2012, ഡിസംബർ 7, വെള്ളിയാഴ്‌ച

NO COMMENT-12 07/12/12

From madhyamam online

1).സിനിമയില്‍ മാതൃത്വത്തെ തെറ്റായി ചിത്രീകരിച്ചാല്‍ നടപടി -വനിതാ കമീഷന്‍

2).പാര്‍ട്ടികള്‍ മനസുവെച്ചാല്‍ പ്രവാസികള്‍ക്ക് മന്ത്രിയാകാം: ജി. കാര്‍ത്തികേയന്‍

3).സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് ദശലക്ഷം റിയാല്‍ പിഴയും അഞ്ചു വര്‍ഷം തടവും

റിയാല്‍: സൈബര്‍ ലോകത്തെ കുറ്റ കൃത്യങ്ങള്‍ക്ക് മൂന്ന് ദശലക്ഷം റിയാല്‍വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും ശിക്ഷ നല്‍കുമെന്ന് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മുന്‍ ഡെപ്യൂട്ടി അധ്യക്ഷന്‍ ഡോ. അവദ് അല്‍അസ്സാഫ് അറിയിച്ചു. കുറ്റത്തിന്‍െറ ഗൗരവമനുസരിച്ച് പിഴയോ തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ രാജ്യനിയമത്തിന് എതിരോ മതവിരുദ്ധമോ സാംസ്കാരിക സഭ്യതക്ക് യോജിക്കാത്തതോ വ്യക്തിയുടെ അഭിമാനം ക്ഷതപ്പെടുത്തുന്നതോ ആയ സന്ദേശങ്ങള്‍ നെറ്റ് വഴി അയക്കുന്നതും അവ കമ്പ്യൂട്ടറിലോ മൊബൈലുകളിലോ സൂക്ഷിക്കുന്നതും അത്തരം സന്ദേശങ്ങള്‍  കൈമാറ്റം ചെയ്യുന്നതും സൈബര്‍ കുറ്റകൃത്യങ്ങളുടെ ഗണത്തില്‍പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടികള്‍ മനസുവെച്ചാല്‍ പ്രവാസികള്‍ക്ക് മന്ത്രിയാകാം: ജി. കാര്‍ത്തികേയന്‍

പാര്‍ട്ടികള്‍ മനസുവെച്ചാല്‍ പ്രവാസികള്‍ക്ക് മന്ത്രിയാകാം: ജി. കാര്‍ത്തികേയന്‍
നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മസ്കത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
മസ്കത്ത്: രാഷ്ട്രീയപാര്‍ട്ടികള്‍  തീരുമാനിച്ചാല്‍ പ്രവാസികള്‍ക്ക് മന്ത്രിയാകാമെന്ന് നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ച പശ്ചാത്തലത്തില്‍ അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തടസമുണ്ടാകില്ലെന്നും അദ്ദേഹം പ
റഞ്ഞു.
ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദിപ്രസി’ല്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. എന്നാല്‍ ഒരേസമയം വിദേശത്ത് താമസിച്ച് ജോലിയെടുക്കുകയും നാട്ടില്‍ നിയമസഭാഗവും മന്ത്രിസഭാംഗവും ആകുന്നതിന്‍െറ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ പ്രവാസിയായിരുന്നവര്‍ ഇപ്പോള്‍ മന്ത്രിസഭയില്‍ അംഗമാണ്.
ജനസംഖ്യാനുപാതികമായി സംവരണത്തിലൂടെയും മറ്റും പ്രവാസികളെ നിയമസഭയില്‍ കൊണ്ടുവരുന്നതിന് നിലവില്‍ നിയമമില്ല.
അതിനു വിപുലമായ നിയമഭേദഗതി നടത്തേണ്ടിവരും. കേന്ദ്രതലത്തിലാണ് അത്തരം തീരുമാനങ്ങളുണ്ടാകേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കു പോലും ഇപ്പോള്‍ സംവരണമായിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് മാത്രമേ സംവരണം നിലവിലുള്ളു. ആഗ്ളോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാനും ക
ഴിയും.
 പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കുകയും പരിഹാരം തേടുകയും ചെയ്യുന്ന നിയമസഭാസമിതി അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ നേതൃത്വത്തില്‍ സജീവമാണ്. കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ വിമാനങ്ങളില്‍ മലയാളം സംസാരിക്കാനറിയാവുന്ന ജീവനക്കാരുണ്ടാവണമെന്ന് അടുത്തിടെ സമിതി വ്യോമയാനമന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി ഉറപ്പും നല്‍കി. വിദേശത്തെ പ്രവാസികളുടെ മാത്രം പ്രശ്നങ്ങളല്ല കേരളത്തിന് പുറത്തുള്ള മലയാളികളുടെ പ്രശ്നങ്ങളും ഈസമിതി പരിഗണിക്കാറുണ്ട്. നിയമ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാകാന്‍ രാഷ്ട്രീയപാര്‍ട്ടികളാണ് മനസുവെക്കേണ്ടത്. അനവസരത്തിലെ സഭ തടസപ്പെടുത്തലും ഇറങ്ങിപ്പോക്കും  ഒഴിവാക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ചര്‍ച്ചയില്ലാതെ ബില്ലുകള്‍ പാസാകുന്നത് പാര്‍ട്ടികളുടെ നിസഹകരണം കൊണ്ടാണ്.
ബില്ല് കൊണ്ടുവന്നവരുടെ താല്‍പര്യം മാത്രമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമമാകുന്നത് എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്.
നിയമസഭയിലെ ഭൂരിപക്ഷം സ്പീക്കറുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ അവകാശങ്ങള്‍ പലതും മാറ്റി വെച്ചുകൊണ്ടാണ് സ്പീക്കര്‍ പദവി ഏറ്റെടുക്കുന്നതെന്നും പറഞ്ഞു.
കെ.പി.സി.സി ആസ്ഥാനം സന്ദര്‍ശിക്കുകയോ പാര്‍ട്ടി യോഗങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുകയോ ചെയ്യാറില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ സൗഹൃദസന്ദര്‍ശനം നടത്താറുണ്ട്.
ചുറ്റുപാടുകളില്‍ നടക്കുന്ന സാമൂഹിക വിഷയങ്ങളിലൊന്നും സ്പീക്കര്‍ ഇടപെടരുതെന്ന് ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചതും അഭിപ്രായം പ്രകടിപ്പിച്ചതും. അവിടെ തന്‍െറ ഉത്തരവാദിത്തം ജനങ്ങളുടെ ഭീതിയകറ്റലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ മാതൃത്വത്തെ തെറ്റായി ചിത്രീകരിച്ചാല്‍ നടപടി -വനിതാ കമീഷന്‍

കോഴഞ്ചേരി: ശ്വേതാമേനോന്‍െറ പ്രസവം ചിത്രീകരിച്ച സിനിമയില്‍ മാതൃത്വത്തെ തെറ്റായി കാണിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി പറഞ്ഞു. കോഴഞ്ചേരി സെന്‍റ് തോമസ് കോളജില്‍ സെന്‍റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസിന്‍െറയും വിമന്‍സ് സെല്ലിന്‍െറയും നേതൃത്വത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍പേഴ്സണ്‍. മാതൃത്വത്തിന്‍െറ മഹത്വമാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കില്‍ അംഗീകരിക്കും. സെന്‍സര്‍ ബോര്‍ഡ് സിനിമ പരിശോധിക്കുന്നത് വനിതാ കമീഷന്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചതായും കെ.സി. റോസക്കുട്ടി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം സംബന്ധിച്ച് ബോധവത്കരണമായിരുന്നു സെമിനാര്‍ വിഷയം. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.അലക്സാണ്ടര്‍ കെ. ശാമുവല്‍ അധ്യക്ഷത  വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ