി കമന്റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും രോഷാകുലരായ 2000ത്തോളം ശിവസേനാ പ്രവര്‍ത്തകര്‍ യുവതിയുടെ അമ്മാവന്റെ ക്‌ളിനിക് തല്ലിത്തകര്‍ക്കുകയായിരുന്നു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടതായി പൊലീസ് പറഞ്ഞു.
ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,താക്കറെയെപ്പോലെ അനേകം ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നതിന് ബന്ദ് ആചരിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഫേസ്ബുക്ക് കമന്റ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ