2011, ജനുവരി 6, വ്യാഴാഴ്‌ച

ജനവരി ൫-൬ മാധ്യമം

ജസ്റ്റിസ് ബാലകൃഷ്ണന്തികഞ്ഞ അഴിമതിക്കാരന് -ശാന്തിഭൂഷണ്
Published on Wednesday, January 5, 2011 - 8:01 AM GMT ( 3 hours 7 min ago)
എം.സി. നാസര്
(+)(-) Font Size
   ShareThis
ന്യൂദല്ഹി: സുപ്രീം കോടതി മുന്ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമീഷന് ചെയര്മാനുമായ കെ.ജി ബാലകൃഷ്ണന്എല്ലാം തികഞ്ഞ അഴിമതിക്കാരനാണെന്ന് മുന്കേന്ദ്ര നിയമ മന്ത്രിയും പ്രമുഖ നിയമവിദഗ്ധനുമായ ശാന്തിഭൂഷണ്‍. കോടതിയലക്ഷ്യം പേടിച്ചാണ് ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ, ആരും അദ്ദേഹത്തിനെതിരെ ശബ്ദമുയര്ത്താതിരുന്നത്. ഇപ്പോഴും കോണ്ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്ത്തുന്ന സാഹചര്യത്തില് കെ.ജി ബാലകൃഷ്ണനെതിരായ അഴിമതി ആരോപണങ്ങള്സുപ്രീം കോടതി മേല്നോട്ടത്തില്വേണം സി.ബി. അന്വേഷിക്കാനെന്നും അദ്ദേഹം ദല്ഹിയില്പറഞ്ഞു.
കെ.ജി ബാലകൃഷ്ണനും കുടുംബാംഗങ്ങളും നടത്തിയ അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോള് പുറത്തു വന്നിട്ടുള്ളൂ. സുപ്രീം കോടതിയുടെ ഉന്നത പദവിയില്ഇരിക്കെ, ബാലകൃഷ്ണന്എല്ലാം തികഞ്ഞ അഴിമതിക്കാരന്ആണെന്ന് ഞാന്ഉള്പ്പെടെ എല്ലാവര്ക്കും അറിയാമായിരുന്നു.അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും ഇത് വ്യക്തമായിരുന്നു. കോടതിയിലും പുറത്തും അഴിമതിക്കാരെ സംരക്ഷിക്കാന്അദ്ദേഹം ശ്രമം നടത്തി.ജസ്റ്റിസ് ദിനകരനെ സംരക്ഷിക്കാനും സുപ്രീം കോടതിയിലേക്ക് കൊണ്ടു വരാനും ശ്രമിച്ചത് ഇതിന്റെ തന്നെ തെളിവാണ്. കോര്പറേറ്റുകളോടും വമ്പന്മാരോടും ആയിരുന്നു ബാലകൃഷ്ണന് എന്നും താല്പര്യം. അവരുടെ കേസുകളില്അദ്ദേഹം തിരക്കിട്ട് തീര്പ്പ് കല്പിച്ചു. റിലയന്സിന് അനുകൂലമായി പുറപ്പെടുവിച്ച വിധിയും അമര്സിങിനെതിരായ ഒളിക്യാമറ ദൃശ്യങ്ങള്സ്റ്റേ ചെയ്ത ഉത്തരവും ഇതിന്റെ ഭാഗം തന്നെ -ശാന്തിഭൂഷണ് തുടര്ന്നു.
മുന്കേന്ദ്ര മന്ത്രി എച്ച്.ആര്ഭരദ്വാജുമായി ചേര്ന്ന് സുപ്രീം കോടതിയില്അഴിമതിയുടെ കൂട്ടുകച്ചവടം തന്നെയായിരുന്നു കെ.ജി ബാലകൃഷ്ണന് നടത്തിയത്.
സത്യത്തെ നേരിടാന്എന്തിനാണ് കെ.ജി ബാലകൃഷ്ണന്മടിക്കുന്നതെന്ന് ശാന്തിഭൂഷണ്ചോദിച്ചു.  ചീഫ് ജസ്റ്റിസ് ആയിരിക്കെ, ദുബൈ ഉള്പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് അദ്ദേഹവും കുടുംബാംഗങ്ങളും നടത്തിയ നിരന്തര യാത്രകളെ കുറിച്ചും അന്വേഷിക്കണം. മകളും മരുമകനും മാത്രമല്ല മുഴുവന്കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങളും ആദായനികുതി രേഖകളും പരിശോധനക്ക് വിധേയക്കണം.
മനുഷ്യാവകാശ കമീഷന്ചെയര്മാന്സ്ഥാനത്തു നിന്ന് ബാലകൃഷ്ണനെ രാഷ്ട്രപതി നീക്കം ചെയ്യണം. ദലിത് വിരുദ്ധ നീക്കമായി ഇപ്പോഴത്തെ ആരോപണങ്ങളെ വിലയിരുത്തുന്നതില്കാര്യമില്ല. ജാതിയുടെ വേര്തിരിവുകള്ക്ക് പകരം അദ്ദേഹം നടത്തിയ അഴിമതിയാണ് പുറത്തു വരേണ്ടതെന്നും ശാന്തിഭൂഷണ്അഭിപ്രായപ്പെട്ടു.
മാധ്യമലോകത്തെ അജണ്ടാവാദികള്
Published on Wednesday, January 5, 2011 - 8:17 AM GMT ( 2 hours 52 min ago)
(+)(-) Font Size
   ShareThis
നീരാറാഡിയ എന്ന ശിപാര് വ്യവസായക്കാരിയുടെ സംഭാഷണങ്ങള്കുറേ ദിവസങ്ങള്മാധ്യമങ്ങള്ആഘോഷിച്ചു. നീരാ ഒരു നീരാളിയാണ് എന്നതായിരുന്നു മട്ട്. ഇന്കം ടാക്സുകാരോ മറ്റോ നിയമാനുസൃതം സാനുവാദം ചെയ്തതാണ് ചോര്ത്തല്‍. ചോര്ത്തിയതില്ചോര്പ്പ് വെച്ച് അത്യാവശ്യത്തിന് മാത്രം പുറത്തേക്ക് പകര്ന്നുകൊടുത്തത് ആരാവാം? മാരനാവാം, അഴഗിരിയാവാം, ജയലളിതയോട് ആഭിമുഖ്യമുള്ള ഫാലരേഖാലംകൃതനായ ഏതെങ്കിലും ഉദ്യോഗസ്ഥനാവാം, ആരും ആവാം.വിക്കിലീക്സിന്റെ ബഹളവും ഒട്ട് അടങ്ങിയ മട്ടാണ് കാണുന്നത്. അത് തീര്ത്തും അധാര്മികമായ ചോര്ത്തലായിരുന്നു. എലിയെ പ്രസവിക്കുന്ന മലയുടെ പേര് വിക്കിലീക്സ്  എന്നാണ് എന്ന് ബഹുജനത്തിന് തിരിഞ്ഞുതുടങ്ങിയതോടെ അതിന്റെ വിപണിയും ഇടിഞ്ഞു.മാധ്യമങ്ങള്അരങ്ങുവാണ ഇക്കഴിഞ്ഞ നാളുകളില്അവ തങ്ങളുടെ വരുതിയില്നില്ക്കാത്തവരെ വകവരുത്തും എന്ന മട്ടില്പെരുമാറുന്നു എന്ന് ഇരകള്പരാതിപ്പെട്ടു. പണ്ട് ഒരു പത്രത്തിന്റെ ഉടമ ഒരു ബാങ്കിന്റെ ഉടമയുമായി പിണങ്ങി. ബാങ്കിന്റെ കച്ചവടം കഴിക്കാന്പത്രം തീരുമാനിച്ചു. ഒരു ദിവസം വാര്ത്ത: രാമന്റെ ബാങ്കിന് കുഴപ്പമില്ല, കേട്ടുകേള്വികള്വ്യാജം. അന്ന് സ്വ.ലേ. ബാങ്ക് ചെയര്മാനുമായി സംസാരിച്ചു. പിറ്റേന്ന് വാര്ത്ത: ബാങ്കിന്  കുഴപ്പമുണ്ടെന്ന കേട്ടുകേള്വി ചെയര്മാന്റെ ശ്രദ്ധയില്പെട്ടിട്ടില്ല. വീണ്ടും ഡയലോഗ്. വീണ്ടും വാര്ത്ത: ബാങ്കില്'റണ്' ഇല്ല; പണം പിന്വലിക്കുന്നതില്അസാധാരണ പ്രവണത ഒന്നും ഇല്ല. ഡയലോഗ്- വാര്ത്ത. ഡയലോഗ് വാര്ത്ത ഒടുവില്‍: റണ്ഇല്ലേയില്ല, ഒന്നും പേടിക്കാനില്ലെന്ന് ചെയര്മാന്‍. പിറ്റേന്ന് 'റണ്' തുടങ്ങി നിക്ഷേപകര്പണം പിന്വലിക്കാന്ഒത്തൊരുമിച്ച് തുനിഞ്ഞാല്ഏത് ബാങ്കും പൊട്ടും. പത്രം വല്ലതും ചെയ്തോ? പ്രസ് കൗണ്സിലിന് പരാതിപ്പെടാനോ കേസിന് പോകാനോ വല്ല പഴുതും ഉണ്ടോ? ഇതാണ് പത്രത്തിന്റെ സാധ്യത. വ്യക്തിഗതമായ ഒരു ഓര്. ഒരു പ്രമുഖ മലയാളവാരികയില്സര്ക്കാറിലെ അഴിമതിയെക്കുറിച്ച് ഒരു കവര്സ്റ്റോറി. സെക്രട്ടേറിയറ്റിന്റെ പടം. പിന്നെ ഞാനുള്പ്പെടെ മൂന്ന് പേരുടെ പടങ്ങള്ഒന്നാം പേജില്‍. ആരുകണ്ടാലും ഞാന്അഴിമതിവീരനാണെന്ന് തോന്നും. അകത്തെ 'കഥ'യിലോ ങ്ഹേ; എന്നെക്കുറിച്ച് ഒന്നും ഇല്ല. അസാമാന്യബുദ്ധി തന്നെ! ഞാന്വിട്ടില്ല. പത്രമുടമക്ക് എഴുതി. അവര്ക്ഷമാപണം ചെയ്തു. എന്നിട്ടെന്താ? നഷ്ടമായത് നഷ്ടമായി! ഇപ്പറഞ്ഞ രണ്ട് ഉദാഹരണങ്ങളെക്കാളും അപകടകരമായ വിധത്തിലാണ് നീരാവിവാദങ്ങളും അസാന്ജ്കാറ്റുകളും  മാധ്യമലോകത്തെ സ്വാധീനിച്ചത്.മാധ്യമങ്ങളുടെ പക്ഷപാതം ഒഴിവാക്കാനാവുന്നതല്ല. അത് വായനക്കാരോടും അവര്അറിയേണ്ട സത്യങ്ങളോടുമുള്ള ധര്മത്തെ ബാധിക്കരുതെന്ന് മാത്രം. വേറൊരുതരത്തില്പറഞ്ഞാല്ആഖ്യാനവും വ്യാഖ്യാനവും കൂടിക്കുഴയരുത് എന്നാണ് പറയാവുന്നത്. വിമോചന സമരകാലത്തെ 'കേരളകൗമുദി' ആണ് മലയാളത്തില്ഇതിന് ഏറ്റവും നല്ല ഉദാഹരണം. പത്രാധിപരും പത്രവും സമരത്തിനെതിരായിരുന്നു. എന്നാല്സമരവാര്ത്തകള്കൃത്യമായി അറിയാന്അന്ന് 'കേരളകൗമുദി' വായിച്ചാല്മതി. പത്രത്തിന്റെയും കെ. സുകുമാരന്റെയും ആശയങ്ങളും നിലപാടുകളും മുഖപ്രസംഗങ്ങളിലും പേജിലെ ലേഖനങ്ങളിലും ഒതുങ്ങി. മറിച്ച് പറയുന്നവര്അയച്ച കത്തുകള്പ്രസിദ്ധീകരിക്കുന്നതിലും മടിയുണ്ടായിരുന്നില്ല.അതേ സമയം 'കേരളകൗമുദി'ക്ക് സ്വന്തമായ ഒരു കോണ്സ്റ്റിറ്റിയുവന്സ് ഉണ്ട്.  അവിടെ പത്രത്തിനും പരിമിതികളുണ്ടാവാം.  സംവരണം നല്ല ഉദാഹരണമാണ്. മുന്നാക്കവും പിന്നാക്കവും തമ്മില്നോക്കുമ്പോള്പിന്നാക്കവും പിന്നാക്കക്കാര്ക്കിടയിലാണെങ്കില്ഈഴവരും അംഗീകരിക്കുന്ന നിലപാടുകള്മാത്രമാണ് 'കേരളകൗമുദി'ക്ക് എടുക്കാന്കഴിയുക. അത് തെറ്റാകാതിരിക്കുന്നത്  ആയതിന് കടകവിരുദ്ധമായ എന്‍.എസ്.എസ് ആശയങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതിനാലാണ്. ആഖ്യാനത്തിലെ സുതാര്യതയും വ്യാഖ്യാനത്തിലെ ആത്മാര്ഥതയും പോലെ തന്നെ പ്രധാനമാണ് എതിരഭിപ്രായങ്ങള്ക്ക് സ്വന്തം പത്രസ്ഥലം അനുവദിക്കുന്നതും. ഇംഗ്ലീഷില്'ദ് ഹിന്ദു' മാനദണ്ഡം പാലിക്കുന്നവരാണ്; അവിടെയും പുതിയ തലമുറക്ക്  പുതിയ പക്ഷഭേദങ്ങള്പൂര്ണമായി ഒഴിവാക്കാനാവുന്നില്ലെങ്കിലും പൊതുവേ പത്രങ്ങള്അവരവരുടെ അജണ്ട നടപ്പാക്കാനാണ് ശ്രമിച്ചുകാണുന്നത്. ലാവലിന്കേസാണ് അടുത്ത കാലത്ത് നാം കണ്ട ഏറ്റവും നല്ല ഉദാഹരണം.പിണറായി എന്ന 'അധര്മമൂര്ത്തി'യാണ് എല്ലാറ്റിനും ഉത്തരവാദി എന്ന മട്ടില്കാര്യങ്ങള്പൊലിപ്പിച്ചുവരുന്ന അവസരത്തിങ്കല്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചു. പിണറായിയുടെ മുന്ഗാമി ജി. കാര്ത്തികേയന്എന്ന മന്ത്രിയുടെ പങ്കും അന്വേഷിക്കണം. അതോടെ എല്ലാവരും ഉടുമ്പിനു പിറകെ യാത്രയായി! ഓര്മയില്ലേ, അടിയന്തരാവസ്ഥ കാലത്തെ ഉടുമ്പുവേട്ട? കേസ് ഉണ്ടായതോ പിണറായിയെ പ്രതി ചേര്ത്തതോ ഒന്നുമല്ല പ്രസക്തമായ സത്യം.യു.ഡി.എഫ് മന്ത്രിയും പ്രതിയാവാമെന്ന് വന്നതോടെ കാംപെയ്ന്നിലച്ചു എന്നതാണ് ശ്രദ്ധിക്കാനുള്ളത്. മാധ്യമങ്ങളുടെ പക്ഷപാതം ഒരു സമകാല യാഥാര്ഥ്യമാണ്. ഒരളവ് വരെ അത് ക്ഷന്തവ്യവും ചിലപ്പോഴെങ്കിലും ഒഴിവാക്കാനാവാത്തതുമൊക്കെയാവാം. പരിസ്ഥിതിയുടെയും എന്ഡോസള്ഫാന്റെയും കാര്യത്തില്'മാധ്യമം' എടുക്കുന്ന നിലപാട് പക്ഷപാതപരമാണ് എന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ടാറ്റയുടെ കാര്യത്തിലാവട്ടെ, പക്ഷപാതപരമെന്ന് പറയുക വയ്യെങ്കിലും ഏകപക്ഷീയമാണ് പരിപ്രേക്ഷ്യം എന്ന് നിഷ്പക്ഷമതികള്ക്കു തോന്നാം. എന്നാല്അതും ഉപരി സൂചിപ്പിച്ച ക്ഷന്തവ്യവിഭാഗത്തിലാണ് പെടുക. രണ്ട് സാധ്യതകള്ഉണ്ടെങ്കില്അതില്ഒന്ന് സ്വീകരിക്കാന്  പത്രാധിപര്ക്കുള്ള സ്വാതന്ത്ര്യം ചോദ്യം ചെയ്യാവുന്നതല്ല.ഏറ്റവും പുതിയ വാര്ത്ത ശ്രീനിജിന്റെ സമ്പാദ്യങ്ങളാണ്. അത് ഏഷ്യാനെറ്റ് പുറത്തുകൊണ്ടുവന്നതിലോ മറ്റ് മാധ്യമങ്ങള്ഏറ്റുപിടിച്ചതിലോ തെറ്റില്ല. അത് ചീഫ് ജസ്റ്റിസ് ബാലകൃഷ്ണനെതിരെ അന്വേഷിക്കാനുള്ള സംഗതിയാണ് എന്ന് അവനവന്റെ മനഃസാക്ഷി മറ്റുള്ളവരുടെ കാര്യത്തില്മാത്രം പ്രയോഗിക്കുന്ന ചില ദിനോസറുകള്അഭിപ്രായപ്പെടുമ്പോള്അതിന് അമിതപ്രാധാന്യം നല്കുന്ന ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യാതെ വയ്യ താനും. പണ്ട്  കേരളത്തില്ഒരു മന്ത്രിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിഗണനക്ക് വന്ന ഒരു ഫയലില്നിന്ന് കിട്ടിയ ഒരു വിവരം ഉപയോഗിച്ച് അദ്ദേഹം തന്റെ പിതാവിനും കുടുംബത്തിനും അനര്ഹമായ ലാഭം ഉണ്ടാക്കിക്കൊടുത്തത് 'മലയാളമനോരമ' വലിയ വാര്ത്തയാക്കി. മന്ത്രി പേരിന് ഒരു മാനനഷ്ടക്കേസ് കൊടുത്തെങ്കിലും കേസുമായി മുന്നോട്ടുപോയില്ല. കൂടുതല്വിവരങ്ങള്ക്ക് 'എട്ടാമത്തെ മോതിരം' വായിക്കുക. ഒരു ജഡ്ജി വിവാഹിതനായ മകന് സ്വസമുദായത്തില്നിന്ന് രണ്ടാം ഭാര്യയെ കണ്ടെത്തി. ആദ്യ ഭാര്യ മദാമ്മയായിരുന്നു.അവര്സഹവര്ത്തിത്വത്തിന് തയാറായിരുന്നു. എന്നാല്നവവധു സപത്നിയാവാനല്ല താലിക്ക് തല കുനിച്ചത്. അവള്തിരിച്ചുപോന്നു.  കുട്ടിക്ക് സ്ത്രീധനം തിരിച്ചുകിട്ടാന്പാടഞ്ചുപെടേണ്ടിവന്നു. മന്ത്രിയും ജഡ്ജിയും ..എസുകാരനും എഴുത്തുകാരനും ഒന്നും ഇതിനൊന്നും  വഴിപ്പെടുകയില്ല എന്ന് അവരവര്ക്ക് പറയാം. നമ്മുടെ മുന്മന്ത്രി അത്താഴത്തിന് സാമ്പാര്ഒഴിച്ചപ്പോള്  അച്ഛനോട് പറഞ്ഞ വിശേഷം അച്ഛന്മുതലെടുത്താവും സ്വന്തം വസ്തുവകകള്ട്രസ്റ്റാക്കിയത്.പാവം മന്ത്രി ചീത്തപ്പേര് കേട്ടു. സ്വസമുദായത്തില്നിന്ന് പെണ്ണുകെട്ടാന്‍-  അതും സ്ത്രീധനം കണക്കുപറഞ്ഞു വാങ്ങി -മകന്സമ്മതിച്ചപ്പോള്അവന്മദാമ്മയെ ഉപേക്ഷിച്ചു എന്നോ അഥവാ മൊഴി ചൊല്ലാന്തീരുമാനിച്ചു എന്നോ ആവാം ജഡ്ജി ഊഹിച്ചത്. പാവം ജഡ്ജി! മന്ത്രിയും ജഡ്ജിയും ഒക്കെ ബ്രാഹ്മണനായാല്അവര്ക്ക് സംശയത്തിന്റെ ആനുകൂല്യം കൊടുക്കണം എന്നാണല്ലോ മനുവാദികളുടെ ചിന്ത. പാവം ബാലകൃഷ്ണന് അത് പാടില്ല. അദ്ദേഹം രക്ഷാകര്ത്താവില്ലാത്ത ദലിതനാണല്ലോ.  വിഷയം അടുത്ത ആഴ്ച ചര്ച്ച ചെയ്യാന്ബാക്കിവെക്കുന്നു.പറഞ്ഞുവരുന്നത്, മാധ്യമങ്ങള്ക്ക് തെറ്റ് വരുമ്പോള്കുറുന്തോട്ടിക്ക് വാതം പിടിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത് എന്നത്രെ. ഗോപീകൃഷ്ണനെയും സായിനാഥിനെയും ചൊല്ലി അഭിമാനിക്കുമ്പോള്തന്നെ അര്ണബ് ഗോസ്വാമിമാരെപ്പോലുള്ള അജണ്ടാവാദികളെ ഓര്ത്ത് കേഴുകയും ചെയ്യേണ്ടിവരുന്ന വര്ത്തമാനകാലത്തെ അവസ്ഥ മാറേണ്ടതുണ്ട്


സംഝോത അന്വേഷണം അമേരിക്ക വഴിതെറ്റിച്ചു
Published on Friday, January 7, 2011 - 8:13 AM GMT ( 2 hours 18 min ago)
(+)(-) Font Size
   ShareThis
അസിമാനന്ദക്ക് പകരം 'ആസിഫ് കസ്മാനി'
ന്യൂദല്ഹി: 68 പേരുടെ മരണത്തിനിടയാക്കിയ സംഝോത സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണം അമേരിക്ക വഴിതെറ്റിച്ചതായി ദേശീയ അന്വേഷണ ഏജന്സി കണ്ടെത്തി. സ്ഫോടനത്തിന് പിന്നില്പാക് ഭീകരര്ആണെന്നും സ്ഫോടനത്തിന്റെ ആസൂത്രകന്ആസിഫ് കസ്മാനി ആണെന്നുമുള്ള വിവരം അമേരിക്ക ഇന്ത്യക്ക് നല്കുകയായിരുന്നു.
ഹരിയാന പൊലീസിന്റെ കേസന്വേഷണം വഴിതെറ്റുകയും പ്രതികളെക്കുറിച്ച് ഒരു തുമ്പും ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് ദേശീയ അന്വേഷണ ഏജന്സി സംഝോത സ്ഫോടനക്കേസ് ഏറ്റെടുത്തത്.
സ്ഫോടനത്തിലെ മുഖ്യ പ്രതി ആസിഫ് കസ്മാനി എന്ന ഭീകരനാണെന്നാണ് അമേരിക്ക ഇന്ത്യയെ ധരിപ്പിച്ചത്. അല്ഖാഇദക്കും ലശ്കറെ ത്വയ്യിബക്കും ഇടയില് കണ്ണിയായി പ്രവര്ത്തിക്കുന്ന ആളാണിയാളെന്നും അറിയിച്ചു. വെളിപ്പെടുത്തലിന് പിന്നാലെപോയ ഹരിയാന പൊലീസിന് ഒരു തുമ്പും ലഭിക്കാതെ അന്വേഷണം നിര്ത്തേണ്ടി വന്നു.
എന്നാല്, അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്സി (എന്‍..) ഹിന്ദുത്വ ഭീകരരുടെ ഗൂഢാലേചനയാണ് സ്ഫോടനത്തിന് പിന്നില്നടന്നതെന്നും ഹൈദരാബാദ് മക്കാ മസ്ജിദ് സ്ഫോടന കേസില്സി.ബി. അറസ്റ്റ് ചെയ്ത സ്വാമി അസിമാനന്ദയാണ്  സംഝോത സ്ഫോടനത്തിലെ  പ്രധാന പ്രതിയെന്നും കണ്ടെത്തി. അസിമാനന്ദയെ ചോദ്യം ചെയ്യാന് കസ്റ്റഡിയില്വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയില്സംഝോത സ്ഫോടനക്കേസ് വിചാരണക്കെടുക്കുന്ന അഡീഷനല്ജില്ലാ സെഷന്സ് കോടതിയില്എന്‍.. ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇതേത്തുടര്ന്നാണ് ഇയാളെ ജനുവരി മൂന്നുവരെ പൊലീസ് കസ്റ്റഡിയില്ചോദ്യം ചെയ്യാന്കോടതി അനുമതി നല്കി.
ഇസ്ലാമിക ഭീകരതക്കെതിരെ പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് 2004ല്കുംഭില്സ്വാമി വിളിച്ചു കൂട്ടിയ യോഗത്തിലാണ് സ്ഫോടനം നടത്താനുള്ള ആദ്യ പദ്ധതി ഹിന്ദുത്വ ഭീകരര് തയാറാക്കിയത്. 2006ല്ഹിന്ദുത്വവത്കരണത്തിന്റെ പേരില്സ്വാമി അസിമാനന്ദയും കൊല്ലപ്പെട്ട സുനില്ജോഷിയും ചേര്ന്ന് നടത്തിയ കുംഭമേളയില്ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, ആര്‍.എസ്.എസ് തലവന്മോഹന്ഭഗവത്, മുന്തലവന് കെ.എസ് സുദര്ശന്, എന്നിവര്പങ്കെടുത്തിരുന്നു.
സ്ഫോടനം നടത്താന്പണം സ്വരൂപിക്കാമെന്നേറ്റ അസിമാനന്ദ ദേവേന്ദ്ര ഗുപ്ത, ലോകേശ് ശര്, ചന്ദ്രശേഖര് തുടങ്ങിയ ഹിന്ദുത്വ ഭീകരരെ സന്യാസിനി പ്രജ്ഞാ സിങ് താക്കൂറുമായും, ശ്രീകാന്ത് പുരോഹിതുമായും ബന്ധപ്പെടുത്തുകയും ചെയ്തു.
ഹസനുല്ബന്ന
മുതിര്ന്ന പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും
Published on Friday, January 7, 2011 - 8:07 AM GMT ( 2 hours 40 min ago)
(+)(-) Font Size
   ShareThis
അഹ്മദാബാദ്: പ്രാണേഷ്കുമാറെന്ന ജാവേദ് പിള്ളയെയും ഭാര്യ ഇശ്റത്ത് ജഹാനെയും വ്യാജ ഏറ്റുമുട്ടലില്കൊലപ്പെടുത്തിയ കേസില്മുന്അഹ്മദാബാദ്  പൊലീസ് കമീഷണര് കെ.ആര്‍. കൗശിക് അടക്കം നിരവധി മുതിര്ന്ന പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം (എസ്..ടി) ചോദ്യംചെയ്യും. കോളിളക്കം സൃഷ്ടിച്ച കേസ് അന്വേഷിക്കാന് ഗുജറാത്ത് ഹൈകോടതിയുടെ നിര്േദശത്തെത്തുടര്ന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
ഗുജറാത്ത് പൊലീസിലെ മുതിര്ന്ന ഓഫിസറായ തരുണ്ബാരറ്റ് മുംബൈ പൊലീസിലെ 'ഏറ്റുമുട്ടല്വിദഗ്ധനായ' ദയാ നായിക്കിനു തുല്യമായി പെരുമാറുന്നുണ്ടെന്ന് കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടലുകള്നടത്തി പ്രമോഷനടക്കം സര്വീസില്നിരവധി നേട്ടങ്ങളുണ്ടാക്കിയ വ്യക്തിയാണ്  ദയാ നായിക്. വരവില്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് അന്വേഷണം നേരിടുകയാണ് ഇദ്ദേഹമിപ്പോള്‍. അഹ്മദാബാദില് സ്പെഷല്ഓപറേഷന്ഗ്രൂപ്പില്അസിസ്റ്റന്റ് കമീഷണറാണ് തരുണ്ബാരറ്റ്.
സംസ്ഥാന ഭീകരവിരുദ്ധ സേന സൂപ്രണ്ടായ ജി.എല്‍. സിംഗാളാണ് ആരോപണം നേരിടുന്ന മറ്റൊരു പ്രമുഖന്‍. 2004 ജൂണ്25ന് ഇശ്റത്ത് ജഹാനും പ്രാണേഷ്കുമാറും കൊലപ്പെടുന്ന സമയത്ത് ബാരറ്റും സിംഗാളും അഹ്മദാബാദ് ക്രൈംബ്രാഞ്ചിലാണ് ജോലിചെയ്തിരുന്നത്. അംജദ് അലി റാണ, സീഷാന്ജൗഹര്എന്നിവരും ഇവരോടൊപ്പം കൊല്ലപ്പെട്ടിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ നാലംഗ സംഘത്തെ ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നുവെന്ന് സൊഹ്റാബുദ്ദീന്ശൈഖ് വ്യാജ ഏറ്റുമുട്ടല്കേസില് ജയിലില്കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥന്ഡി.ജി. വന്സാര കുറ്റസമ്മതം നടത്തിയിരുന്നു.
ബാരറ്റ് നിരവധി തവണ കൊല്ലപ്പെട്ടവര്ക്കുനേരെ നിറയൊഴിച്ചതായും സിംഗാളാണ് ഗൂഢാലോചനയുടെ പ്രധാന സൂത്രധാരനെന്നും എസ്. .ടി വൃത്തങ്ങള് വെളിപ്പെടുത്തി.
ഫാത്തിമ തന്വീര്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ