2012, നവംബർ 4, ഞായറാഴ്‌ച

(പത്ര വാര്‍ത്തകളിലൂടെ) NO COMMENT- 2

****************************************************

ചില്ലറ മേഖലയിലെ വിദേശനിക്ഷേപം എല്ലാവര്‍ക്കും ഗുണം ചെയ്യും

കോണ്‍ഗ്രസിന്‍െറ അംഗീകാരം റദ്ദാക്കാന്‍ സുബ്രഹ്മണ്യം സ്വാമി തെരഞ്ഞെടുപ്പു കമീഷനില്‍

 ഖത്തറിനെ ഒഴിവാക്കി വയലാര്‍ രവിയുടെ ഗള്‍ഫ് പര്യടനം

****************************************************

വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു


വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു
വയലാര്‍ രവിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് മുന്നോടിയായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ ചിലത്
അബൂദബി: കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഗള്‍ഫ് പര്യടനത്തിന് തിരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ മന്ത്രിയുടെ വരവില്‍ പ്രതിഷേധിക്കുന്ന പോസ്റ്റുകളാണ് നിറയെ. എയര്‍ഇന്ത്യ ‘റാഞ്ചല്‍’ സംഭവത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായി ശക്തമായ നിലപാടെടുക്കാന്‍ തയാറാകാതിരുന്നതാണ് വയലാര്‍ രവിക്കെതിരായ രോഷത്തിന് ആക്കം കൂട്ടിയിരിക്കുന്നത്.
എയര്‍ ഇന്ത്യയുടെ നിരുത്തരവാദപരമായ നിലപാടുകള്‍ക്ക് പകരം ചോദിക്കാന്‍ ദേശീയ എയര്‍ലൈന്‍സ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നതോടൊപ്പം, പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് വില കല്‍പിക്കാത്ത രാഷ്ട്രീയ നേതാക്കളെ ഗള്‍ഫിലേക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്ന വികാരവും ഗള്‍ഫിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കിടയില്‍ ശക്തമാണ്. ഈ മാസം ആറിന് രാത്രി 9.20ന് ദുബൈ വഴി എമിറേറ്റ്സ് വിമാനത്തില്‍ തിരിക്കുന്ന മന്ത്രി ആദ്യമെത്തുന്നത് സൗദിയിലെ റിയാദിലാണ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.എന്‍. അജയന്‍, പ്രവാസികാര്യ മന്ത്രാലയം ജോ. സെക്രട്ടറി ടി.കെ. മനോജ് കുമാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടാകും. റിയാദിലെ പരിപാടികള്‍ക്കു ശേഷം വ്യാഴാഴ്ച രാത്രി ജിദ്ദയിലെത്തും. വെള്ളിയാഴ്ച രാവിലെ എട്ടിന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്റൈനിലെത്തും. അവിടെ നിന്ന് ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് കുവൈത്തിലേക്കു തിരിക്കും. കുവൈത്തില്‍നിന്ന് ഈമാസം 11ന് ഞായറാഴ്ച രാത്രി 12.30ന് എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയിലെത്തും. 12ന് ദുബൈയിലും അബുദാബിയിലും പരിപാടികളില്‍ സംബന്ധിക്കും. 13ന് അബൂദബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ രാവിലെ പത്തിനാണ് മസ്കത്തിലെത്തുന്നത്. 14ന് രാത്രി 11.10ന് മസ്കത്തില്‍ നിന്ന് അദ്ദേഹം ദല്‍ഹിയിലേക്ക് മടങ്ങുന്നത് എയര്‍ ഇന്ത്യാ വിമാനത്തിലാണ്.
കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിന്‍െറ പ്രചരത്തിനാണ് വയലാര്‍രവി ഗള്‍ഫ് പര്യടനം നടത്തുന്നതെന്നാണ് പ്രവാസികാര്യമന്ത്രാലയം പറയുന്നത്. പ്രവാസി സുരക്ഷാ യോജന അടക്കം ക്ഷേമ പദ്ധതി പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതും യാത്രയുടെ ഉദ്ദേശ്യങ്ങളിലൊന്നാണ്. ഏഴു ദിവസത്തെ പര്യടനത്തില്‍ ഖത്തറിനെ ഒഴിവാക്കിയത് എന്താണെന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്.

ഖത്തറിനെ ഒഴിവാക്കി വയലാര്‍ രവിയുടെ ഗള്‍ഫ് പര്യടനം


ദോഹ: കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ ഗള്‍ഫ് പര്യടനത്തില്‍ നിന്ന് ഖത്തറിനെ മാത്രം ഒഴിവാക്കി. ഈ മാസം ആറിന് ആരംഭിക്കുന്ന ഗള്‍ഫ് പര്യടനത്തില്‍ നിന്ന് അഞ്ച് ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാര്‍ അധിവസിക്കുന്ന ഖത്തറിനെ ഒഴിവാക്കിയതു സംബന്ധിച്ച് വ്യക്തമായ വിശദീകരണമില്ല. ഇതിനിടെ മന്ത്രിയുടെ ഗള്‍ഫ് പര്യടന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് പ്രവാസികള്‍ക്കിടയില്‍ ഇതിനെതിരായ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
ഈ മാസം ആറിന് രാത്രി 9.20ന് ദുബൈ വഴി എമിറേറ്റ്സ് വിമാനത്തില്‍ മന്ത്രി ആദ്യമെത്തുന്നത് സൗദിയിലെ റിയാദിലാണ്. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.എന്‍. അജയന്‍, പ്രവാസികാര്യ മന്ത്രാലയം ജോ. സെക്രട്ടറി ടി.കെ. മനോജ് കുമാര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിക്കും. റിയാദിലെ പരിപാടികള്‍ക്ക് ശേഷം വ്യാഴാഴ്ച രാത്രി ജിദ്ദയിലെത്തും. വെള്ളിയാഴ്ച രാവിലെ എട്ടിന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്റൈനിലെത്തും. അവിടെ നിന്ന് ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് കുവൈത്തിലേക്ക് തിരിക്കും. കുവൈത്തില്‍നിന്ന് ഈമാസം 11ന് ഞായറാഴ്ച രാത്രി 12.30ന് എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയിലെത്തും. 12ന് ദുബൈയിലും അബൂദാബിയിലും പരിപാടികളില്‍ സംബന്ധിക്കും. 13ന് അബൂദബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ രാവിലെ പത്തിന് മസ്കത്തിലെത്തുന്ന മന്ത്രി 14ന് രാത്രി 11.10ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ദല്‍ഹിക്ക് മടങ്ങും.
കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ മന്ത്രിയുടെ വരവിനെതിരായ പ്രതിഷേധക്കുറിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. എയര്‍ഇന്ത്യ നടത്തിയ ‘വിമാനം റാഞ്ചല്‍’ നാടകത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായി ശക്തമായ നിലപാടെടുക്കാതിരുന്നതാണ് മന്ത്രിക്കെതിരായ രോഷത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ നിരുത്തരവാദ നിലപാടുകളില്‍ പ്രതിഷേധിച്ച് ദേശീയ എയര്‍ലൈന്‍സ് ബഹിഷ്കരിക്കുന്നതോടൊപ്പം, പുറമെ പ്രവാസികളെ പുകഴ്ത്തുകയും അകമേ അവരുടെ പ്രശ്നങ്ങളെ അവഗണിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ ഗള്‍ഫിലേക്ക് സ്വാഗതം ചെയ്യേണ്ടെന്ന വികാരവും പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ശക്തമാണ്.
കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിന്‍െറ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ ഗള്‍ഫ് പര്യടനമെന്നാണ് പ്രവാസികാര്യമന്ത്രാലയത്തിന്‍െറ വിശദീകരണം. പ്രവാസി സുരക്ഷാ യോജന അടക്കം ക്ഷേമ പദ്ധതി പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതും യാത്രയുടെ ഉദ്ദേശ്യമാണത്രെ. എന്നാല്‍, എന്തുകൊണ്ട് ഖത്തറിനെ മാത്രം ഒഴിവാക്കിയെന്നത് അവ്യക്തമായി തുടരുന്നു. മന്ത്രി ഖത്തറില്‍ വരുന്നത് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി അധികൃതരും ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ച് ആദ്യം മന്ത്രി ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. പ്രവാസികാര്യമന്ത്രിയായ ശേഷം ഖത്തറില്‍ നടത്തിയ ആദ്യ ഔദ്യാഗിക സന്ദര്‍ശനത്തില്‍ സാധാരണക്കാരായ പ്രവാസികളുടെ വിഷയങ്ങളൊന്നും ചര്‍ച്ചയാകാതിരുന്നതും ഇക്കാര്യത്തില്‍ ഖത്തര്‍ അധികൃതരുമായി കൂടിക്കാഴ്ചകളൊന്നും നടത്താതിരുന്നതും അന്ന് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ചില്ലറ മേഖലയിലെ വിദേശനിക്ഷേപം എല്ലാവര്‍ക്കും ഗുണം ചെയ്യും


ചില്ലറ മേഖലയിലെ വിദേശനിക്ഷേപം എല്ലാവര്‍ക്കും ഗുണം ചെയ്യും
ന്യൂദല്‍ഹി: ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിച്ചതിന്റെ ഗുണം രാജ്യത്തെ എല്ലാവര്‍ക്കും ലഭിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. എഫ്ഡിഐ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന ധാരണ തെറ്റാണെന്നും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് യഥാര്‍ത്ഥ വില ലഭിക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പരിഷ്‌കരണങ്ങളില്ലാതെ ഒരു രാജ്യത്തിനും വലിയ വെല്ലുവിളികളെ അതിജീവിക്കാനാവില്ല. രാജ്യപുരോഗതിക്ക് കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഏതെങ്കിലും നയങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കും.
എതിര്‍പ്പുകളെ സര്‍ക്കാര്‍ ശക്തമായി നേരിടും. പരിഷ്‌കരണങ്ങള്‍ സാധരണ ജനങ്ങളിലേക്കും പാവപ്പെട്ടവരിലേക്കും എത്തണം. കൂടുതല്‍ തൊഴിലവസരമുണ്ടാകാന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്. രാജ്യത്തിന്റെ ഭാവിക്കായി എളുപ്പവഴികള്‍ ഉപേക്ഷിച്ച് വിഷമകരമായ വഴി സ്വീകരിക്കും -പ്രധാനമന്ത്രി വ്യക്തമാക്കി.
വര്‍ധിച്ചുവരുന്ന സബ്‌സിഡി ബില്‍ രാജ്യത്തിന് അപകടകരമായ സാഹചര്യത്തിലാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് പ്രധാനമന്ത്രി ന്യായീകരിച്ചു. ഇന്ത്യ 80% പെട്രോളിയം ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ണെണ്ണ വില രാജ്യത്ത് വര്‍ധിപ്പിക്കാത്തത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും നമ്മുടെ കര്‍ഷകര്‍ സന്തോഷത്തോടെയും ഐശ്വര്യത്തോടെയും ജീവിക്കണമെന്നും മന്‍മോഹന്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനങ്ങളെക്കുറിച്ച് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്‍െറ അംഗീകാരം റദ്ദാക്കാന്‍ സുബ്രഹ്മണ്യം സ്വാമി തെരഞ്ഞെടുപ്പു കമീഷനില്‍

കോണ്‍ഗ്രസിന്‍െറ അംഗീകാരം  റദ്ദാക്കാന്‍ സുബ്രഹ്മണ്യം സ്വാമി  തെരഞ്ഞെടുപ്പു കമീഷനില്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസിന്‍െറ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാപാര്‍ട്ടി പ്രസിഡന്‍റ് സുബ്രഹ്മണ്യം സ്വാമി തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച ‘നാഷനല്‍ ഹെറാള്‍ഡ്’ പത്രം ഏറ്റെടുത്തു നടത്തിപ്പോന്ന സ്ഥാപനത്തിന് കോണ്‍ഗ്രസ് 90 കോടി രൂപ പലിശരഹിത വായ്പ നല്‍കിയത് ആദായനികുതി, തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് സ്വാമി കമീഷനില്‍ പരാതിപ്പെട്ടു. അതുകൊണ്ട് വാദംകേട്ട് കോണ്‍ഗ്രസിന്‍െറ അംഗീകാരം റദ്ദാക്കണം.
‘നാഷനല്‍ ഹെറാള്‍ഡി’ന് പലിശരഹിത വായ്പ നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നാല്‍, അതിന്‍െറ പേരില്‍ എന്തെങ്കിലും ലാഭമുണ്ടാക്കിയിട്ടില്ലെന്നും വിശദീകരിച്ചു. പത്രത്തിന്‍െറ സാമ്പത്തിക ആരോഗ്യം വീണ്ടെടുത്ത് മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്‍െറയും ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ധനസഹായം നല്‍കിയത്. അത് രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടിയാണെന്നുമായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി വ്യക്തമാക്കിയത്. ഇത് പണം നല്‍കിയതിന്‍െറ മറ്റൊരു തെളിവാക്കിയാണ് സ്വാമി കമീഷനില്‍ പരാതി നല്‍കിയത്. കോണ്‍ഗ്രസ് ‘കുറ്റസമ്മതം’ നടത്തിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
എന്നാല്‍, കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ പ്രവര്‍ത്തനം എന്താണെന്ന് മറ്റു പാര്‍ട്ടികള്‍ തീരുമാനിക്കരുതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. രാഷ്ട്രീയ ധര്‍മമാണ് കോണ്‍ഗ്രസ് നിര്‍വഹിച്ചത്. അതിന്‍െറ പേരിലുള്ള ഏതു വെല്ലുവിളിയും ഏറ്റെടുക്കും.
‘നാഷനല്‍ ഹെറാള്‍ഡും’ ഇതേകമ്പനിയുടെ തന്നെ ‘ഖൗമി ആവാസും’ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നില്ല. ആശയം പ്രചരിപ്പിക്കാനാണ് 90 കോടി മുടക്കിയതെന്ന വാദത്തില്‍ കഴമ്പില്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണ് ഇത്തരമൊരു നിക്ഷേപത്തിന് പിന്നിലെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ