2011, ജനുവരി 1, ശനിയാഴ്‌ച

മാലേഗാവ് അന്വേഷണം ഇഴയുന്നു

മാലേഗാവ് അന്വേഷണം ഇഴയുന്നു

മാലേഗാവ് അന്വേഷണം ഇഴയുന്നു
മുംബൈ: അജ്മീര്‍ സ്‌ഫോടന കേസില്‍ ആര്‍.എസ്.എസ് നേതാക്കളടക്കമുള്ളവര്‍ക്കെതിരെ സി ബി ഐ അന്വേഷണം പുരോഗമിക്കുമ്പോള്‍ രാജ്യത്തെ സ്‌ഫോടനങ്ങളില്‍ ഹിന്ദു തീവ്രവാദ സംഘടനകളുടെ പങ്ക് തുറന്നുകാട്ടിയ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണം പാതിവഴിയില്‍ തന്നെ. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര എ.ടി. എസാണ് രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഹിന്ദു തീവ്രവാദ സംഘടനകള്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയത്. 2008 ലെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണത്തിലൂടെ ആയിരുന്നു ഇത്.
സന്യാസിമാരും, സൈനികരും, രാഷ്ട്രീയ-മത നേതാക്കളും പ്രതിക്കൂട്ടിലായ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണം, അതിന് മുമ്പ് നടന്ന അജ്മീര്‍ ദര്‍ഗ, മക്കമസ്ജിദ്, സംജോത എക്‌സ്‌പ്രസ് സ്‌ഫോടനങ്ങളിലും ഇതേ കൂട്ടര്‍ക്ക് പങ്കുള്ളതായി വെളിപ്പെടുത്തിയിരുന്നു. അജ്മീര്‍ കേസില്‍ ഈയിടെ സി.ബി.ഐ അറസ്റ്റ് ചെയ്ത സ്വാമി അസിമാനന്ദയെ അറസ്റ്റ് ചെയ്യാന്‍ 2008 ല്‍  കര്‍ക്കരെയുടെ നേതൃത്വത്തില്‍ എ.ടി.എസ് ശ്രമം നടത്തിയിരുന്നതുമാണ്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം അന്നതിന് കഴിഞ്ഞില്ല. മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടതോടെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണം നിലച്ചമട്ടാണ്.
രാജ്യത്തെ ഭീകരവാദ കാഴ്ചപ്പാടില്‍ തിരുത്തല്‍ വരുത്തിയ ഹേമന്ത് കര്‍ക്കരെയുടെ വഴിയിലൂടെയാണ് മക്ക മസ്ജിദ് കേസ് അന്വേഷിക്കുന്നവരും സഞ്ചരിക്കുന്നത്. മക്കമസ്ജിദ് കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറടക്കം വി.എച്ച്.പി-ആര്‍.എസ്.എസ് സംഘടനകളിലെ ചില പ്രമുഖരുടെ പേരുകളും മാലേഗാവ് സ്‌ഫോടന കേസന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. ഇന്ദ്രേഷ് കുമാര്‍, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് എന്നിവരെ വധിക്കാന്‍ പദ്ധതിയിട്ടതായ വെളിപ്പെടുത്തലാണ് ഇതിലെ പ്രധാന സംഭവം. മാലേഗാവ് സ്‌ഫോടന കേസിലെ 55 ാം സാക്ഷി ക്യാപ്റ്റന്‍ നിതിന്‍ ജോഷി, 61 ാം സാക്ഷി ശാം ആപ്‌തെ എന്നിവരുടെതായിരുന്നു വെളിപ്പെടുത്തല്‍.
പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് പണംകൈപ്പറ്റിയതിനാണത്രെ ഇരുവരെയും കൊല്ലാന്‍ പദ്ധതി ഒരുക്കിയത്. ഈ സംഭവം വെളിച്ചത്തായതോടെ ഇത് സത്യമാണോ എന്ന് അന്വേഷിക്കാനാവശ്യപ്പെട്ട് മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ സമീര്‍ കുല്‍ക്കര്‍ണി ബോംബെ ഹൈകോടതിക്ക് കത്തയച്ചിരുന്നു. കത്ത് പരാതിയായി പരിഗണിച്ച കോടതി എ.ടി.എസിനോട് ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെടുകയും കഴിഞ്ഞ ജൂണ്‍ 28 ന് സാക്ഷിമൊഴികളടങ്ങിയ കേസ് രേഖകള്‍ സീല്‍ ചെയ്ത് എ.ടി.എസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ആരോപണം ശരിയാണെന്ന പ്രതികരണമാണ് കോടതിയില്‍ നിന്നുണ്ടായത്.
രാജ്യത്തെ വിവിധ സ്‌ഫോടനങ്ങളില്‍ ഇന്ദ്രേഷ് കുമാറിന് പങ്കുണ്ടെന്ന് സ്വാമി അസിമാനന്ദയും സി.ബി.ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. രാജ്യത്തെ പല സ്‌ഫോടനങ്ങളുടെയും ഗൂഢാലോചന നടന്നത് അസിമാനന്ദയുടെ ഗുജറാത്തിലെ ശബരിധാം ആശ്രമത്തില്‍വെച്ചാണെന്നാണ് എ.ടി.എസ് സംശയിച്ചത്. 2006 ല്‍ അസിമാനന്ദ നടത്തിയ ശബരി കുംഭമേളക്കും ഇതില്‍ പങ്കുണ്ട്.
കുംഭമേളയില്‍ മാലേഗാവ് സ്‌ഫോടന കേസിലെ മുഖ്യപ്രതികളും ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളും പങ്കെടുത്തിരുന്നു. 2002 മുതല്‍ മഹാരാഷ്ട്രയിലെ നാസിക്, പുണെ കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി അണികള്‍ക്ക് പരിശീലനം നല്‍കിവരുകയായിരുന്നു. 125 ലേറെ പേര്‍ ഈ ക്യാമ്പുകളില്‍ നിന്ന് പരിശീലനം സിദ്ധിച്ചിട്ടുണ്ടെന്നും ഇവരില്‍ പലരും സ്ലീപ്പര്‍ സെല്ലുകളായി മേല്‍ത്തട്ടില്‍ നിന്നുള്ള ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയാണെന്നും എ.ടി.എസിന് വിവരമുണ്ട്. ഇവരില്‍ മലയാളികളുമുണ്ടെന്ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ