2011, ജനുവരി 23, ഞായറാഴ്‌ച

ശത്രുഘ്‌നന്‍ സിന്‍ഹയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്(2)പൊന്നമ്പലമേട്ടിലെ ദീപം തെളിക്കുന്നത് ആരെന്നറിയില്ല -ശബരിമല തന്ത്രി(3

ശത്രുഘ്‌നന്‍ സിന്‍ഹയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്


ശത്രുഘ്‌നന്‍ സിന്‍ഹയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്
പാട്‌ന: നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശത്രുഘ്‌നന്‍ സിന്‍ഹയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്. 2010 ഒക്‌ടോബര്‍ -നവംബര്‍ തെരഞ്ഞെടുപ്പില്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് ഉത്തരവ്. അറസ്റ്റിന് വഴങ്ങാതെ കടന്നുകളഞ്ഞാല്‍ സ്വത്ത് കണ്ടുകെട്ടാന്‍ ബെത്തിയാഹ് പൊലീസ് സൂപ്രണ്ട് നിഷാന്ത് കുമാര്‍ തിവാരി ആവശ്യപ്പെട്ടു.

ശത്രുഘ്‌നന്‍ സിന്‍ഹ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ബേല്‍വ ബഹൌരി ഗ്രാമത്തില്‍ അനുവാദമില്ലാതെ ഇറക്കിയതാണ് കേസിന് ആസ്‌പദമായ സംഭവം. 2010 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി ഭാഗിരഥി ദേവിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഹെലികോപ്റ്ററില്‍ എത്തിയത്. പാട്‌നയിലെ സാഹിബ് നിയോജകമണ്ഡലത്തിലെ ബി.ജെ.പി എം.പിയാണ്
പൊന്നമ്പലമേട്ടിലെ ദീപം തെളിക്കുന്നത് ആരെന്നറിയില്ല -ശബരിമല തന്ത്രി

പൊന്നമ്പലമേട്ടിലെ ദീപം തെളിക്കുന്നത് ആരെന്നറിയില്ല -ശബരിമല തന്ത്രി
കൊച്ചി:  മകരവിളക്ക് പൊന്നമ്പലമേട്ടിലെ ദീപാരാധനയാണെന്ന് ശബരിമല സീനിയര്‍ തന്ത്രി കണ്ഠരര് മഹേശ്വരര്., എന്നാല്‍ ദീപം തെളിക്കുന്നത് ആരാണെന്നറിയില്ലെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൊന്നമ്പലമേട്ടില്‍ ദീപം തെളിച്ചിരുന്നത് ആദ്യമൊക്കെ ആദിവാസികളായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആരാണ് അത് ചെയ്യുന്നതെന്നറിയില്ല.
ശബരിമലയിലെ ആചാരകാര്യങ്ങളില്‍ പൂര്‍ണ അധികാരവും ഉത്തരവാദിത്തവും തന്ത്രിക്കാണ്.ദേവസ്വം ബോര്‍ഡ് തന്ത്രിയുടെ അനുവാദത്തോടെ ചെയ്യുന്ന ക്രമീകരണങ്ങളാണ് ക്ഷേത്രത്തിലെയും പൊന്നമ്പലമേട്ടിലെയും ആചാരങ്ങള്‍.എന്നാല്‍, പൊന്നമ്പലമേട്ടില്‍ ദീപം കത്തിക്കുന്നത് ആരാണെന്ന് ബോര്‍ഡിനോട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മകരജ്യോതിയും മകരവിളക്കും രണ്ടാണ്.മകരജ്യോതി സിറിയസ് എന്ന നക്ഷത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളില്‍ ദീപാരാധനക്കാണ് എല്ലാവരും തൊഴുന്നത് എന്നതുപോലെയാണ് മകരവിളക്കിനെ എല്ലാവരും തൊഴുന്നത്.
നിരീശ്വരവാദികളും ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ശബരിമലയെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണ്. ശബരിമല തീര്‍ഥാടനത്തെ അട്ടിമറിക്കാനും ഹിന്ദുധര്‍മത്തെ ആക്രമിക്കാനുമുള്ള അവസരമായി ചിലര്‍ 103 പേരുടെ മരണം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന് പകരം ആചാരങ്ങളെയും ആത്മീയതയെയും അപമാനിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല കോണുകളില്‍ നിന്നും വിശ്വാസത്തെ ആക്രമിക്കാന്‍ ബോധപൂര്‍വമായ  ശ്രമമുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈശ്വരവിശ്വാസി സമൂഹത്തിന്റെ പിന്തുണ ഇക്കാര്യത്തിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പൗത്രന്‍ ഈശ്വറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു സിന്‍ഹ

കെ.ജി. ബാലകൃഷ്ണന്‍: പ്രധാനമന്ത്രിയുടെ മൗനം അദ്ഭുതപ്പെടുത്തുന്നത് -വി.ആര്‍. കൃഷ്ണയ്യര്‍

കെ.ജി. ബാലകൃഷ്ണന്‍: പ്രധാനമന്ത്രിയുടെ മൗനം അദ്ഭുതപ്പെടുത്തുന്നത് -വി.ആര്‍. കൃഷ്ണയ്യര്‍
കൊച്ചി:  കെ.ജി. ബാലകൃഷ്ണനെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതാതിരിക്കാന്‍ തന്നെ സ്വാധീനിച്ചത് ഹൈകോടതി മുന്‍ ജസ്റ്റിസ് വി. ഗിരിയാണെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വെളിപ്പെടുത്തല്‍.ദേശീയ പ്രാധാന്യമുള്ള ഈ അഴിമതി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നതായും കൃഷ്ണയ്യര്‍ പറഞ്ഞു.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ജി.ബിക്കെതിരെ വിശദമായ കത്തെഴുതാന്‍ താന്‍ ഒരുങ്ങിയതാണ്.അപ്പോഴാണ് വി. ഗിരി വീട്ടിലെത്തി സംസാരിച്ചത്. കെ.ജി.ബിക്കുവേണ്ടിയാണ് വി. ഗിരി വന്നത്. സംസാരിച്ചുകഴിഞ്ഞപ്പോള്‍ കത്തെഴുതേണ്ടെന്ന് കരുതി. പറയാനുള്ളതൊക്കെ എന്തായാലും പറഞ്ഞുകഴിഞ്ഞു. അവ പത്രങ്ങളിലൂടെ പ്രധാനമന്ത്രിയുടെ മുന്നിലെത്തിയിട്ടുമുണ്ട്. അതിനാല്‍ ഇനി കത്തെഴുതിയില്ലെങ്കിലും കുഴപ്പമില്ലെന്ന് ഗിരിയോട് പറയുകയും ചെയ്തു.എങ്കിലും താന്‍ പറഞ്ഞവ കണക്കിലെടുത്ത് പ്രധാനമന്ത്രിക്ക് അന്വേഷണത്തിന് നിര്‍ദേശിക്കാമായിരുന്നു. പ്രധാനമന്ത്രിക്ക് എന്തോ മൂടിവെക്കാനുണ്ടെന്നാണ് താന്‍ കരുതുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തി രാജ്യത്തോടുള്ള ധിക്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. സി.പി.എം സഹയാത്രികനായ തന്റെ വാക്കുകള്‍ കണക്കിലെടുത്ത് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചില്ല. അഴിമതിക്കെതിരെ പ്രതികരിക്കുന്ന കാര്യത്തില്‍ എല്ലാ സര്‍ക്കാറുകളും ഒരേപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 28ന് കത്തയക്കാതിരിക്കാന്‍ ഒരാള്‍ തന്നെ സ്വാധീനിച്ചതായി കൃഷ്ണയ്യര്‍ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍, പേര് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ